You are here

എമിറേറ്റ്സ് പാര്‍ക്ക് മൃഗശാല  വലുതാക്കി;  കൂടുതല്‍ മൃഗങ്ങള്‍

11:01 AM
11/01/2017
എമിറേറ്റ്സ് പാര്‍ക്ക് മൃഗശാലയില്‍ നിന്നുള്ള കാഴ്ച
അബൂദബി: 6,500 ചതുരശ്രമീറ്റര്‍ വിസ്തൃതി വര്‍ധിപ്പിച്ച് കൂടുതല്‍ മൃഗങ്ങളുമായി എമിറേറ്റ്സ് പാര്‍ക്ക് മൃഗശാല തുറന്നു. പുതുതായി കൂട്ടിച്ചേര്‍ത്ത ഭാഗത്ത് ഹിപ്പോപൊട്ടാമസുകള്‍, ഒട്ടകങ്ങള്‍, ചെമ്മരിയാടുകള്‍, പക്ഷികള്‍ തുടങ്ങിയ ജീവികളാണ് വസിക്കുന്നത്. വിപുലീകരിച്ച ഭാഗത്ത് സന്ദര്‍ശകര്‍ക്ക് ബാല്‍ക്കണിയില്‍നിന്ന് ജീവികളെ കാണാനുള്ള സൗകര്യമുണ്ട്. 400 പേര്‍ക്ക് ഇരിക്കാവുന്ന ആംഫി തിയറ്ററില്‍ മൃഗങ്ങളെ കുറിച്ചുള്ള രസകരമായ ഷോയും ആസ്വദിക്കാം.
മൃഗശാല വികസനം എമിറേറ്റ്സ് പാര്‍ക്ക് മൃഗശാല-റിസോര്‍ട്ട് ഡയറക്ടര്‍ ഡോ. നാസര്‍ ആല്‍ നുഐമി ഉദ്ഘാടനം ചെയ്തു. 

COMMENTS