Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 8:55 AM GMT Updated On
date_range 24 Dec 2017 4:09 AM GMTകിഴക്കന്‍ മേഖലയില്‍ കുളിരായി വേനല്‍മഴ
text_fieldsbookmark_border
ഷാര്‍ജ: കിഴക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളില്‍ വ്യാഴാഴ്ച നേരിയ തോതില്‍ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. റാസല്‍ഖൈമയുടെ മലയോര മേഖലയായ അല്‍ ഗൈല്‍, അജ്മാന് ഉപനഗരമായ മനാമ, ആദന്‍ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. കനത്ത ചൂടിന് താത്ക്കാലിക ആശ്വാസം മഴ പകര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അരമണിക്കൂറോളം മഴ പെയ്തെങ്കിലും ശക്തമായിരുന്നില്ല. എന്നാല്‍ അന്തരീക്ഷത്തിന്‍െറ നിലവിലെ ഭാവം നോക്കിയാല്‍ വരും ദിവസങ്ങളില്‍ ഇതേതോതിലുള്ള മഴ ലഭിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നാണ് ഇവിടെയുള്ളവരുടെ വാദം. കാലാവസ്ഥ പ്രവചനവും ഇത് തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story