Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏപ്രിലിൽ പെട്രോൾ,...

ഏപ്രിലിൽ പെട്രോൾ, ഡീസൽ  വില കുറയും

text_fields
bookmark_border
ഏപ്രിലിൽ പെട്രോൾ, ഡീസൽ  വില കുറയും
cancel

അബൂദബി: 2016 ഡിസംബറിന് ശേഷം രാജ്യത്ത് പെട്രോൾ വിലയിൽ ആദ്യമായി കുറവ് വരുന്നു. ഏപ്രിലിലെ വിലയിലാണ് മൂന്ന് ഇനം പെട്രോളിനും ഡീസലിനും വില കുറയുക. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.03 ദിർഹം ആയിരുന്നത് 1.95 ദിർഹമായും സ്പെഷൽ 95 പെട്രോൾ 1.92 ആയിരുന്നത് 1.84 ആയും ഇ പ്ലസ് പെട്രോൾ 1.85 ആയിരുന്നത് 1.77 ആയുമാണ് കുറയുക. ഡീസൽ വില ലിറ്ററിന് 2.02ൽനിന്ന് 1.95 ദിർഹം ആയും കുറയും. 
സൂപ്പർ 98 പെട്രോളിന് ഫെബ്രുവരിയിൽ രണ്ട് ദിർഹവും ജനുവരിയിൽ 1.91 ദിർഹവുമായിരുന്നു. സ്പെഷൽ 95ന് ഫെബ്രുവരിയിൽ 1.89 ദിർഹവും ജനുവരിയിൽ 1.80 ദിർഹവും, ഇ പ്ലസിന് ഫെബ്രുവരിയിൽ 1.82 ദിർഹവും ജനുവരിയിൽ 1.73 ദിർഹവുമായിരുന്നു വില. ഡീസലിന് രണ്ട് ദിർഹം, 1.94 ദിർഹം എന്നിങ്ങനെയായിരുന്നു യഥാക്രമം ഫെബ്രുവരി, ജനുവരി മാസങ്ങളിലെ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae petroleum price
News Summary - UAE petrol prices to fall in April
Next Story