Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightസ്​ത്രീകളേ, പേരക്ക...

സ്​ത്രീകളേ, പേരക്ക തിന്നോളൂ വേണ്ടുവോളം 

text_fields
bookmark_border
Guava
cancel

വ​ലു​പ്പ​ത്തി​ൽ ചെ​റു​താ​ണെ​ങ്കി​ലും നി​ര​വ​ധി വി​റ്റമി​നു​ക​ളു​ടെ ക​ല​വ​റ​യാ​ണ് പേരക്ക. സ്​​ത്രീ​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും നി​ര​വ​ധി ഗു​ണ​പ്ര​ദ​മാ​യ ഘ​ട​ക​ങ്ങ​ൾ അ​തി​ന​ക​ത്തും പു​റ​ത്തു​മൊ​ക്കെ​യു​ണ്ട്. 

പേ​​ര​​ക്ക​​യി​​ലെ ഫോ​​ളേ​​റ്റു​​ക​​ൾ സ്ത്രീ​​ക​​ളു​​ടെ പ്ര​​ത്യു​​ൽപാ​​ദ​​ന​​ക്ഷ​​മ​​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വി​​റ്റമി​​ൻ ബി 9 ​​ഗ​​ർ​​ഭി​​ണി​​ക​​ളു​​ടെ ആ​​രോ​​ഗ്യ​​ത്തി​​ന്​ ഏ​റെ ഗു​ണ​പ്ര​ദ​മാ​ണ്.​ ഫോളിക് ആസിഡ് ഗർഭസ്ഥ ശിശുവി​​െൻറ ന്യൂറൽ ട്യൂബ്  വികാസത്തിനും സഹായിക്കുന്നു. ഹോ​​ർ​​മോ​​ണു​​ക​​ളു​​ടെ ഉ​​ൽപാ​​ദ​​നം, പ്ര​​വ​​ർ​​ത്ത​​നം എ​​ന്നി​​വ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന് പേ​​ര​​ക്ക​​യി​​ലെ കോ​​പ്പ​​ർ സ​​ഹാ​​യി​​ക്കു​​ന്നു. അ​​തി​​നാ​​ൽ തൈ​​റോ​​യ്ഡ് ഗ്ര​​ന്ഥി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ങ്ങ​​ളെയും സ​​ഹാ​​യി​ക്കും. പേ​​ര​​ക്ക​​യി​​ലെ മാം​​ഗ​​നീ​​സ് ഞ​​ര​​മ്പു​ക​ൾ​ക്കും പേ​​ശി​​ക​​ൾ​​ക്കും അ​​യ​​വു ന​​ൽകുന്നു.

മാ​ന​സി​ക​സ​മ്മ​ർ​ദം  കു​​റ​​ക്കാ​നു​ള്ള ഘ​ട​ക​ങ്ങ​ളും പേ​ര​ക്ക​യി​ലു​ണ്ട്. വി​​റ്റമി​​ൻ ബി 3, ​​ബി 6 എ​​ന്നി​​വ ത​​ല​​ച്ചോ​​റി​​ലേ​​ക്കു​​ള​​ള ര​​ക്ത​​സ​​ഞ്ചാ​​രം കൂ​ട്ടു​ന്നു. വി​​റ്റമി​​ൻ ഇയു​ടെ  ആ​​ൻ​​റി ഓ​​ക്സി​​ഡ​ൻ​റ്​  ച​​ർ​​മ​​ാരോ​​ഗ്യം മെ​​ച്ച​​പ്പെ​​ടു​​ത്തു​​േ​മ്പാ​ൾ വി​​റ്റ​​മി​​ൻ സി, ​​ഇ​​രു​​മ്പ്​് എ​​ന്നി​​വ അടങ്ങിയതിനാൽ  രോഗപ്രതിരോധശേഷി വർധിപ്പിക്കും. പൊട്ടാസ്യത്തി​​െൻറ അളവ് കൂടുതലായതിനാൽ  രക്​തസമ്മർദം കുറക്കാൻ സഹായിക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthy Foodswomen healthmalayalam newsGuavaHealth News
News Summary - Guava For Health - Health News
Next Story