Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightജലദോഷം മാറ്റാൻ...

ജലദോഷം മാറ്റാൻ ആൻറിബയോട്ടിക്​ വേണോ​?

text_fields
bookmark_border
ജലദോഷം മാറ്റാൻ ആൻറിബയോട്ടിക്​ വേണോ​?
cancel

മഞ്ഞുകാലമാണ്​. ജലദോഷം, മൂക്കൊലിപ്പ്​, തൊണ്ട വേദന തുടങ്ങിയവയെല്ലാം പെ​െട്ടന്നു തന്നെ പിടി​െപടുന്ന കാലം. വളരെയധികം അസ്വസ്​ഥതയുണ്ടാക്കുന്ന ഇവയെ ഭൂരിപക്ഷം പേരും പെ​െട്ടന്നു തന്നെ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച്​ തടഞ്ഞു നിർത്താൻ ശ്രമിക്കും. എന്നാൽ സാധാരണ ജലദോഷത്തിന്​ ആൻറിബയോട്ടിക്കുകൾക്ക്​ ഉപയോഗിക്കരുതെന്ന്​ വിദഗ്​ധർ.

​ജലദോഷം ഉണ്ടാക്കുന്നത്​ വൈറസുകളാണ്​. അവയെ ആൻറിബയോട്ടിക്കുകൾ കൊണ്ട്​ തുരത്താനാകില്ലെന്ന്​ സെൻറർ ഫോർ ഡിസീസ്​ കൺട്രോൾ ആൻറ്​ പ്രിവൻഷൻ പറയുന്നു. വൈറസ്​ ബാധക്ക്​​ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ചാൽ ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന തരത്തിൽ കൂടുതൽ ശക്​തിയിൽ പിന്നീട്​ വൈറസ്​ ബാധയുണ്ടാകും.

ജലദോഷത്തിൽ നിന്ന്​ രക്ഷനേടാൻ​ ചിക്കൻ സൂപ്പ്​ ഫലപ്രദമെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. പച്ചക്കറികളുൾപ്പെടുത്തിയ ചിക്കൻ സൂപ്പ്​ കഴിക്കുന്നത്​ നല്ലതാണ്​. ചിക്കൻ സൂപ്പ്​ കഴിക്കു​ന്നത്​ ശരീരത്തിൽ രോഗപ്രതിരോധ സംവിധാനത്തിലെ ന്യൂട്രോഫിൽസി​െൻറ വേഗത കുറക്കും. ന്യൂട്രോഫിൽസ്​ സാവധാനം സഞ്ചരിക്കു​േമ്പാൾ  അണുബാധ ഏറ്റ ഭാഗങ്ങളെ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കും. ഇത്​ അണുബാധയിൽ നിന്ന്​ സംരക്ഷണവും തരുന്നുവെന്നാണ്​ കണ്ടെത്തൽ.

സാധാരണ ജലദോഷം 10 ദിവസം വ​െ​ര നീണ്ടു നിൽക്കും. എന്നാൽ സാധാരണ ജലദോഷമാണോ അതോ ചികിത്​സ തേടേണ്ടതാണോ എന്ന്​ എങ്ങനെ മനസിലാക്കും?

വൈറസുമൂലം ശ്വാസനാളത്തിലുണ്ടാകുന്ന അണുബാധയാണ്​ സാധാരണ ജലദോഷം. മൂക്കിലും തൊണ്ടയിലും എരിച്ചിൽ അനുഭവപ്പെടുന്നു. മൂക്കൊലിപ്പ്​, തൊണ്ടവേദന, ചുമ, കണ്ണുകളിൽ വെള്ളം നിറയുക, തുമ്മൽ, മൂക്കടപ്പ്​, തലവേദന, ക്ഷീണം, ചിലപ്പോൾ നേരിയ പനി എന്നിവയാണ്​ ലക്ഷണങ്ങൾ.

സാധാരണയായി ഒന്നു രണ്ട്​ ആഴ്​ചക്കുള്ളിൽ ശരീരം സ്വയം തന്നെ സുഖപ്പെടുത്തുന്നു. ഇതല്ലാതെ മറ്റ്​ പ്രശ്​നങ്ങൾ ഉണ്ടാവുകയാ​െണങ്കിൽ മാത്രം ഡോക്​ടറെ സമീപിച്ചാൽ മതി.

ജല​േദാഷം ബാധിച്ച ആദ്യ ദിവസങ്ങളിൽ തൊണ്ടക്കുള്ളിലായി ചെറിയ ചൊറിച്ചിൽ പോലെ അനുഭവ​െപ്പടും. രണ്ട്​ മൂന്ന്​ ദിവസങ്ങളിൽ ലക്ഷണങ്ങൾ ശക്​തി പ്രാപിക്കും. നിർത്താതെ മൂക്കൊലിക്കുന്നു. തൊണ്ടവേദന ശക്​തിയാർജിക്കുന്നു. നേരിയ പനിയും അനുഭവപ്പെടും.

ജലദോഷം വന്നാൽ ആവശ്യത്തിന്​ വിശ്രമിക്കുക, വേണമെങ്കിൽ ചെറുതായി ഉറങ്ങാം. തലയിണക്കുമുകളിൽ തല വച്ചുറങ്ങുന്നതാണ്​ നല്ലത്​. അടഞ്ഞ മൂക്കിലൂടെ ശ്വസിക്കാൻ​ തല ഉയർന്നു നിൽക്കുന്നത്​ സഹായിക്കും. തൊണ്ടവേദന കുറക്കാൻ ചൂടുള്ള ഉപ്പുവെള്ളം കവിൾകൊള്ളുക. പനി കുറക്കാൻ നനഞ്ഞ തുണി നെറ്റിയിലോ കഴുത്തിലോ ഇടുക. വേണ​െമങ്കിൽ ഒന്നു കുളിക്കാം.

നാലുമുതൽ ആറുവരെയുള്ള ദിവസങ്ങളിലാണ്​ ലക്ഷണങ്ങൾ രൂക്ഷമാകുന്നത്​. മൂക്ക്​ പൂർണമായും അടയുന്നു. മൂക്കിൽ നിന്ന്​ വരുന്ന കഫം കട്ടിയേറിയതും മഞ്ഞയോ പച്ചയോ നിറത്തോടുകൂടിയതുമായിരിക്കും. തൊണ്ട വേദന ശക്​തി പ്രാപിക്കും. തലവേദന അനുഭവപ്പെടും. നല്ല ക്ഷീണം തോന്നും. ശരീരം എല്ലാ വിധത്തിലും വൈറസിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനാലാണ്​ ക്ഷീണം അനുഭവപ്പെടുന്നത്​.

ഇൗ സമയത്ത്​ മൂക്ക്​ വൃത്തിയായി സൂക്ഷിക്കണം. സലൈൻ ഡ്രോപ്​സ്​ (ഉപ്പുവെള്ളം) മൂക്കിലിറ്റിക്കാം.
ആവിപിടിക്കുക, ചിക്കൻ സൂപ്പ്​ കഴിക്കുന്നതും തേനും കൂട്ടി ചൂടു ലമൺടീ കുടിക്കുന്നതും നല്ലതാണ്.

ജലദോഷത്തി​െൻറ ദൈർഘ്യം കുറക്കാൻ:

  • ധാരാളം വെള്ളം കുടിക്കുക
  • നന്നായി വിശ്രമിക്കുക, ഉറങ്ങുക
  • ഇടക്കിടെ വൃത്തിയായി കൈകഴുകുക
  • ചുമക്കു​േമ്പാഴും തുമ്മു​േമ്പാഴും വായയും മൂക്കും പൊത്തിവെക്കുക
  • വാതിൽ പിടികൾ, ഫോൺ, കമ്പ്യൂട്ടർ കീബോർഡുകൾ, മേശപ്പുറം തുടങ്ങിയവയെല്ലാം നിരന്തരമായി അണുവിമുക്​തമാക്കുക
  • ഇഞ്ചിയിട്ട്​ തിളപ്പിച്ച വെള്ളം കുടിക്കുന്നതും വായ കഴുകുന്നതും തൊണ്ടവേദന കുറക്കും

ഏഴു മുതൽ പത്തു വരെയുള്ള ദിവസങ്ങളിൽ  തൊണ്ടവേദന മൂക്കടപ്പ്​ എന്നിവ കുറഞ്ഞില്ലെങ്കിലും കുറച്ച്​ ആശ്വാസം ലഭിക്കും. പതിനാലു ദിവസമായിട്ടും മാറുന്നില്ലെങ്കിൽ ഡോക്​ടറെ കാണേണ്ടതാണ്​.

  • 101 ഡിഗ്രി ഫാരൻഹീറ്റോ (38.33 ഡിഗ്രി സെൽഷ്യസ്​) അതിൽ കൂടുതലോ ഉള്ള പനി 24 മണിക്കൂറിൽ കൂടുതൽ നിൽക്കുന്നുണ്ടെങ്കിൽ
  • ശക്​തമായ തലവേദന, തടിച്ചു പൊങ്ങുക, ശക്​തമായ പുറം വേദന, വിഭ്രാന്തി, മൂത്രക്കടച്ചിൽ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ
  • തുമ്മു​േമ്പാഴും ചുമക്കു​േമ്പാഴും പച്ച അഥവാ ബ്രൗൺ അല്ലെങ്കിൽ രക്​ത നിറത്തിൽ കഫം വരുന്നെങ്കിൽ
  • നെഞ്ചുവേദന, ശ്വാസമെടുക്കാൻ പ്രയാസം
  • തൊണ്ടയിൽ വെള്ള, മഞ്ഞ നിറത്തിലുള്ള അടയാളങ്ങൾ
  • ശക്​തമായ തലവേദനയും കാഴ്​ച മങ്ങലും ഛർദ്ദിയും
  • കണ്ണിൽ നിന്ന്​ നീരൊലിക്കുക, വേദന
  • അടിവയറിൽ മാറാത്ത വേദന
  • കൂടുതലായി വിറക്കുകയും വിയർക്കുകയും ചെയ്യുക

തുടങ്ങിയ ലക്ഷണങ്ങളെല്ലാം മറ്റ്​ അണുബാധയുടെതാണ്​. ജലദോഷത്തിന്​ നിങ്ങൾ സ്വയം ചികിത്​സിക്കു​േമ്പാൾ ഇൗ ലക്ഷണങ്ങൾ കാണുന്നുവെങ്കിൽ ഡോക്​ടറെ സമീപിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coldchicken soup
News Summary - is antibiotic for cold
Next Story