Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേൾഡ്​ സ്​കിൽസ്​...

വേൾഡ്​ സ്​കിൽസ്​ അബൂദബി: ഇന്ത്യക്ക്​ ഒമ്പത്​ എക്​സലൻസ്​ പുരസ്​കാരങ്ങളും

text_fields
bookmark_border
വേൾഡ്​ സ്​കിൽസ്​ അബൂദബി: ഇന്ത്യക്ക്​ ഒമ്പത്​ എക്​സലൻസ്​ പുരസ്​കാരങ്ങളും
cancel
camera_alt???????????????????? ?? ??? ????????????? ??????? ??????? ????????????? ??????? ?????????? ???????????????

അബൂദബി: ​‘വേൾഡ്​ സ്​കിൽസ്​ അബൂദബി 2017’ൽ വെള്ളി, വെങ്കലം മെഡലുകൾക്ക്​ പുറമെ ഇന്ത്യക്ക്​ ഒമ്പത്​ എക്​സലൻസ്​ പുരസ്​കാരങ്ങൾ കൂടി ലഭിച്ചു. കേരളത്തിൽനിന്നുള്ള ഷഹദ്​ പ​െങ്കടുത്ത കാർ പെയിൻറിങ്​ ഉൾപ്പെടെ ഒമ്പത്​ ഇനങ്ങളിലാണ്​ ഇന്ത്യ മികവിനുള്ള പുരസ്​കാരം കരസ്​ഥമാക്കിയത്​.
 ‘സസ്​റ്റെയ്​നബിലിറ്റി ഇൻ കാർ പെയിൻറിങ്ങി’ൽ ഷഹദ്​ മൂന്നാം സ്​ഥാനം കരസ്​ഥമാക്കുകയും ചെയ്​തു. 

കോഴിക്കോട്​ പള്ളിക്കണ്ടി സ്വദേശി ഷാഹിദ മൻസിലിൽ ഷഹദിന്​ പുറമെ ആനന്ദ്​ കുമാർ^വരുൺ ഗൗഡ (മെക്കട്രോണിക്​സ്​), റോഹിം മോമിൻ (ബ്രിക്ക്​ലേയിങ്​), സമർഥ്​ ഗൗഡർ^വിഭോർ മിശ്​റാം (മൊബൈൽ റോബോട്ടിക്​സ്​), അസ്​റാഫ്​ ജമാൽ (ജ്വല്ലറി), കരിഷ്​മ ഗുപ്​ത (ബ്യൂട്ടി തെറപ്പി), ആദിത്യ റാത്തോർ (ഒാ​േട്ടാമൊബൈൽ ടെക്​നോളജി), കരൺ ധലിവാൽ (റെസ്​റ്റോറൻറ്​ സർവീസ്​), സിമൂൾ ആൽവ (ഗ്രാഫിക്​ ഡിസൈൻ) എന്നിവർക്കാണ്​ എക്​സലൻസ്​ പുരസ്​കാരം ലഭിച്ചതെന്ന്​ വേൾഡ്​ സ്​കിൽസ്​ ഇന്ത്യ മേധാവി രഞ്​ജൻ ചൗധരി അറിയിച്ചു.  പാസ്​ട്രി ആൻഡ്​ കൺഫെക്​ഷനറി ഇനത്തിൽ ഇന്ത്യൻ ടീമിലെ മോഹിത്​ ദുദേജ വെള്ളിമെഡലും പ്രോ​േട്ടാടൈപ്​ മോഡലിങ്ങിൽ കിരൺ സുധാകർ വെങ്കലവും നേടിയാണ്​ ആഗോള തൊഴിൽ നൈപുണ്യ മേളയിൽ ഇന്ത്യയുടെ അഭിമാനമു​യർത്തിയത്​.

2011 മുതൽ വേൾഡ്​ സ്​കിൽസ്​ മത്സരങ്ങളിൽ പ​െങ്കടുക്കുന്ന ഇന്ത്യ ആദ്യമായാണ്​ മെഡൽനേട്ടമുണ്ടാക്കുന്നത്​. അഭിമാനാർഹമായ പ്രകടനമാണ്​ ഇന്ത്യ അബൂദബിയിൽ കാഴ്​ചവെച്ചതെന്നും ഇത്​ ഇനിയുള്ള വേൾഡ്​ സ്​കിൽസ്​ മത്സരങ്ങളിൽ ഉൗർജമാകുമെന്നും വേൾഡ്​ സ്​കിൽസ്​ അബൂദബിയിൽ പ​െങ്കടുത്ത നാഷനൽ സ്​കിൽ ഡെവലവ്​മ​​െൻറ്​ കോർപറേഷൻ പ്രതിനിധി നിഹാൽ റുസ്​തഗി ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. 
മൊത്തം 26 ഇനങ്ങളിലായി 28 പേരായിരുന്നു ഇന്ത്യക്ക്​ വേണ്ടി മത്സരിച്ചിരുന്നത്​. ടീം വെള്ളിയാഴ്​ച ഉച്ചയോടെ ഇന്ത്യയിലേക്ക്​ തിരിച്ചു. 

‘വേൾഡ്​ സ്​കിൽസ്​ കസാൻ 2019’ലേക്ക്​ നാല്​ ഇന്ത്യൻ വിദഗ്​ധർ
അബൂദബി: 2019ൽ റഷ്യയിലെ കസാനിൽ നടക്കുന്ന വേൾഡ്​ സ്​കിൽസ്​ മത്സരങ്ങൾ വിലയിരുത്തുന്നതിന്​ ഇന്ത്യയിൽനിന്ന്​ നാല്​ തൊഴിൽ വിദഗ്​ധരെ തെരഞ്ഞെടുത്തു. പ്ലാസ്​റ്റിക്​ ഡൈ എൻജിനീയറിങ്ങിൽ മല്ലിനാഥനെ ചീഫ്​ എക്​സ്​പർട്ട്​ ആയും പ്രോ​േട്ടാടൈപ്​ മോഡലിങ്ങിൽ ഭാസ്​കർ സിങ്​, ഹെയർ ഡ്രസ്സിങ്ങിൽ സാമന്ത കൊച്ചാർ, ഒ​ാ​േട്ടാബോഡി റിപ്പയറിൽ ധാവൽ രജ്​പുത്​ എന്നിവരെ ഡെപ്യൂട്ടി ചീഫ്​ എക്​സ്​പർട്ടർമാരായുമാണ്​ തെരഞ്ഞെടുത്തത്​. 
കസാൻ വേൾഡ്​ സ്​കിൽസ്​ വരെ ചിരാഗ്​ ഗോയൽ ചാമ്പ്യൻസ്​ ട്രസ്​റ്റ്​ പ്രതിനിധി ആയി തുടരുമെന്ന്​ വേൾഡ്​ സ്​കിൽസ്​ ഇന്ത്യ മേധാവി രഞ്​ജൻ ചൗധരി അറിയിച്ചു.

ഏഷ്യൻ വൻകരയി​േലക്ക്​ 30 സ്വർണ മെഡൽ
അബൂദബി: 51 ഇനങ്ങളിലായി നടന്ന വേൾഡ്​ സ്​കിൽസ്​ മത്സരത്തിൽ 30 സ്വർണം വാരിക്കൂട്ടി ഏഷ്യൻ മേധാവിത്തം. ഇതിൽ 15 സ്വർണവും നേടിയത്​ ചൈനയാണ്​. ​വെളളി, വെങ്കലം എന്നിവ കൂടി കൂട്ടു​േമ്പാൾ ചൈന നേടിയ മൊത്തം മെഡലുകളുടെ എണ്ണം 30.
എട്ട്​ സ്വർണമടക്കം 25 മെഡലുകൾ നേടിയ കൊറിയയാണ്​ രണ്ടാം സ്​ഥാനത്ത്​. ചൈനീസ്​ തായ്​പേയ്​ എന്ന പേരിൽ മത്സരിച്ച തായ്​വാൻ നാല്​ സ്വർണ മെഡലുകളും നേടി.

അടുത്ത വേൾഡ്​ സ്​കിൽസ്​ മത്സരങ്ങൾക്ക്​ ആതിഥേയത്വം വഹിക്കുന്ന റഷ്യക്ക്​ അഞ്ച്​ സ്വർണമടക്കം 11 മെഡൽ ലഭിച്ചു.
മിന മേഖലയിലേക്ക്​ ആദ്യമായി വിരുന്നെത്തിയ മത്സരത്തിൽ പക്ഷേ, ആതിഥേയ രാജ്യമായ യു.എ.ഇ ഉൾപ്പടെയുള്ള അറേബ്യൻ രാജ്യങ്ങൾക്ക്​ മെഡൽ നേടാൻ സാധിച്ചില്ല. എന്നാൽ, യു.എ.ഇക്ക്​ മൂന്ന്​ എക്​സലൻസ്​ പുരസ്​കാരങ്ങൾ ലഭിച്ചു. 
ബ്രസീൽ ആറ്​ സ്വർണമുൾപ്പടെ 15 മെഡലുകൾ നേടിയ​േപ്പാൾ ലോകത്തെ വലിയ സമ്പദ്​വ്യവസ്​ഥയുള്ള യു.എസ്​.എക്ക്​ ഒരു മെഡൽ പോലും കരസ്​ഥമാക്കാൻ സാധിക്കാതിരുന്നത്​ നിർമാണ മേഖലയിലെ മാറുന്ന സാമ്പത്തിക സൂചനകളാണെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു.
യൂറോപ്യൻ രാജ്യങ്ങളായ സ്വിറ്റ്​സർലൻഡ്​ എട്ടും ഫ്രാൻസ്​ അഞ്ചും സ്വർണം നേടി. ​ഇറ്റലി രണ്ട്​ സ്വർണം നേടിയപ്പോൾ ​യു​.കെ ഒരു സ്വർണവും മൂന്ന്​ വെള്ളിയുമടക്കം ഏഴ്​ മെഡലുകളും നേടി.

ഒരു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യയോടൊപ്പമാണ്​ ജർമനിയുടെ സ്​ഥാനം. 
മത്സരത്തിലെ 59 രാജ്യങ്ങളിൽ 29 രാജ്യങ്ങൾ മെഡലുമായാണ്​ മടങ്ങിയത്​. പ​െങ്കടുത്തവയിൽ ഏറ്റവും ചെറിയ രാജ്യമായ ലീച്ചെൻസ്​റ്റീനും ലഭിച്ചു ഒരു സ്വർണം. പ്ലാസ്​റ്ററിങ്ങിലാണ്​ ലീച്ചെൻസ്​റ്റീ​​െൻറ സ്വർണ നേട്ടം. ഇറാന്​ പ്ലംബിങ്ങിൽ വെങ്കല മെഡൽ ലഭിച്ചു.
വിവിധ മേഖലകളിലെ പ്രാഗൽഭ്യം തെളിയിക്കുന്നതാണ്​ ചൈനയുടെ നേട്ടം.

ബ്രിക്ക്​ലേയിങ്​, ബേക്കിങ്​, ടൈലിങ്​, വെൽഡിങ്​ മേഖലകളിലൊക്കെ ചൈനക്കാർ മുമ്പന്തിയിലെത്തി. ഏറ്റവും മികച്ച മത്സരാർഥിക്കുള്ള ആൽബർട്ട്​ വിദൽ അവാർഡ്​ നേടിയതും ചൈനക്കാരനാണ്​. ഇൻഡസ്​ട്രിയൽ മെക്കാനിക്​ മിൽറൈറ്റിൽ സ്വർണം കരസ്​ഥമാക്കിയ ബിയ സോങ്ങിനാണ്​ ഇൗ അവാർഡ്​ ലഭിച്ചത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsworld skills Abudhabi
News Summary - world skills abudabi-uae-gulf news
Next Story