Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമൊബൈൽ ഫോണും...

മൊബൈൽ ഫോണും ​നേത്രരോഗങ്ങളും

text_fields
bookmark_border
മൊബൈൽ ഫോണും ​നേത്രരോഗങ്ങളും
cancel

ഇൗ അത്യാധുനിക കാലത്ത്​ മൊബൈൽ ഫോൺ ഇല്ലാതെ ജീവിക്കുന്നതിനെകുറിച്ച്​ ആർക്കും ചിന്തിക്കാനാകില്ല. ജനിച്ചു വീണ കുട്ടികൾക്കടക്കം ടച്ച്​ സ്​ക്രീൻ മൊബൈൽ വേണം. കുട്ടികൾ​ വാട്ടസ്​ ആപ്പും കമ്പ്യൂട്ടറും ഉപയോഗിക്കുന്നില്ലെങ്കിൽ അവർക്ക്​ എന്തോ കുഴപ്പമുണ്ട്​ എന്നു കരുതുന്ന തരത്തിലേക്ക്​ സമൂഹം മാറിക്കഴിഞ്ഞു. ത​​​െൻറ കുട്ടി​ വാട്ട്​സ്​ ആപ്പിലും ഫേസ്​ബുക്കിലും ഇൻസ്​റ്റഗ്രാമിലും ട്വിറ്ററിലുമെല്ലാം ഉണ്ട്​ എന്ന്​ പറയുന്നത്​ അഭിമാനമായി കരുതുന്നവരാണ്​ മാതാപിതാക്കൾ. 

എന്നാൽ ഇൗ അവസ്​ഥയിൽ കുട്ടികൾ വളർന്നു വരു​മ്പാൾ കണ്ണടകൂടി ആവശ്യമായി വരുന്നതിനെ കുറിച്ച്​ ആരും ചിന്തിക്കുന്നില്ല. 40ാം വയസിൽ ഉപയോഗിക്കേണ്ട കണ്ണട 10ാംവയസിൽ തന്നെ വെക്കേണ്ടി വരുന്നു എന്ന അവസ്​ഥ എങ്ങനെ വന്നുവെന്ന്​ ആരും ചിന്തിക്കുന്നില്ല. കാഴ്​ചയുടെ വിശാലത നഷ്​ടമായപ്പോൾ മുതലാണ്​ കണ്ണട കൂടി ആവശ്യമായി വന്നത്​. നമ്മുടെ കാഴ്​ച കമ്പ്യൂട്ടർ സ്​ക്രീനിലേക്കും അവിടെ നിന്ന്​ മൊബൈൽ സ്​ക്രീനിലേക്കും ഒതുക്കപ്പെട്ടിരിക്കുന്നു. 

നേത്രരോഗ വിദഗ്​ധരുടെ അടുത്ത്​ചികിത്​സക്കെത്തുന്ന അധിക കുട്ടികൾക്കും കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന പ്രശ്​നമാണുള്ളത്​. കുട്ടികളിൽ മാത്രമല്ല, മൊബൈൽ, കമ്പ്യൂട്ടർ  എന്നിവ തുടർച്ചയായി ദീർഘ നേരം ഉപയോഗിക്കുന്ന എല്ലാവരിലും ഇൗ പ്രശ്​നം കാണപ്പെടുന്നു. മൂന്നുമണിക്കൂർ തുടർച്ചയായി കമ്പ്യൂട്ടർ ഉപയോഗിച്ചാൽ കാഴ്​ച പ്ര​ശ്​നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന്​ പഠനങ്ങൾ തെളിയിക്കുന്നു.

മൊ​ൈബൽ, കമ്പ്യൂട്ടർ ഉപയോഗം മൂലം കാഴ്​ചക്കുണ്ടാകുന്ന പ്രശ്​നങ്ങളാണ്​ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്നറിയപ്പെടുന്നത്​.  കാഴ്​ചയുടെ ദൂരം കുറഞ്ഞത്​ കണ്ണിനെ ബാധിച്ചിരിക്കുന്നു. 25 സ​​െൻറീമീറ്റർ മുതൽ 30 സ​​െൻറീ മീറ്റർ വരെയാണ്​ സാധാരണ കാഴ്​ചയു​ടെ ദൂരം. എന്നാൽ മൊബൈൽ ഫോൺ യുഗത്തിൽ ഇൗ ദൂരം വളരെ കുറഞ്ഞിരിക്കുകയാണ്​. വാട്ട്​സ്​ ആപ്പ്​, ഫേസ്​ ബുക്ക്​ തുടങ്ങിയവ മൊബൈലിൽ ഉപയോഗിക്കു​േമ്പാൾ 25 സ​​െൻറീമീറ്ററിലും കുറവ്​ ദൂരത്ത്​ പിടിച്ചാണ്​ ഉപയോഗിക്കുന്നത്​. ഇത്​ കണ്ണി​​​െൻറ പേശികൾക്ക്​ ഗുരുതര പ്രത്യാഘാതങ്ങളാണ്​ ഉണ്ടാക്കുന്നത്​. 

കണ്ണി​​​െൻറ പേശികൾ സ​േങ്കാചിക്കു​േമ്പാഴാണ്​ കാഴ്​ച സാധ്യമാകുന്നത്​. കൂടുതൽ സമയം ഒരു സ്​ക്രീനിലേക്ക്​ നോക്കു​േമ്പാൾ കണ്ണി​​​െൻറ പേശികൾക്ക്​ ശക്​തമായ പീഡനമാണ്​ നൽകുന്നത്​. മൊബൈൽ തിരച്ചിലിൽ മുഴുകുന്നവർ മറന്നുപോകുന്ന ഒരുകാര്യമാണ്​ കണ്ണുചിമ്മാൻ. കണ്ണിമവെട്ടാതെ കമ്പ്യൂട്ടറുകളിൽ തിരയുന്നവർ ഒാർക്കുക ഇത്​ നിങ്ങളുടെ കണ്ണിനു ദ്രോഹം ചെയ്യും. സാധാരണ ഒരുമിനുട്ടിൽ 15 മുതൽ 20തവണ കണ്ണിമ ചിമ്മണം. എന്നാൽ മൊബൈലുകളിലും കമ്പ്യൂട്ടറുകളിലും മുങ്ങിത്താഴു​േമ്പാൾ ഇത്​ പലരും മറന്നുപോകും. 

കൃഷ്​ണമണിയുടെ മുകളിൽ ഒരു ദ്രവപാളിയുണ്ട്​. ഇൗ പാളിയലെ ദ്രവമാണ്​ കൃഷ്​ണമണിക്ക്​ പോഷകം നൽകുന്നത്​. ഇമവെട്ടതെ സ്​ക്രീനിൽ തിരയു​േമ്പാൾ ഇൗ ദ്രവപാളിയിലെ നനവ്​ ബാഷ്​പീകരിച്ചുപോകുന്നു. ഇതുമൂലം കണ്ണ്​ വരണ്ടുപോകുന്നു. കണ്ണിമ വെട്ടു​േമ്പാഴാണ്​ വീണ്ടും ഇൗ ദ്രവം കണ്ണിലേക്ക്​ പടരുന്നത്​. ഇതാണ്​ കണ്ണിന് ​നനവ് ​പകരുന്നത്​. എന്നാൽ ഇമ​െവട്ടാതെ കമ്പ്യൂട്ടർ സ്​ക്രീനിൽ തിരയു​​േമ്പാൾ ഉള്ളദ്രവം ബാഷ്​പീകരിക്കുകയും പുതുതായി നനവ്​ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. 
ഇൗ വരണ്ട അവസ്​ഥമൂലം 

  • കണ്ണിന്​ ചൊറിച്ചിൽ
  • അസ്വസ്​ഥത
  • കാഴ്​ച മങ്ങുക
  • തല​േവദന 
  • കണ്ണു വേദന 
  • ക്ഷീണം 
  • തലകറക്കം തുടങ്ങിയവ അനുഭവപ്പെടും. 

കണ്ണിനു വിശ്രമംകൊടുക്കുക എന്നതു മാത്രമാണ്​ പോംവഴി. ഒരുമണിക്കൂർ തുടർച്ചയായി കമ്പ്യൂട്ടറോ മൊബൈലോ ഉപയോഗിച്ചാൽ 15 മിനു​െട്ടങ്കിലും കണ്ണടച്ച്​ വിശ്രമിക്കുക. ടിയർ സബ്​സ്​റ്റിറ്റ്യൂട്ട്​ എന്ന കണ്ണിൽ ഒഴിക്കുന്ന മരുന്നും ഉപയോഗിക്കാം. മരുന്ന്​ഉപയോഗിച്ചാലും കണ്ണടച്ച്​ കുറച്ച്​ സമയം വിശ്രമിക്കണം. മൊബൈലും കണ്ണുമായുമുള്ള ദൂരം വ്യത്യാസപ്പെടുത്തിയും കണ്ണിന്​ ആശ്വാസം നൽകാം. കഴിയുന്നതും മൊ​ൈബലും കമ്പ്യൂട്ടറും 25 സ​​െൻറീ മിറ്ററിലും കൂടുതൽ ദൂരത്ത്​ പിടിച്ച്​ ഉപയോഗിക്കാൻ ശ്രമിക്കുക

കണ്ണി​​​െൻറ ലെൻസി​​​െൻറ ഇലാസ്​തികത കുറഞ്ഞ്​ അടുത്തുള്ളവ കാണാതാവുന്ന അവസ്​ഥയാണ്​ വെളെളഴുത്ത്​. പ്രായമാകു​േമ്പാൾ ഉണ്ടാകുന്ന ഇൗ പ്രശ്​നം മണിക്കൂറുകളോളം മൊബൈലിൽ കളിച്ചിരിക്കുന്നവരിൽ  നേരത്തെ തന്നെ ഉണ്ടാകാൻ സാധ്യതയുണ്ട്​. 

മൊബൈൽ ഉപയോഗിക്കുന്നവരിൽ കണ്ടുവരുന്ന​ മറ്റൊരു പ്രശ്​നമാണ്​ കഴുത്ത്​ മുന്നിലേക്ക്​വളഞ്ഞു പോകുന്ന അവസ്​ഥ​. കൂടുതൽ പേരിൽ കണ്ടു വരുന്ന പ്രശ്​നമാണിത്​. മൊബൈൽ ഫോൺ മടിയിൽ വച്ച്​ വട്ട്​സ്​ ആപ്പിലും ഫേസ്​ ബുക്കിലും ദീർഘ നേരം ചെലവിടു​േമ്പാൾ തല കുമ്പിട്ട്​ ഇരിക്കേണ്ടി വരുന്നു. ചെറുപ്രായത്തിൽ മുതൽ ഇത്തരം പ്രവർത്തികൾ തുടരുന്നത്​ കഴുത്ത്​ വേദനക്കും കഴുത്ത്​ മുന്നിലേക്ക്​ വളഞ്ഞ അവസ്​ഥയിലേക്കും നയിക്കും. 

 

(​കോഴിക്കോട്​ മെഡിക്കൽ കോളജ്​ നേത്രരോഗ വിഭാഗം റിട്ടയേർഡ്​ പ്രഫസറും നിലവിൽ അത്തോളി മലബാർ മെഡിക്കൽ കോളജ്​ നേത്രരോഗ വിഭാഗം​ മേധാവിയുമാണ്​ ലേഖകൻ)
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EYE problemsmobiles
News Summary - mobile phone and eye problems
Next Story