സംശയങ്ങൾ തീർത്തും നികുതി അറിവു പകർന്നും അജ്മാനിൽ ഗള്‍ഫ് മാധ്യമം-പൊളോസിസ് സെമിനാർ
text_fieldsഅജ്മാന്‍: മൂല്യവർധിത നികുതിയെക്കുറിച്ച് ചെറുതും വലുതുമായ സംശയങ്ങള്‍ക്ക് നിവാരണ വേദിയായി ഗള്‍ഫ് മാധ്യമം^പൊളോസിസ് ഇ.ആർ.പി സെമിനാര്‍. വാറ്റിെൻറ നടപടി ക്രമങ്ങൾ എച്ച് ആൻറ് ടി ടാക്‌സ് കണ്‍സള്‍ട്ടൻറ്സ് സീനിയര്‍ ടാക്‌സ് കണ്‍സള്‍ട്ടൻറ് സി.എം.എ ആബിദ് വിവരിച്ചു.അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളില്‍ വെച്ച് നടന്ന സെമിനാറില്‍ ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തു.
ആദ്യം രജിസ്റ്റര്‍ ചെയ്ത നൂറു പേര്‍ക്ക് എച്ച് ആൻറ് ടി ടാക്‌സ് കണ്‍സള്‍ട്ടൻറ്സ് സൗജന്യ വാറ്റ് രജിസ്ട്രേഷനും ഒരുക്കിയിരുന്നു. ഏറെ ശ്രദ്ധയോടെയും ജനങ്ങൾക്കും രാജ്യത്തിനും ഗുണകരമാകുന്ന രീതിയിലുമാണ് യു.എ.ഇ വാറ്റ് നടപ്പാക്കുന്നതെന്നും നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും വീഴ്ച വരുത്താതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും സെമിനാർ ഓര്‍മ്മിപ്പിച്ചു.
ഗള്‍ഫ് മാധ്യമം സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഹാരിസ് വള്ളില്‍ ഉദ്ഘാടനം ചെയ്തു.പോളോസിസ് ഓപ്പറേഷന്‍ മാനേജര്‍ മുഹമ്മദ് യൂസുഫ് യാസീന്‍ ഡിജിറ്റല്‍ വാറ്റ് ഡോക്യുമെേൻറഷന്‍ വിശദീകരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സവ്വാബ് അലി ആമുഖം പറഞ്ഞു. തുഫൈൽ, ഷൈജർ നവാസ്, ടി.പി.ഹാരിസ്, സലിം നൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.