Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേൾഡ്​ സ്​കിൽ...

വേൾഡ്​ സ്​കിൽ മത്സരം: അബൂദബിയിൽ സാമർഥ്യം തെളിയിക്കാൻ 28 അംഗ ഇന്ത്യൻ സംഘം

text_fields
bookmark_border
വേൾഡ്​ സ്​കിൽ മത്സരം: അബൂദബിയിൽ സാമർഥ്യം തെളിയിക്കാൻ 28 അംഗ ഇന്ത്യൻ സംഘം
cancel
camera_alt??????? ????????? ?????? 2017?? ??????????????? ??????? ???

അബൂദബി: അബൂദബി നാഷനൽ എക്​സിബിഷൻ സ​െൻററി​​െൻറ മേൽക്കൂരക്ക്​ കീഴെ ലോക പ്രതിഭകളുടെ പ്രാവീണ്യം ഉരുക്കഴിക്കപ്പെടുന്ന മഹാമേളയിലേക്ക്​ ഇന്ത്യയിൽനിന്ന്​ 28 അംഗ സംഘം. ഒക്​ടോബർ 15 മുതൽ 18 വരെ നടക്കുന്ന ‘വേൾഡ്​ സ്​കിൽസ്​ അബൂദബി 2017’ൽ പ​െങ്കടുക്കാനാണ്​ രാമാനുജ​​െൻറയും ആര്യഭട്ടയുടെയും പെരുന്തച്ച​​െൻറയും മാഹാത്​മ്യം നിറഞ്ഞുനിൽക്കുന്ന ഇന്ത്യൻ മണ്ണിൽനിന്നുള്ള പ്രതിഭകൾ എത്തുന്നത്​. 

26 ഇനങ്ങളിലെ മത്സരങ്ങളിൽ പ​െങ്കടുക്കാനാണ്​ കണ്ണൂരുകാരൻ അനുരാധ്​, കോഴിക്കോട്ടുകാരൻ ഷഹദ്​ എന്നിവർ ഉൾപ്പെട്ട സംഘം വരുന്നത്​. വിവിധ സംസ്​ഥാനങ്ങളിൽനിന്നുള്ള ശരത്​ വിശ്വാസ്​ പ്രഭാകർ, തമിൾ സെൽവൻ, അസ്​റോഫ്​ ജമാൽ, വരുൺ ഹനുമന്ത്​ ഗൗഡ, ടി. ആനന്ദ്​ കുമാർ, മാർഷൽ ലാസർ വിൽസൺ, മോഹിത്​ ദുദേജ, നിതീഷ്​ കുമാർ, മെഹർ റിഷിക നോറി, കിരൺ, ആദിത്യ പ്രതാപ്​ സിങ്​ റാതോർ, റോഹിം മോമിൻ, ശൈലേന്ദ്ര ചൗഹാൻ, ഹർഷ പ്രഭാകരൻ, എ. കരൺ, സഹിൽ ബുധിരാജ, കരൺ ധലിവാൽ, മൻമോഹൻ, തലത്​ റസിയ, സിമൂൾ ആൽവ, ആനന്ദ്​ കുമാർ എന്നിവരാണ്​ സംഘത്തിലെ മറ്റുള്ളവർ. 

കണ്ണൂർ സ്വദേശിയായ അനുരാധ്​ തണ്ടായൻ മടപ്പുരക്കൽ കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ ടേണിങ്ങിലാണ്​ (സി.എൻ.സി ടേണിങ്​) മത്സരിക്കുന്നത്​. കോയമ്പത്തൂരിലെ ജി.ഇ.ഡി.ഇ.ഇ ടെക്​നിക്കൽ ട്രെയ്​നിങ്​ ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്ന്​ ടൂൾ ആൻഡ്​ ഡൈ എൻജിനീയറിങ്ങിൽ ഡിപ്ലോമ​ നേടിയ അനുരാധ്​ സി.എൻ.സി മെഷീൻ ഒാപറേഷൻസ്​ ആൻഡ്​ പ്രോഗ്രാമിൽ മികച്ച പരിശീലനം നേടിയിട്ടുണ്ട്​. 

കോഴിക്കോട്​ സ്വദേശി ഷാഹിദ മൻസിലിൽ ഷഹദ്​ കാർ പെയിൻറിങ്ങിലാണ്​ കഴിവ്​ തെളിയിക്കാനിറങ്ങുന്നത്​. മാരുതി സുസുകി സർവീസിൽ പെയിൻറ്​ ടെക്​നീഷ്യനായി ജോലി ചെയ്യുന്ന ഷഹദ്​ ‘ഇന്ത്യ സ്​കിൽസ്​ 2016’ൽ സ്വർ​ണമെഡൽ കരസ്​ഥമാക്കിയിട്ടുണ്ട്​. യു.കെ സ്​കിൽസിൽ പ​െങ്കടുക്കുകയും ചെയ്​ത ഷഹദ്​ വേൾഡ്​ സ്​കിൽ അബൂദബിയിലെ മത്സരത്തിനുള്ള തയാറെടുപ്പിനായി ഇന്തോനേഷ്യയിലെ ബി.എ.എസ്​.എഫ്​ അക്കാദമിയിൽനിന്ന്​ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്​. 1950ൽ ആരംഭിച്ച വേൾഡ്​ സ്​കിൽ മത്സരം രണ്ട്​ വർഷം കൂടു​േമ്പാൾ വ്യത്യസ്​ത രാജ്യങ്ങളിലായാണ്​ സംഘടിപ്പിക്കുന്നത്​. 44ാമത്​ മത്സരമാണ്​ അബൂദബിയിൽ നടക്കുന്നത്​.

ഒക്​ടോബർ 14ന്​ മത്സരത്തി​​െൻറ പ്രാരംഭ പരിപാടികൾക്കും  19ന്​ സമാപനത്തിനും  അബൂദബി ഡു അറേന വേദിയാവും. 60 രാജ്യങ്ങളിൽനിന്നുള്ള 1,300ഒാളം മത്സരാർഥികളാണ്​ പ​െങ്കടുക്കുന്നത്​. ആറ്​ വിദഗ്​ധ മേഖലകളിലെ 51 ഇനങ്ങളിലാണ്​ മത്സരം നടക്കുക. യു.എ.ഇയിൽനിന്ന്​ 31 ഇനങ്ങളിലായി 34 പേരാണ്​ മത്സരത്തിൽ പ​െങ്കടുക്കുന്നത്​. രാജ്യത്തിന്​ പുറത്തുനിന്ന്​ 10,000 സന്ദർശകരെയും യു.എ.യിൽനിന്ന്​ ലക്ഷം സന്ദർശകരെയുമാണ്​ സംഘാടകർ പ്രതീക്ഷിക്കുന്നത്​. 
80,000 വിദ്യാർഥികൾ മത്സരം കാണാൻ രജിസ്​റ്റർ ചെയ്​തതായി സംഘാടകർ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsWorld skill competition Adudhabi
News Summary - World skill competition Adudhabi
Next Story