Mar 28, 2017
മനാമ: മാസങ്ങളായി ശമ്പളം മുടങ്ങിയ ജി.പി.സെഡിലെ തൊഴിലാളികൾ ഇന്നലെ സംഘടിതമായി ഇന്ത്യൻ എംബസിയിലെത്തി. വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 75 ഓളം പേരാണ് ദുരിത കഥയുമായി എംബസിയിലെത്തിയത്. ശമ്പളം മുടങ്ങിയതിന് പുറമെ, വിസ കാലാവധി തീർന്ന പ്രശ്നവും പലരും നേരിടുന്നുണ്ട്.