Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎമിറേറ്റുകളുമായുള്ള...

എമിറേറ്റുകളുമായുള്ള വിമാന സർവീസ്​ കരാറുകൾ ഏകീകരിക്കാൻ ഇന്ത്യയുടെ ശ്രമം

text_fields
bookmark_border

അബൂദബി: യു.എ.ഇയിലെ നാല്​ എമിറേറ്റുകളിലേക്കുള്ള വിമാന സർവീസ്​ അവകാശം ഏകീകരിക്കണമെന്ന നിർദേശവുമായി ഇന്ത്യ രംഗത്ത്​. 
ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ എമിറേറ്റുകളിലേക്ക്​ നടത്തുന്ന വിമാന സർവീസുകളുടെ കരാറുകൾ ഏകീകരിക്കണമെന്നാണ്​ ആവശ്യം. ഇത്​ യാഥാർഥ്യമായാൽ ഇന്ത്യ^യു.എ.ഇ സെക്​ടറിലെ ഇരു രാജ്യങ്ങളുടെയും വിമാന സർവീസുകൾ വർധിക്കും.

ഒരു ഇന്ത്യൻ വിമാനക്കമ്പനിക്ക്​ ഒരു എമിറേറ്റിലേക്ക്​ അനുവദിച്ച സർവീസുകളുടെ എണ്ണത്തിൽ പകുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂവെങ്കിൽ ബാക്കിയുള്ള സർവീസുകൾ മറ്റു എമിറേറ്റുകളിലേക്ക്​ നടത്താമെന്നതാണ്​ കരാർ ഏകീകരിക്കുക വഴി ഇന്ത്യ കാണുന്ന മെച്ചം. ഇൗ നിർദേശം ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമയാന സഹമന്ത്രി ജയന്ത്​ സിൻഹ മെയ്​ ആദ്യത്തിൽ സിവിൽ ഏവിയേഷൻ ഡയറക്​ടർ ജനറൽമാരുടെയും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്​ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്​. 

ഇന്ത്യയിൽനിന്നും യു.എ.ഇയിൽനിന്നുമായി ഇന്ത്യൻ വിമാനങ്ങൾക്ക്​ ആഴ്​ചയിൽ ഒാരോ ഭാഗത്തേക്കും 134,441 സീറ്റുകളുടെ അനുമതിയുണ്ട്​. ദുബൈ 65,200, അബൂദബി 50,000, ഷാർജ 17,841, റാസൽഖൈമ 1,400 എന്നിങ്ങനെയാണ്​ എമിറേറ്റ്​ തിരിച്ചുള്ള കണക്ക്​. എന്നാൽ, എല്ലാ ഇന്ത്യൻ വിമാനങ്ങളും കൂടി ആഴ്​ചയിൽ 99,009 സീറ്റുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഏകീകൃത കരാർ നിലവിൽ വന്നാൽ ശേഷിക്കുന്ന 35,432 സീറ്റുകൾ കൂടി ഉപയോഗപ്പെടുത്താമെന്നതാണ്​ ഇന്ത്യൻ അധികൃതരുടെ കണക്ക്​ കൂട്ടൽ. യു.എ.ഇ വിമാനങ്ങൾ ഉപയോഗിക്കാത്ത സീറ്റുകളുടെ എണ്ണം 15,055 ആണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vimanam
News Summary - vimanam
Next Story