Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ വര്‍ഷം ദുബൈയില്‍...

ഈ വര്‍ഷം ദുബൈയില്‍ നൽകിയത്​ 1.70 കോടി വിസകൾ

text_fields
bookmark_border
ഈ വര്‍ഷം  ദുബൈയില്‍ നൽകിയത്​ 1.70 കോടി  വിസകൾ
cancel

ദുബൈ : ദുബൈയില്‍ ഈ വര്‍ഷംഇതുവരെ ദുബൈ എമിഗ്രേഷന്‍ വകുപ്പ്  നൽകിയത്​  1.70 കോടി വിസകളാണെന്ന്​ താമസ കുടിയേറ്റ വകുപ്പ്​ അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ മേയ്  വരെയുള്ള കണക്കാണിത്. 2016-ല്‍ ഈ കാലയളവില്‍  1.55 കോടി വിസകളാണ്​ ഇഷ്യൂ ചെയ്​തിരുന്നത്​.  ഈ വര്‍ഷം മെയ്​ വരെ വകുപ്പ് 45 ലക്ഷം റെസിഡൻസി ഇടപാടുകളാണ് പൂര്‍ത്തീകരിച്ചുകൊടുത്തത്. അതേസമയം കഴിഞ്ഞ വര്‍ഷം 26 ലക്ഷമായിരുന്നു ഇതെന്ന്​ ഒൗദ്യോഗിക കണക്കുകൾ പറയുന്നു.
താമസ-കുടിയേറ്റ വകുപ്പി​​​െൻറ മിക്ക സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ട്​.ഇത്​ ഉപയോക്താക്കൾക്ക് വേഗത്തിലും കാര്യക്ഷമമായു സേവനം ലഭ്യമാക്കുന്നു. സ്മാർട്ട് ​േഫാണുകളിലൂടെയും ടാബ്​ലറ്റുകളിലുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചും വകുപ്പി​​​െൻറ സേവനങ്ങള്‍ ഓഫീസുകൾ സന്ദര്‍ശികാതെ ഉപഭോക്​താക്കളിലേക്ക്​ എത്തുന്നു. ഇത് ഉപയോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുന്നെന്ന്​ എമിഗ്രേഷൻ വകുപ്പ്​ തലവൻ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ്‌ റാശിദ് അല്‍ മറി പറഞ്ഞു. ടൈപ്പിങ്​ സ​​െൻററുകളിലേക്കും അമര്‍ ബിസിനസ് കേന്ദ്രങ്ങളിലേക്കും അപേക്ഷകളിലെ നടപടികൾ മാറ്റിയെടുത്തിട്ടുണ്ട്​. ഇത് വഴി 90 ശതമാനം ഉപയോക്താക്കളുടെ ഓഫീസ് സന്ദര്‍ശനം  കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഈ മേഖലയില്‍  പൂജ്യമാണ് ദുബൈ എമിഗ്രേഷന്‍  ലക്ഷ്യമിടുന്നത്.കഴിഞ്ഞ വേനൽക്കാലത്ത്  ദിവസം  ശരാശരി  3,000 പേർ എമി​ഗ്രേഷൻ ആസ്​ഥാനം സന്ദർശിച്ചിരുന്നു.  സ്മാര്‍ട്ട്‌ സംവിധാന രീതികള്‍ വന്നതോടെ സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി കുറക്കാന്‍   കഴിഞ്ഞിട്ടുണ്ടെന്ന്​ മേജര്‍ ജനറല്‍ കൂട്ടിചേര്‍ത്തു
ദുബൈയിലെ മിക്ക കമ്പനികളും സ്മാർട് സിസ്​റ്റത്തിൽ രജിസ്റർ ചെയ്​തത്​ കൊണ്ട്  ജീവനക്കാരുടെ വിസകള്‍  ഓൺലൈനായി  അപേക്ഷിക്കാന്‍ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Visa
Next Story