ദുബൈ വിമാനത്താവള റോഡില്‍ 24ന് ഗതാഗത നിയന്ത്രണം
text_fieldsദുബൈ: നിര്‍മാണ –അറ്റകുറ്റ പണികള്‍ക്കായി ചില റോഡുകള്‍ അടച്ചിടുന്നതിനാല്‍ വെള്ളിയാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.
24ന് പുലര്‍ച്ചെ രണ്ടിന് ആരംഭിക്കുന്ന ജോലികള്‍ ഉച്ചക്ക് ഒരു മണി വരെ തുടരുമെന്നും. വഴിയില്‍ ഗതാഗത തടസം നേരിട്ടേക്കാവുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ നേരത്തേ പുറപ്പെടണമെന്നും ദുബൈ വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചു.
മറാക്കഷ് സ്ട്രീറ്റും എയര്‍പ്പോര്‍ട്ട് റോഡും തമ്മില്‍ ചേരുന്ന ഇടത്താണ് റോഡ് ഗതാഗത അതോറിറ്റി (ആര്.ടി.എ) ജോലികള്‍ നടക്കുക. എയര്‍പ്പോര്‍ട്ട് റോഡ്, എമിറേറ്റ്സ് ഗ്രൂപ്പ് ആസ്ഥാനം, ടെര്‍മിനല്‍ 3 ലേക്കുള്ള വഴികള്‍ എന്നിവിടങ്ങളിലും പരിസരത്തുമാണ് മുഖ്യമായും ഗതാഗത കുരുക്കിന് സാധ്യത. ഭാവിയിലെ ആവശ്യങ്ങളും ഗതാഗത കുരുക്കും പരിഗണിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള വികസന ജോലികളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.