You are here

മുലയൂട്ടുന്ന അമ്മമാർ എന്തു കഴിക്കണം

13:27 PM
13/08/2017
Breastfeeding-mother

മുലയൂട്ടൽ വാരമാണ്​ കഴിഞ്ഞത്​. ശരീരത്തി​​െൻറ കൊഴുപ്പ്​ കുറക്കുമെന്നും മറ്റുമുള്ള തെറായ ധാരണകൾ നാട്ടിൽ നിലനിൽക്കുന്നുണ്ട്​. എന്നാൽ മുലയൂട്ടൽ ഭക്ഷണത്തോടുള്ള താത്​പര്യത്തെ സ്വാധീനിക്കുമെന്നാണ്​ പഠനങ്ങൾ പറയുന്നത്​. മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണ ശീലം കുഞ്ഞിനെയും ബാധിക്കുന്നതാണ്​. മുലയൂട്ടുന്ന അമ്മമാർക്കാക​െട്ട ഭക്ഷണത്തോട്​ അമിത താത്​പര്യവുമുണ്ടാകുമെന്ന്​ പഠനങ്ങൾ പറയുന്നു.  എങ്ങനെ എതുതരം ഭക്ഷണങ്ങൾ കഴിക്കാമെന്നത്​ എല്ലാ അമ്മമാർക്കുമുള്ള സംശയമാണ്​. 

മുലയൂട്ടുന്ന അമ്മമാർ സാധാരണ ആഗ്രഹിക്കുന്ന ഭക്ഷണങ്ങൾ
കുഞ്ഞുവാവമാരു​െട അമ്മമാർക്ക്​ രാത്രിയുറക്കം ശരിയാകാറില്ല. ഉറക്കത്തി​​െൻറ ദൈർഘ്യവും ആഴവും കുറവായിരിക്കും. ഉറക്കക്കുറവ്​ തീരുമാനങ്ങളെടുക്കാനുള്ള ക​ഴിവി​െന ബാധിക്കും. മാത്രമല്ല, അത്​ ഭക്ഷണത്തോടുള്ള താത്​പര്യം വർധിപ്പിക്കുകയും ചെയ്യും. അത്​ അനാരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക്​ നയിച്ചേക്കാം. 

കുട്ടികൾക്ക്​ മുലപ്പാൽ ആവശ്യമുണ്ടാകുന്നതിനനുസരിച്ച്​ അമ്മമാരുടെ തലച്ചോറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മധുരമുള്ളതും ​െകാഴുപ്പുള്ളതുമായ ഭക്ഷണങ്ങളോട്​ താത്​പര്യപ്പ വർധിപ്പിക്കുന്ന തരത്തിലാണ്​. കൂടുതൽ പഞ്ചസാര, കൊഴുപ്പ്​ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിൽ രാസമാറ്റങ്ങൾ ഉണ്ടാക്കുകയും കൂടുതൽ ഭക്ഷണം വേണ​െമന്ന തോന്നൽ ഉളവാകുകയും ചെയ്യും. 

ചോക്ലേറ്റ്​ അടങ്ങിയ ഭക്ഷണങ്ങൾ വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറി​​െൻറ ഭാഗത്തെയാണ്​ ഉത്തേജിപ്പിക്കുക. ഇതുമൂലം വള​െര സുഖമനുഭവിക്കുന്ന തോന്നൽ ഉണ്ടാകും. അതിനാൽ ഇത്തരം ഭക്ഷണങ്ങളോട്​ അമ്മമാർ കൂടുതൽ താത്​പര്യം കാണിക്കും. 

food-for-MOM

പാലി​​െൻറ രുചികൂട്ടും
മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ ക്രമീകരണങ്ങൾ വരുത്തണം. മുലയൂട്ടു​േമ്പാൾ അമ്മമാരു​െട ശരീരത്തി​െല കൊഴുപ്പ്​ കുറയുമെന്നത്​കെട്ടുകഥമാത്രമാണ്​. നന്നായി പാലൂട്ടുന്നതിന്​ നല്ല ഭക്ഷണം തെരഞ്ഞെടുത്ത്​ കഴിക്കണമെന്നാണ്​ വിദഗ്​ധാഭിപ്രായം. 

എല്ലാ തരത്തിലുള്ള ഭക്ഷണവും കഴിക്കുന്നത്​ വേണ്ട പോഷകങ്ങൾ ലഭ്യമാക്കുന്നതിന്​ സഹായിക്കും. വൈവിധ്യമുള്ള ഭക്ഷണങ്ങൾ പാലി​​െൻറ രുചിയിലും വ്യത്യാസം വരുത്തും. ഇതുവഴി കുഞ്ഞി​​െൻറ രസമുകുളങ്ങൾ വികസിക്കുന്നതിന്​ സഹായമാകുകയും ചെയ്യും. അടിസ്​ഥാനപരമായി മുലയൂട്ടുന്ന അമ്മയുടെ ഭക്ഷണത്തോടുള്ള താത്​പര്യം കുഞ്ഞി​​െൻറ ഭക്ഷണശീലങ്ങളെ രൂപീകരിക്കും. 

ആരോഗ്യകരമായ ഭക്ഷണശീലം
വിശപ്പിനെ നിയന്ത്രിക്കുന്നതിന്​ കൃത്യ സമയത്ത്​ ഭക്ഷണം കഴിക്കണം. ഭക്ഷണത്തോടുള്ള അമിത താത്​പര്യത്തോട്​ പൊരുതി നിൽക്കുന്നതിന്​ നല്ല ഉൗർജ്ജം ലഭിക്കാനും കൃത്യസമയത്തെ ഭക്ഷണം സഹായിക്കും. കുടുതൽ ഭക്ഷണം കഴിക്കുന്നതനുസരിച്ച്​ കൂടുതൽ തവണ മുലയൂട്ടാനും തോന്നും. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം ഒരു ഗ്ലാസ്​ വെള്ളത്തോടൊപ്പം കൃത്യമായ ഇടവേളകളിൽ കഴിക്കുന്നത്​ ആവശ്യമായ പോഷകാഹാരം ലഭിക്കുന്നതിന്​ സഹായിക്കും. 

ഭക്ഷണത്തോടുള്ള ഇൗ ആർത്തി കൂടുതൽ കാലമുണ്ടാകില്ല. ഒന്നു ശ്രദ്ധിച്ചാൽ അവ തനി​െയ തന്നെ മാറും. അങ്ങനെ മാറുന്നില്ലെങ്കിൽ ഇഷ്​ടം തോന്നുന്ന എല്ലാ ഭക്ഷണവും കഴിക്കാതെ ആരോഗ്യകരമായ ഭക്ഷണ ശീലത്തിലേക്ക്​ സ്വയം മാറണം. കാരണം നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളു​െട ആരോഗ്യത്തെ മാത്രമല്ല, കുഞ്ഞി​െൻറ ആരോഗ്യത്തെയും ബാധിക്കും. 

COMMENTS