Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഎല്ലാ നടുവേദനയും...

എല്ലാ നടുവേദനയും ഡിസ്കിന്‍െറ തകരാറല്ല

text_fields
bookmark_border
എല്ലാ നടുവേദനയും ഡിസ്കിന്‍െറ തകരാറല്ല
cancel

രണ്ട് മാസം മുമ്പ് നടുവേദനയുമായി ഒരാള്‍ എന്നെ സന്ദര്‍ശിക്കുവാന്‍ വന്നു. ‘ഡിസ്കിന് തകരാറാണ് ഡോക്ടര്‍, ‘ശസ്ത്രക്രിയ വേണ്ടി വരുമോ?’  ഇതാണ് അദ്ദേഹത്തിന്‍റെ സംശയം. എം. ആര്‍. ഐ സ്കാനില്‍ ഡിസ്കിന്‍െറ ഒരു ചെറിയ ഭാഗം പുറത്തേക്ക് തള്ളിനില്‍ക്കുന്നുണ്ട്. പക്ഷെ അതു സാധാരണമായ ഒന്ന് മാത്രമാണ്. അതുകൊണ്ട് വലിയ വേദനയുണ്ടാവാന്‍ സാധ്യതയില്ല.  വീണ്ടും വിശദമായി പരിശോധിച്ചപ്പോള്‍ ഡിസ്കിനല്ല അസുഖം, മറിച്ച് പേശികളെ ബാധിക്കുന്ന വ്യാപകമായി കണ്ടുവരുന്ന ‘മയോഫേഷ്യല്‍ പെയിന്‍’ എന്ന അവസ്ഥയാണെന്ന് മനസ്സിലായി. അത്ര സങ്കീര്‍ണ്ണമായ അവസ്ഥയൊന്നുമല്ല ഇത്. ശസ്ത്രക്രിയയുടെ ആവശ്യവുമില്ല. ചെറിയ ഇന്‍ജക്ഷനും വ്യായാമവും ഉണ്ടെങ്കില്‍ മാറാവുന്നതേയുള്ളൂ. രോഗിയോട് കാര്യം പറഞ്ഞു.
പക്ഷെ, അദ്ദേഹത്തിനത് അംഗീകരിക്കുവാന്‍ സാധിക്കുന്നില്ല. നേരത്തെ സന്ദര്‍ശിച്ച മറ്റേതോ ഡോക്ടര്‍ ഡിസ്കിനുള്ള ചെറിയ തകരാറിനെ പെരുപ്പിച്ച് കാണിച്ച് അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുന്നു. ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധി എന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെടുക്കാന്‍ ഒരുപാട് പരിശ്രമിക്കേണ്ടി വന്നു. ഒടുവില്‍ ഒരു പരീക്ഷണം എ നിലയില്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. രണ്ട് മാസത്തെ മരുന്നും വ്യായാമവും കൃത്യമായി പിന്‍തുടര്‍ന്ന ശേഷം കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ കാണാന്‍ വന്നു. ‘വേദന പൂര്‍ണ്ണമായും മാറിയിരിക്കുന്നു. സാറിനെ കണ്ടില്ലായിരുന്നെങ്കില്‍ വെറുതെ ശരീരം കീറി മുറിക്കേണ്ടി വന്നേനേ...’അദ്ദേഹം പറഞ്ഞു.

നടുവേദനയെല്ലാം ഡിസ്ക് തകരാറുകളല്ല

എത്രത്തോളം വികലമാണ് നമ്മുടെ അറിവുകളുടെ അവസ്ഥ എന്ന് നോക്കൂ. നടുവേദന ബാധിച്ചു എന്നു തോന്നിയാല്‍ അത് ഡിസ്ക് സംബന്ധമായ അസുഖമാണെന്ന് സ്വയം ഉറപ്പിക്കുകയാണ്. പിന്നീട് ശസ്ത്രക്രിയ്ക്ക് വേണ്ടിയുള്ള നെട്ടോട്ടം ആരംഭിക്കുകയായി. എന്തെല്ലാം കഷ്ടതകളാണ് പിന്നാലെ വരുന്നത്. ശരീരം കീറിമുറിക്കേണ്ടി വരുന്നു, തെറ്റായ ചികിത്സ ചെയ്യുന്നത് മൂലം ആരോഗ്യം നഷ്ടപ്പെടുന്നു. ഇതിനെല്ലാം പുറമെ ഭീമമായ സാമ്പത്തിക ബാധ്യതയും മാനസികമായ അസ്വസ്ഥതയും ബാക്കിയാവുകയും ചെയ്യുന്നു.
യഥാര്‍ഥത്തില്‍ നിലവില്‍ വ്യാപകമായി കാണപ്പെടുന്ന നടുവേദനകളില്‍ വെറും നാലു ശതമാനം മാത്രമേ ഡിസ്കിനെ തള്ളുതുമൂലം മൂലം ഉണ്ടാവുന്നുള്ളൂ. ഏകദേശം 60 മുതല്‍ 70 ശതമാനം വരെ നടുവേദനകള്‍ക്ക് കാരണം പേശികളെ ബാധിക്കു മയോഫാഷ്യല്‍ പെയിന്‍ ആണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന വരാത്തവര്‍ ഉണ്ടാവില്ല എന്ന് തന്നെ പറയാം. ഇതില്‍ 70 ശതമാനം വരെ നടുവേദനയും ആറാഴ്ചകൊണ്ട് മാറുന്നവയാണ്. പരമാവധി മൂന്ന് മാസം കൊണ്ട് 90 ശതമാനം നടുവേദനയും മാറുകയാണ് പതിവ്. ബാക്കി വരുന്ന 10 ശതമാനത്തിനാണ് പ്രധാനമായും സങ്കീര്‍ണ്ണമായ ചികിത്സകള്‍ വേണ്ടി വരുന്നത്.

വിവിധ തരം നടുവേദനകളും ചികിത്സകളും

മയോഫാഷ്യല്‍ പെയിന്‍ (Myofascial pain)

നടുവേദനയ്ക്ക് കാരണമാകുന്ന അവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മയോഫാഷ്യല്‍ പെയിന്‍. പുറം ഭാഗത്തെ ചില പ്രത്യേക പേശികളിലുണ്ടാകുന്ന പരിക്കുകള്‍, ചതവുകള്‍ മുതലായവയാണ് ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണം. പൊതുവെ അതീവ സങ്കീര്‍ണ്ണമായ നടുവേദനകളുടെ ഗണത്തില്‍ ഇതിനെ ഉള്‍പ്പെടുത്താറില്ല.
മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും വ്യായാമവുമാണ് പ്രധാനമായും ഇതിന് നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ ഇവ കൊണ്ട് വേദനയ്ക്ക് കുറവില്ളെങ്കില്‍ വേദനയുള്ള പേശികളുടെ ഉള്ളിലേക്ക് ട്രിഗര്‍ പോയിന്‍റ് ഇഞ്ചക്ഷന്‍ അല്ളെങ്കില്‍  ഡീപ് മയോ മയോഫാഷ്യല്‍ ഇഞ്ചക്ഷന്‍ എിവയിലെതെങ്കിലും ഒന്ന് ചെയ്യും. സാധാരണഗതിയില്‍ ഇവ രണ്ടും കൊണ്ട് തന്നെ വേദന പൂര്‍ണ്ണമായും മാറേണ്ടതാണ്.

ഡിസ്ക് സംബന്ധമായ വേദന

ഡിസ്ക് തള്ളുത് മൂലമോ, ഡിസ്കിന്‍െറ തേയ്മാനം മൂലമോ ഉണ്ടാകുന്ന വേദനയാണ് ഈ വിഭാഗത്തിലുള്‍പ്പെടുന്നത്. നടുഭാഗത്ത് ആരംഭിച്ച് കാലിലേക്ക് പടരുന്ന തരത്തിലാണ് പ്രധാനമായും ഈ വിഭാഗം വേദന കാണപ്പെടുത്. ഡിസ്ക് തള്ളുത് മൂലം കാലിലേക്കുള്ള ഞരമ്പ് അമര്‍ന്ന് പോവുന്നതിനാലാണ് ഇത്തരം വേദന ഉണ്ടാകുന്നത്.
മരുന്ന് കൊണ്ടും വ്യായാമം കൊണ്ടും വേദന കുറയ്ക്കുവാന്‍ സാധിച്ചില്ളെങ്കില്‍  ആവശ്യമാണെങ്കില്‍ ‘ട്രാന്‍സ്ഫെറോമിനല്‍ എപ്പിഡ്യൂറല്‍ സ്റ്റിറോയിഡ് ഇഞ്ചക്ഷന്‍’ നല്‍കാവുതാണ്. എന്നാല്‍ ഇത് ശാശ്വതമായ ചികിത്സാ രീതിയല്ല. ശസ്ത്രക്രിയയാണ് ഇത്തരം ഘട്ടങ്ങളില്‍ സാധാരണ ഗതിയില്‍ നിര്‍ദ്ദേശിക്കപ്പെടാറുള്ളത്.
എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതന ചികിത്സാ രീതികളിലൂടെ ശസ്ത്രക്രിയ ഇല്ലാതെ തന്നെ ഡിസ്ക് തള്ളല്‍ ഭേദപ്പെടുത്തുവാന്‍ സാധിക്കാറുണ്ട്.
ന്യൂക്ളിയോ പ്ളാസ്റ്റി, പെര്‍ക്യൂട്ടേനിയസ് ഡിസ്ക് ഡി കംപ്രഷന്‍, ഹൈഡ്രോ ഡിസ്ട്രക്ടമി, ന്യൂക്ളിയോടമി തുടങ്ങിയ ചികിത്സാ രീതികളാണ് ഇതിനായി സ്വീകരിക്കാറുള്ളത്. രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച് ഇവയില്‍ ഏത് രീതിയാണ് അനുവര്‍ത്തിക്കേണ്ടതെന്ന് വിദഗ്ധനായ ഒരു ഡോക്ടര്‍ക്ക് തീരുമാനിക്കാന്‍ സാധിക്കും.
വളരെ കുറഞ്ഞ ആശുപത്രി വാസം മാത്രമേ ആവശ്യമായി വരികയുള്ളൂ എന്നതും വിശ്രമം ആവശ്യമില്ല എന്നതുമാണ് ഈ രീതികളുടെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതിന് പുറമെ അനസ്തേഷ്യ ആവശ്യമില്ല, ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടാവില്ല, താരതമ്യേന ചെലവ് കുറവാണ് തുടങ്ങിയ പ്രത്യേകതകളുമുണ്ട്.

ഫാസെറ്റ് ജോയിന്‍റ് പെയിന്‍ (Facet Joint Pain), സാക്രോ ഇലിയാക് പെയിന്‍ (Sacro Iliac Pain) എന്നിവ
ശസ്ത്രക്രിയയോ മരുന്ന് ചികിത്സയോ ഫലപ്രദമാവാന്‍ ഇടയില്ലാത്ത അവസ്ഥയാണ് ഫാസെറ്റ് ജോയിന്‍റ് പെയിന്‍. ഫാസെറ്റ് ജോയിന്‍റ് ഇഞ്ചക്ഷന്‍, റേഡിയോ ഫ്രീക്വന്‍സി അബ്ളേഷന്‍ എന്നിവയാണ് ഇതിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സകള്‍. സാക്രോ ഇലിയാക് ജോയിന്‍റ് ഇഞ്ചക്ഷന്‍ (Sacro Iliac joint Injection) ആണ് സാക്രോ ഇലിയാക് പെയിനിനുള്ള പ്രധാന ചികിത്സ.

അസ്ഥിക്ഷതങ്ങള്‍ (Vertibral Fractures)

അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളാണ് നടുവേദനകളിലെ മറ്റൊരു പ്രധാന വിഭാഗം. അസ്ഥി ബലക്ഷയം (ഓസ്റ്റിയോ പൊറോസിസ്), പ്രായത്തിന്‍്റെ അവശത തുടങ്ങിയവയാണ്  ഇവയ്ക്കുള്ള പ്രധാന കാരണങ്ങള്‍. ഇത്തരം ഘട്ടങ്ങളില്‍ വെര്‍ട്ടിബ്രോ പ്ളാസ്റ്റി (Vertibro Plasty) നിര്‍വഹിക്കാവുന്നതാണ്. ക്ഷതം സംഭവിച്ച വെര്‍ട്ടിബ്രയിലേക്ക് കൃത്രിമമായ ഒരു സിമന്‍റ് കുത്തിവെക്കു രീതിയാണിത്. വളരെ വേഗം തന്നെ ഈ രീതിയില്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കുതാണ്.

ശസ്ത്രക്രിയ കഴിഞ്ഞിട്ടും വേദന മാറാത്തവര്‍ക്കുള്ള ചികിത്സ

അസ്ഥിരോഗ ചികിത്സാ രംഗത്ത് അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ് ശസ്ത്രക്രിയ കഴിഞ്ഞിട്ടും വേദനമാറാതിരിക്കുന്ന അവസ്ഥ. പല തരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ആ ഭാഗം കൂടിച്ചേരുമ്പോള്‍ ആ ഭാഗത്ത് നാഡികള്‍ കൂടി ഉള്‍പ്പെട്ട് പോകുന്നതാണ് ഈ വേദനയ്ക്കുള്ള കാരണം. ഈ നാഡിയെ സ്വതന്ത്രമാക്കണമെങ്കില്‍ ആ ഭാഗത്ത് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടതായി വരും. ഇത് കൂടുതല്‍ ദുഷ്കരമാണ്.
ഇത്തരം സാഹചര്യത്തില്‍ ചികിത്സയ്ക്കായി ആശ്രയിക്കാവുന്ന പ്രധാന ചികിത്സാ രീതിയാണ് കോഡല്‍ ന്യൂറോപ്ളാസ്റ്റി എന്നത്. ശരീരം കീറി മുറിക്കാതെ തന്നെ കോഡല്‍ ന്യൂറോപ്ളാസ്റ്റി ഉപയോഗിച്ച് മുറിവിന്‍െറ കല ഇല്ലാതാക്കുകയാണ് ഇതില്‍ ചെയ്യുത്.

അടിയന്തിര ചികിത്സ ആവശ്യമായി വരുന്നവര്‍

സാധാരണ നടുവേദനകള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടു തന്നെ അപ്രത്യക്ഷമാകാറുണ്ട്. എന്നാല്‍ എല്ലാ നടുവേദനകളെയും ഇങ്ങനെ കണക്കിലെടുക്കാന്‍ സാധിക്കില്ല. രോഗലക്ഷണം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടവയുണ്ട്. ചികിത്സ വൈകിയാല്‍ ചിലപ്പോള്‍ ഇവയുടെ പ്രത്യാഘാതവും ഗുരുതരമായേക്കും. നട്ടെല്ലിനുള്ള പൊട്ടല്‍, ഇന്‍ഫക്ഷന്‍, കാന്‍സര്‍, കോഡ ഇക്വിന സിന്‍ഡ്രോം (Cauda Equina Syndrome)  തുടങ്ങിയവയാണ് ഇത്തരത്തില്‍ അടിയന്തരമായി ചികിത്സ തേടേണ്ട നട്ടെല്ലിനെ ബാധിക്കു അസുഖങ്ങള്‍. ഈ അസുഖങ്ങള്‍ തിരിച്ചറിയണമെങ്കില്‍ റെഡ് ഫ്ളാഗ് (Red Flag) തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് സഹായകരമാകുന്ന ലക്ഷണങ്ങള്‍ ഇനി പറയുന്നു:
20 വയസ്സിന് തോഴെയോ, 50 വയസ്സിന് മുകളിലോ ഉള്ളവരില്‍ ഉണ്ടാകുന്ന ശക്തമായ നടുവേദന, രാത്രി കിടക്കുമ്പോള്‍ ഉണ്ടാകുന്ന അസഹനീയമായ വേദന, നടുവേദനയോടൊപ്പം പനിയും കുളിരും പ്രത്യക്ഷപ്പെടുക, മറ്റ് കാന്‍സര്‍ വന്നവരില്‍ കാണപ്പെടുന്ന നടുവേദന, പ്രതിരോധ ശേഷി കുറഞ്ഞവരിലെ നടുവേദന, നടുവേദനയോടൊപ്പം കാലിന് തളര്‍ച്ച ബാധിക്കുക, നടുവേദനയോടൊപ്പം മൂത്ര തടസ്സം അനുഭവിക്കുക, നടുവേദനയോടൊപ്പം അറിയാതെ വയറ്റില്‍ നിന്ന് മലം പോവുക. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാന്‍ എത്രയും പെട്ടെന്ന് വിദഗ്ദ്ധ ചികിത്സ ഉറപ്പ് വരുത്തണം.

(ലേഖകൻ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ അഡ്വാന്‍സ്ഡ് പെയിന്‍ ക്ലിനിക്കിലെ ഫിസിഷ്യനാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:back pain
Next Story