Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐഡെക്സ് തുടങ്ങി;...

ഐഡെക്സ് തുടങ്ങി; പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇന്ന് മുതല്‍

text_fields
bookmark_border
ഐഡെക്സ് തുടങ്ങി; പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇന്ന് മുതല്‍
cancel

അബൂദബി: പതിമൂന്നാമത് അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിനും (ഐഡെക്സ്), നാലാമത് നാവിക പ്രതിരോധ പ്രദര്‍ശനത്തിനും (നവ്ഡെക്സ്) അബൂദബി നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ ഞായറാഴ്ച തുടക്കമായി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ അല്‍ ബശീര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വ്യോമാഭ്യാസവും വിവിധ സൈനികാഭ്യാസങ്ങളും ഞായറാഴ്ചത്തെ ആകര്‍ഷണമായിരുന്നു. പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശക പാസ് ഞായറാഴ്ച നല്‍കി തുടങ്ങിയെങ്കിലും തിങ്കളാഴ്ച മുതലാണ് പ്രവേശനം അനുവദിക്കുക. പ്രവേശന പാസ് ലഭിക്കാന്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കണം. എമിറേറ്റ്സ് ഐ.ഡിയോ പാസ്പോര്‍ട്ടോ അപേക്ഷയോടൊപ്പം ഹാജരാക്കുകയും വേണം.
57 രാജ്യങ്ങളില്‍നിന്നുള്ള 1,235 തദ്ദേശീയ-അന്താരാഷ്ട്ര കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. 53,532 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിയുള്ള സ്ഥലത്ത് ഒരുക്കുന്ന പ്രദര്‍ശനം സന്ദര്‍ശിക്കാന്‍ ലക്ഷത്തിലധികം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദര്‍ശനം 23 വരെ നീണ്ടുനില്‍ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae
Next Story