Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപൊണ്ണത്തടി...

പൊണ്ണത്തടി അർബുദത്തിനിടയാക്കു​േമാ​?

text_fields
bookmark_border
Over Weight
cancel

അർബുദം എന്നും ആളുകളെ ഭയപ്പെടുത്തിയിരുന്നു. ഫാസ്​റ്റ്​ഫുഡും ജീവിത രീതികളി​െല വ്യതിയാനവുമെല്ലാം അർബുദ​െത്ത വ്യാപകമാക്കി. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ വ്യായാമം മറന്നു പോകുന്നതിനാൽ പലരും അമിത ഭാരമുള്ളവരും പൊണ്ണത്തടിയൻമാരുമാണ്​. ഇതും രോഗത്തെ വ്യാപിപ്പിക്കുന്നു. എന്നാൽ രോഗത്തോടുള്ള ഭയം പലരും ഇതിനെ മൂടിവെക്കാനും ചികിത്​സ സ്വീകരിക്കാതിരിക്കാനും കാരണമാകുന്നു. അർബുദത്തെ അറിയുകേയും എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയാം.  

അ​​ര്‍ബുദം ഒ​​രു പ്ര​​ത്യേ​​ക രോ​​ഗാ​​വ​​സ്‌​​ഥ​​യ​​ല്ല. നൂ​​റി​​ല​​ധി​​കം രോ​​ഗാ​​വ​​സ്‌​​ഥ​​ക​​ള്‍ക്ക്‌ പൊ​​തു​​വേ പ​​റ​​യു​​ന്ന പേ​​രാ​​ണ​​ത്. രോ​​ഗ​​ത്തി​​ന്​ നി​​ര​​വ​​ധി വി​​ഭാ​​ഗ​​ങ്ങ​​ളു​​ള്ള​​തി​​നാ​​ൽ ഇ​​വ​​യു​​ടെ​​യെ​​ല്ലാം ല​​ക്ഷ​​ണ​​ങ്ങ​​ളും നി​​ര​​വ​​ധി​​യാ​​ണ്. എ​​ങ്കി​​ലും ചെ​​റി​​യ കാ​​ല​​യ​​ള​​വി​​ൽ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ടു​​ന്ന രീ​​തി​​യി​​ൽ ശ​​രീ​​ര​​ഭാ​​രം കു​​റ​​യ​​ൽ, വി​​ട്ടു​​മാ​​റാ​​ത്ത പ​​നി, മൂ​​ക്ക്, വാ​​യ, യോ​​നി, മ​​ല​​ദ്വാ​​രം എ​​ന്നി​​വ​​യി​​ലൂ​​ടെ​​യു​​ള്ള തു​​ട​​ർ​​ച്ച​​യാ​​യ ര​​ക്​​​ത​​സ്രാ​​വം, വി​​സർ​​ജ്യ​​ങ്ങ​​ളി​​ൽ ര​​ക്​​​ത​​ത്തി​െ​​ൻ​​റ അം​​ശം കാ​​ണ​​പ്പെ​​ടു​​ക, ശ​​രീ​​ര​​ത്തി​െ​​ൻ​​റ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളിൽ പ്ര​​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്ന മു​​ഴ​​ക​​ൾ, ഉ​​ണ​​ങ്ങാ​​ൻ താ​​മ​​സി​​ക്കു​​ന്ന വ്ര​​ണ​​ങ്ങ​​ൾ, ചി​​കി​​ത്സി​​ച്ചി​​ട്ടും മാ​​റാ​​ത്ത തു​​ട​​ർ​​ച്ച​​യാ​​യ ചു​​മ, മ​​ല​​ബ​​ന്ധ​​വും വ​​യ​​റി​​ള​​ക്ക​​വും മാ​​റി​​മാ​​റി ഒ​​ന്നി​​ല​​ധി​​കം തവണ വ​​രു​​ക, ക​​വി​​ളി​​ന​​ക​​ത്തും നാ​​ക്കി​​ലും മോ​​ണ​​യി​​ലും കാ​​ണു​​ന്ന വെ​​ളു​​ത്ത പാ​​ടു​​ക​​ൾ എ​​ന്നി​​വ​​യെ​​ല്ലാം സാ​​ധാ​​ര​​ണ കാ​​ണു​​ന്ന രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ളാ​​ണ്. 

എന്ത്​ രോഗം വന്നാലും അത്​ കാൻസറായിരിക്കു​മോ എന്ന്​ ഭയപ്പെടുന്ന ചിലരെ കണ്ടിട്ടുണ്ട്​. എന്നാൽ, നി​​ര​​വ​​ധി രോ​​ഗ​​ങ്ങ​​ളു​​ടെ ല​​ക്ഷ​​ണങ്ങ​​ളും അർബുദത്തി​െ​​ൻ​​റ രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ള​ും ത​​മ്മി​​ൽ സാ​​മ്യ​​മു​​ണ്ട്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്​ പ​​നി, ചു​​മ, മ​​ല​​ബ​​ന്ധം തു​​ട​​ങ്ങി​​യ​​വ. എ​​ന്നാ​​ൽ, ചി​​കി​​ത്സി​​ച്ചി​​ട്ടും രോ​​ഗം കു​​റ​​യേ​​ണ്ട കാ​​ല​​യ​​ള​​വി​​ൽ കു​​റ​​യാ​​തി​​രി​​ക്കു​േ​​മ്പാ​​ൾ മാ​​ത്ര​​മേ അ​​തി​​നെ​​ക്കു​​റി​​ച്ച്​ ഉ​​ത്​​​ക​​ണ്​​​ഠ​​പ്പെ​​ടേ​​ണ്ട​​തു​​ള്ളു. 

Cancer

അർബുദം പൊ​​തു​​വെ പ​​റ​​ഞ്ഞാ​​ൽ ഒ​​രു പാ​​ര​​മ്പ​​ര്യ​​രോ​​ഗ​​മ​​ല്ല. അതിനാൽ കുട​ുംബത്തിൽ ഒരു വ്യക്​തിക്ക്​ അർബുദം ഉണ്ടായി എന്നു കരുതി മറ്റ്​ കുടുംബാംഗങ്ങൾ ഭയപ്പെടേണ്ടതില്ല. എ​​ന്നാ​​ൽ, അ​​പൂ​​ർ​​വം ചി​​ല അർബുദങ്ങൾ പാ​​ര​​മ്പ​​ര്യ​​മാ​​യി വ​​രാ​​ൻ സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്. ഉ​​ദാ​​ഹ​​ര​​ണം സ്​​​ത​​നാ​​ർ​​ബു​​ദം. സ്​​​ത​​നാ​​ർ​​ബു​​ദ​​മു​​ള്ള ഒ​​രു രോ​​ഗി​​യു​​ടെ അ​​മ്മ​​ക്കോ​/​​മ​​ക​​ൾ​​ക്കോ, സ​​ഹോ​​ദ​​ര​​ങ്ങ​​ൾ​​ക്കോ, മാ​​താ​​പി​​താ​​ക്ക​​ളു​​ടെ സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​ടെ മ​​ക്ക​​ൾ​​ക്കോ രോ​​ഗ​​സാ​​ധ്യ​​ത കൂ​​ടു​​ത​​ലാ​​ണ്.

മുലയൂട്ടാത്ത സ്​ത്രീകളിൽ സ്​തനാർബുദ സാധ്യത കൂടുതലാണെന്ന്​ പ്രചാരമുണ്ട്​. എന്നാൽ, സ്​​​ത​​നാ​​ർ​​ബു​​ദവും മു​​ല​​യൂ​​ട്ട​​ലും ത​​മ്മി​​ല​​ല്ല കൂ​​ടു​​ത​​ൽ ബ​​ന്ധ​​മു​​ള്ള​​ത്. പ്ര​​സ​​വി​​ക്കാ​​ത്ത സ്​​​ത്രീ​​ക​​ളി​​ലും വൈ​​കി വി​​വാ​​ഹി​​ത​​രാ​​വു​​ന്ന സ്​​​തീ​​ക​​ളി​​ലു​​മാ​​ണ്​ സ്​​​ത​​നാ​​ർ​​ബു​​ദ സാ​​ധ്യ​​ത കൂ​​ടു​​ത​​ലു​​ള്ള​​ത്. ശ​​രീ​​ര​​ത്തി​​ലെ ഹോ​​ർ​​മോ​​ൺ വ്യ​​തി​​യാ​​ന​​ങ്ങ​​ളാ​​ണ്​ ഇ​​തി​​ന്​ കാ​​ര​​ണം.

ശരീരത്തി​െല മറുകുകളും അരിമ്പാറകളും അർബുദത്തി​​െൻറ ചിലരൂപങ്ങളാണെന്ന്​ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, അ​​രി​​മ്പാ​​റ​​ക​​ൾ അർബുദമാ​​യി മാ​​റാ​​നു​​ള്ള സാ​​ധ്യ​​ത വ​​ള​​രെ​​ക്കു​​റ​​വാ​​ണ്. അ​​തേസ​​മ​​യം, തൊ​​ലി​​​പ്പു​​റ​​മെ​​യു​​ള്ള ചി​​ല​​ അർബുദങ്ങൾ അ​​രി​​മ്പാ​​റ​​യാ​​ണെ​​ന്ന്​ തെ​​റ്റി​​ദ്ധരി​​ക്കാ​​ൻ ഇ​​ട​​യു​​ണ്ട്. എ​​ന്നാ​​ൽ, മ​​റു​​കു​​ക​​ൾ പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്ക​​ണം. ​മ​​റു​​കുക​​ളു​​ടെ നി​​റ​​മാ​​റ്റം, വ​​ലു​​താ​​വ​​ൽ, വേ​​ദ​​ന എ​​ന്നി​​വ ശ്ര​​ദ്ധ​​യി​​ൽപെ​​ട്ട​​ാൽ ഉ​​ട​​ൻ വി​​ദ​​ഗ്​​​ധാ​​ഭി​​പ്രാ​​യം തേ​​ട​​ണം.

Fast-Food

നല്ല വൃത്തിയോടെ ജീവിച്ചിട്ടും അർബുദം വന്നെന്ന്​ പലരും വിഷമിക്കാറുണ്ട്​. വൃ​​ത്തി​​യോ​​ടെ ജീ​​വി​​ച്ചാ​​ൽ മാ​​ത്രം അർബുദം വ​​രാ​​തി​​രി​​ക്കി​​ല്ല. എ​​ന്നാ​​ൽ, ശ​​രീ​​ര​​ത്തി​​ലെ വൃ​​ത്ത​​ിയി​​ല്ലാ​​യ്​​​മ ചി​​ല​​ത​​രം അ​​ർ​​ബു​​ദത്തി​​ന്​ കാ​​ര​​ണ​​മാ​​വും. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്​ ലൈം​​ഗി​​ക ശു​​ചി​​ത്വ​​മി​​ല്ലാ​​യ്​​​മ ഗ​​ർ​​ഭാ​​ശ​​യ​​മു​​ഖ അ​​ർ​​ബു​​ദത്തി​​നും ലൈം​​ഗി​​കാ​​വ​​യ​​വ​​ങ്ങ​​ളി​​ലെ അ​​ർ​​ബു​​ദത്തി​​നും കാ​​ര​​ണ​​മാ​​വും. പാ​​പി​​ലോ​​മ വൈ​​റ​​സ്​ (Papillomavirus) ഗ​​ർ​​ഭാ​​ശ​​യ​​മു​​ഖ അ​​ർ​​ബു​​ദത്തി​​നും ഹെ​​പ്പ​​റ്റൈ​​റ്റി​​സ് -ബി ​​വൈ​​റ​​സ്​ ക​​ര​​ളി​​ലെ അ​​ർ​​ബു​​ദത്തി​​നും കാ​​ര​​ണ​​മാ​​വും.

അ​​തു​​​പോ​​ലെ രാ​​സ​​വ​​സ്​​​തു​​ക്ക​​ളും അ​​ർ​​ബു​​ദത്തി​​ന്​ കാ​​ര​​ണ​​മാ​​വു​​ന്ന ഘ​​ട​​ക​​ങ്ങ​​ൾ ​ഉ​​ൾ​​​പ്പെ​​ടു​​ന്ന ഭ​​ക്ഷ​​ണ​​ങ്ങ​​ൾ ക​​ഴി​​ക്കു​​ന്ന​​ത്​ ശ​​രീ​​ര​​ത്തെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം മ​​റ്റൊ​​രു രീ​​തി​​യി​​ൽ ശു​​ചി​​ത്വ​​മി​​ല്ലാ​​യ്​​​മ​​യാ​​ണ്. വീ​​ണ്ടും വീ​​ണ്ടും ചൂ​​ടാ​​ക്കു​​ന്ന എ​​ണ്ണ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും ഫാ​​സ്​​​റ്റ്​ ഫു​​ഡു​​ക​​ൾ നി​​ര​​ന്ത​​രം ക​​ഴി​​ക്കു​​ന്ന​​തും ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ്.

 അർബുദം ഒ​​രു പ​​ക​​ർ​​ച്ച​​വ്യാ​​ധി​​യ​​ല്ല. പാ​​പി​​ലോ​​മ, ഹെ​​പ്പ​​റ്റൈ​​റ്റി​​സ്-ബി ​​എ​​ന്നീ വൈ​​റ​​സു​​ക​​ൾ അർബുദത്തി​​ന്​ കാ​​ര​​ണ​​മാ​​ണെ​​ന്ന്​ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, ഒ​​രു രോ​​ഗി​​യെ സ​​ന്ദർ​​ശി​​ക്കു​​ന്ന​​തി​​ലൂ​​ടെ​​യോ ഒ​​രു വീ​​ട്ടി​​ൽ താ​​മ​​സി​​ക്കു​​ന്ന​​തി​​ലൂ​​​ടെ​​യോ  രോ​​ഗം പ​​ക​​രു​​ക​​യി​​ല്ല. മ​​റി​​ച്ച്​ ഒ​​രേ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ദീ​​ർ​​ഘ​​കാ​​ലം ജീ​​വി​​ക്കു​​ന്ന പ​​ല​​ർ​​ക്കും ഒ​​രേസ​​മ​​യ​​ത്തോ പ​​ല​​പ്പോ​​ഴാ​​യോ അർബുദം വ​​രാ​​റു​​ണ്ട്. ഇ​​താ​​ണ്​ പ​​ക​​ർ​​ച്ച​​വ്യാ​​ധി​​യാ​​ണെ​​ന്ന്​ തെ​​റ്റിദ്ധരി​​ക്കാ​​ൻ കാ​​ര​​ണം. 

ഒ​​രേ​​ത​​ര​​ത്തി​​ലു​​ള്ള മാ​​ന​​സി​​ക സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ ദീ​​ർ​​ഘ​​കാ​​ലം തു​​ട​​രു​​ന്ന​​ത്​ അർ​​ബുദ ബാ​​ധ​​ക്ക്​ കാ​​ര​​ണ​​മാ​​വു​​ന്ന​​താ​​യി പ​​ഠ​​ന​​ങ്ങ​​ളി​​ൽ ക​െ​​ണ്ട​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​വി​​ടെ ദൈ​​നം​​ദി​​ന ജീ​​വി​​ത​​ത്തി​​ലെ ചെ​​റി​​യ ടെ​​ൻ​​ഷ​​നു​​ക​​ളെ​​യ​​ല്ല ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. മ​​റി​​ച്ച്​ ക​​ടു​​ത്ത മാ​​ന​​സി​​ക സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​ടയാ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ ദീ​​ർ​​ഘ​​കാ​​ലം നീ​​ളുന്ന​​താ​​ണ്​ രോ​​ഗ​​സാ​​ധ്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​ത്.

headache

പ്രായംകൂടുന്തോറും അർബുദ സാധ്യതയും വർധിക്കുകയാണ്​. ശ​​രീ​​ര​​കോ​​ശ​​ങ്ങ​​ളി​​ലെ അ​​നി​​യ​​ന്ത്രി​​ത​​മാ​​യ മാ​​റ്റ​​ങ്ങ​​ളും കോ​​ശ​​ങ്ങ​​ളു​​ടെ നാ​​ശ​​വു​​മാ​​ണ്​ പ​​ല​​പ്പോ​​ഴും ​േരാ​​ഗ​​കാ​​ര​​ണ​​മാ​​വു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ പ്രാ​​യം​​ ചെ​​ല്ല​ു​​ന്തോ​​റും ശ​​രീ​​ര​​കോ​​ശ​​ങ്ങ​​ളു​​ടെ ആ​​രോ​​ഗ്യം കു​​റ​​യു​​ക​​യും ന​​ശി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തി​​നാ​​ൽ അർബുദത്തിനു​​ള്ള സാ​​ധ്യ​​ത​​യും കൂ​​ടു​​ത​​ലാ​​ണ്. സ്​​​ത്രീ​​ക​​ൾ 40 വ​​യ​​സ്സു​​ മു​​ത​​ലും പു​​രു​​ഷ​​ന്മാ​​ർ 50 വ​​യ​​സ്സു​​ മു​​ത​​ലും രോ​​ഗ​​ത്തെ​​ക്കു​​റി​​ച്ച്​ കൂ​​ടു​​ത​​ൽ ബോ​​ധ​​വാ​​ന്മാ​​രാ​​വു​​ക​​യും വ​​ർ​​ഷംതോ​​റും ആ​​രോ​​ഗ്യ​​ പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തു​​ക​​യും വേ​​ണം.

 പ​​തി​​വാ​​യ ഹെ​​ൽ​​ത്ത്​ ചെ​​ക്ക​​പ്പു​​ക​​ളി​​ൽ പ​​ല​​തി​​ലും അ​​ർബുദം ക​​ണ്ടെ​​ത്താ​​നു​​ള്ള പ​​രി​​ശോ​​ധ​​ന​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടാ​​വി​​ല്ല. എ​​ങ്കി​​ലും രോ​​ഗ​​ത്തി​െ​​ൻ​​റ സൂ​​ച​​ന​​ക​​ൾ ല​​ഭി​​ച്ചേ​​ക്കാം. എ​​ന്നാ​​ൽ, അർബുദ ചെ​​ക്ക​​പ്പ്​ എ​​ന്ന​​ വി​​ഭാ​​ഗ​​ത്തി​​ൽ നി​​ര​​വ​​ധി പ​​രി​​ശോ​​ധ​​ന​​ക​​ൾ നി​​ല​​വി​​ലു​​ണ്ട്. അ​​വ​​യി​​ലൂ​​ടെ രോ​​ഗ​​ത്തെ പെ​െ​​ട്ട​​ന്ന്​ ക​​ണ്ടെ​​ത്താ​​നാ​​വും.

അർബുദത്തെ കുറിച്ച്​ പൊതു സമൂഹം വച്ചു പുലർത്തുന്ന ചില തെറ്റിദ്ധാരണകൾ: 

  • തെ​​റ്റി​​ദ്ധാര​​ണ​​ക​​ളി​​ൽ പ്ര​​ധാ​​നം അർബുദം ചി​​കി​​ത്സി​​ച്ചു​​ മാ​​റ്റാ​​നാ​​വി​​ല്ല എ​​ന്ന ചി​​ന്ത​​യാ​​ണ്. തു​​ട​​ക്ക​​ത്തി​​ൽ ക​​ണ്ടെ​​ത്തി ഫ​​ല​​പ്ര​​ദ​​മാ​​യി ച​​കി​​ത്സി​​ച്ചാ​​ൽ വ​​ലി​​യൊ​​രു ശ​​ത​​മാ​​നം അർബുദങ്ങളും പൂ​​ർ​​ണ​​മാ​​യി ചി​​കി​​ത്സി​​ച്ചു മാ​​റ്റാ​​നാ​​വും.
  • ഒ​​രി​​ക്ക​​ൽ അർബുദം വ​​ന്നാ​​ൽ പി​​ന്നീ​​ട്​ ജീ​​വി​​തം അ​​വ​​സാ​​നി​​ച്ചു എ​​ന്ന രീ​​തി​​യി​​ലു​​ള്ള തെ​​റ്റാ​​യ ധാ​​ര​​ണ​​യാ​​ണ്​ ര​​ണ്ടാ​​​മ​​ത്തേ​​ത്. ഇ​​ത്​ തെ​​റ്റാ​​ണ്​. കാരണം, അർബുദം ബാ​​ധി​​ച്ച വ​​ലി​​യൊ​​രു വി​​ഭാ​​ഗം രോ​​ഗി​​ക​​ളും ചി​​കി​​ത്സ​​യി​​ലൂ​​ടെ സാ​​ധാ​​ര​​ണജീ​​വി​​തം ന​​യി​​ക്കു​​ന്ന​​വ​​രാ​​ണ്.
  • അർബുദ ചി​​കി​​ത്സ​​മൂ​​ല​​മു​​ള്ള ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ ക​​ഠി​​ന​​മാ​​ണെ​​ന്നും അ​​തി​​നേ​​ക്ക​​ൾ ഭേ​​ദം രോ​​ഗം സ​​ഹി​​ച്ച്​ ജീ​​വി​​ക്കു​​ന്ന​​താ​​ണെ​​ന്നും വ്യാ​​പ​​ക​​മാ​​യ തെ​​റ്റി​​ദ്ധാ​​ര​​ണ​​യു​​ണ്ട്. ഇൗ ​​ധാ​​ര​​ണ തീ​​ർ​​ത്തും തെ​​റ്റാ​​ണ്. മു​​ൻ​​കാ​​ല​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച്​ ​ചി​​കി​​ത്സ​​യു​​ടെ പാ​​ർ​​ശ്വ​​ഫ​​ല​​ങ്ങ​​ൾ വ​​ള​​രെ​​ക്കു​​റ​​വും ചി​​കി​​ത്സ കൂ​​ടു​​ത​​ൽ ഫ​​ല​​പ്ര​​ദ​​വു​​മാ​​ണ്. 
  • അർബുദം പ​​ക​​രു​​മെ​​ന്ന അ​​ബ​​ദ്ധ​​ധാ​​ര​​ണ​​യും സ​​മൂ​​ഹ​​ത്തി​​ൽ കൂ​​ടു​​ത​​ലാ​​യു​​ണ്ട്. ഇ​​ത്​ തീ​​ർ​​ത്തും തെ​​റ്റാ​​ണ്. 
Cosmetic-Use

സൗന്ദര്യ വർധക വസ്​തുക്കൾ അർബുദത്തിനിടയാക്കും എന്ന്​ എല്ലാവരും ആരോപിക്കാറുണ്ട്​. എ​​ല്ലാ സൗ​​ന്ദ​​ര്യവ​​ർ​​ധ​​ക വ​​സ്​​​തു​​ക്ക​​ളും അർബുദം ഉ​​ണ്ടാ​​ക്കി​​ല്ല. എ​​ന്നാ​​ൽ, ഹെ​​യ​​ർഡൈ ​​പോ​​ലു​​ള്ള​​വ​​യു​​ടെ അ​​മി​​ത​​വും ദീ​​ർ​​ഘ​​കാ​​ല​​ത്തേ​​ക്കു​​മു​​ള്ള ഉ​​പ​​യോ​​ഗം അർബുദത്തി​​ന്​ കാ​​ര​​ണ​​മാ​​വു​​മെ​​ന്ന്​ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. 

ക​​രി​​ഞ്ഞ ഭ​​ക്ഷ​​ണ​​ങ്ങ​​ൾ പൊ​​തു​​വെ അർബുദത്തിന്​ കാ​​ര​​ണ​​മാ​​വും. സം​​സ്​​​ക​​രി​​ച്ച ഇ​​റ​​ച്ചി​​യും മ​​ത്സ്യ​​വും ചു​​ട്ടു​​തി​​ന്നു​​ന്ന​​തും വ​​ലി​​യ​േ​​താ​​തി​​ൽ രോ​​ഗ​ കാ​​ര​​ണ​​മാ​​വും. ജ​​പ്പാ​​നി​​ൽ ആ​​മാ​​ശ​​യ​​ ​​അർബുദം വ​​ള​​രെ കൂ​​ടു​​ത​​ലാ​​വാ​​ൻ കാ​​ര​​ണം ബാ​​ർ​​ബിക്യൂ ​​പോ​​ലു​​ള്ള ചു​​ട്ട മ​​ത്സ്യ-​​മാം​​സ​​ങ്ങ​​ൾ ക​​ഴി​​ക്കു​​ന്ന​​താ​​ണെ​​ന്ന്​ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. ഒ​​രു​​ത​​വ​​ണ സം​​സ്​​​ക​​രി​​ച്ച മ​​ത്സ്യ-​​മാം​​സ​​ങ്ങ​​ൾ ക​​ഴി​​ക്കു​​ന്ന​​ത്​ 100 സി​​ഗ​​ര​​റ്റ്​ വ​​ലി​​ക്കു​​ന്ന​​തി​​ന്​ തു​​ല്യ​​മാ​​ണെ​​ന്ന്​ ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന മു​​ന്ന​​റി​​യി​​പ്പ്​ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. 

പൊ​​ണ്ണ​​ത്ത​​ടി രോ​​ഗ​​സാ​​ധ്യ​​ത വർധിപ്പിക്കും. അർബുദത്തിന്​ എ​​ളു​​പ്പ​​ത്തി​​ൽ വ​​ഴി​​തു​​റ​​ന്നു​​കി​​ട്ടു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളാ​​ണ്​ വ്യാ​​യ​​ാമ​​മി​​ല്ലാ​​യ്​​​മ, കൊ​​ഴു​​പ്പു​​കൂ​​ടി​​യ ഭ​​ക്ഷ​​ണം, മാ​​സി​​കസം​​ഘ​​ർ​​ഷം എ​​ന്നി​​വ. ഇ​​ത്​ ന​​മ്മു​​ടെ ജീ​​വി​​ത​​രീ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ വ​​രു​​ന്ന​​താ​​ണ്. ജീ​​വി​​ത​​ശൈ​​ലി ക്ര​​മീ​​ക​​രി​​ച്ചാ​​ൽ രോ​​ഗ​​ത്തെ അ​​ക​​റ്റി​​നി​​ർ​​ത്താ​​നാ​​വും എ​​ന്ന്​ പ​​റ​​യു​​ന്ന​​ത്​ ഇ​​തു​​കൊ​​ണ്ടു​​ കൂ​​ടി​​യാ​​ണ്.

മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ,
എം.​വി.​ആ​ർ കാ​ൻ​സ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് റി​സ​ർ​ച്​ സെ​ൻ​റ​ർ,
ചൂലൂർ, കോഴിക്കോട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancerObesitycosmeticsmalayalam newsFast foodHealth News
News Summary - Obesity Cause Cancer - Health News
Next Story