Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതിയ കാലത്തിന്​ പുതിയ...

പുതിയ കാലത്തിന്​ പുതിയ ലോകത്തിന്​ പുതിയ മന്ത്രിമാർ

text_fields
bookmark_border
UAE new Ministers
cancel
ദുബൈ: യു.എ.ഇയുടെ നാളെ രൂപപ്പെടുത്തുന്നതിന്​ രാഷ്​ട്രനായകർ ദീർഘവീക്ഷണത്തോടെ മുന്നോട്ടുവെക്കുന്ന നടപടികളുടെ ഭാഗമാണ്​ യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച മന്ത്രിസഭയിലെ പുതിയ വകുപ്പുകളും മന്ത്രിമാരും. 
ആർട്ടിഫിഷൽ ഇൻറലിജൻസ്​ സ്​ട്രാറ്റജി പ്രഖ്യാപിച്ചതിനു പിന്നാലെ ആ വിഷയത്തിൽ മന്ത്രിയെത്തന്നെ നിയോഗിക്കാൻ തീരുമാനിച്ച​തിലൂടെ എത്രമാത്രം ഗൗരവത്തോടെയാണ്​ നാളെയുടെ സാ​േങ്കതിക വിദ്യകളെ രാഷ്​ട്രം കൈയാളാനൊരുങ്ങുന്നതെന്ന്​ വ്യക്​തം. 
ലോക ഗവൺമ​​െൻറ്​ ഉച്ചകോടി സംഘടിപ്പിക്കുന്ന ഡബ്ലിയു. ജി.എസ്​.ഒ യുടെ ഡയറക്​ടറായി പ്രവർത്തിച്ചിരുന്ന അൽ ഒലാമ ബിസിനസ്​ അഡ്​മിനിസ്​ട്രേഷൻ ബിരുദ ദാരിയാണ്​. പ്രോജക്​ട്​ മാനേജ്​മ​​െൻറിൽ ഡിപ്ലോമയുമുണ്ട്​. 
സാമൂഹിക വികസന മന്ത്രിയായി നിയമിക്കപ്പെട്ട ഹെസ്സ ഇൗസ ബു ഹുമൈദ്​ ​പ്രധാനമന്ത്രിയുടെ ഒഫീസിലെ സർക്കാർ സേവന വിഭാഗം എക്​സി. ഡയറക്​ടറായിരുന്നു. സായിദ്​ യൂണിവേഴ്​സിറ്റി, ഷാർജ അമേരിക്കൻ യൂനിവേഴ്​സിറ്റി, നാഷനൽ യൂനിവേഴ്​സിറ്റി ഒഫ്​ സിംഗപ്പൂർ എന്നിവിടങ്ങളിലാണ്​ വിദ്യാഭ്യാസം. ക്വാളിറ്റി മാനേജ്​മ​​െൻറിൽ പി.എച്ച്​.ഡിയുമുണ്ട്​.  
മുഹമ്മദ്​ ബിൻ റാശിദ്​ നേതൃവികസന പദ്ധതിയിലെ ബിരുദദാരിയാണ്​. ഖലീഫ ഗവർമ​​െൻറ്​ എക്​സലൻസ്​ പ്രോഗ്രാം കോ ഒാർഡിനേറ്റിങ്​ ജനറലായും സാമ്പത്തിക വികസന വകുപ്പിൽ ഉപഭോക്​തൃ സേവന വികസന വിഭാഗം മ​ാനേജറായും പ്രവർത്തിച്ചിട്ടുണ്ട്​. 
 മന്ത്രിയാക്കപ്പെട്ട സാക്കി അൻവർ നുസൈബാ വിദേശ കാര്യ ഉപ മന്ത്രിയായും യു.എ.ഇ പ്രസിഡൻറ്​ഷ്യൽ കോർട്ടിലെ സാംസ്​കാരിക ഉപദേഷ്​ടാവായും പ്രവർത്തിച്ചിട്ടുണ്ട്​. 
ശൈഖ്​ സായിദ്​ അവാർഡ്​ സമിതിയിൽ ഉൾപ്പെടെ നിരവധി ഉന്നത സാംസ്​കാരിക സമിതികളിലും അംഗമായിരുന്നു. ജറുസലേമിൽ ജനിച്ച ഇദ്ദേഹം മാധ്യമപ്രവർത്തകനായാണ്​ പൊതുജീവിതം ആരംഭിച്ചത്​. 
അബൂദബിയിലെ ആദ്യ അറബി പത്രം ആരംഭിക്കുന്നതിലും മാധ്യമ വിഭാഗങ്ങൾ വികസിപ്പിക്കുന്നതിലും മികച്ച പങ്കുവഹിച്ചിട്ടുണ്ട്​. 
മാനവവിഭവ സ്വദേശിവത്​കരണ മന്ത്രിയായി നിയുക്​തനായ നാസർ ബിൻ താനി അൽ ഹമീലി ഇതേ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ആയിരുന്നു. പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന്​ എച്ച്​.ആറിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്​. തൊഴിൽ മേഖലയിൽ സ്വദേശി യുവജനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്ക്​ മേൽനോട്ടം വഹിച്ചിട്ടുണ്ട്​.  
ശാസ്​ത്ര മുന്നേറ്റകാര്യ മന്ത്രിയായി നിയോഗിക്കപ്പെട്ട സാറ അൽ അമീറി യു.എ.ഇയിലെ ശാസ്​ത്രജ്​ഞ കൗൺസിൽ അധ്യക്ഷയാണ്​. രാജ്യത്തി​​​െൻറ ചൊവ്വാ ദൗത്യ പദ്ധതിയുടെ ഡെപ്യൂട്ടി പ്രോജക്​ട്​ മാനേജറുമാണ്​. മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സ​​െൻററിലെ സയൻസ്​ ടീം ലീഡറുമായിരുന്നു. 
ഷാർജ അമേരിക്കൻ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ കമ്പ്യുട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്​.  
ഭക്ഷ്യസുരക്ഷാ മന്ത്രിയായി നിയമിതയായ മറിയം അൽ മുഹൈറി കാലാവസ്​ഥാ വ്യതിയാന മന്ത്രാലയത്തിൽ ജല വിഭവ വിഭാഗം അസി. അണ്ടർ സെക്രട്ടറിയായിരുന്നു. യൂറോപ്യൻ സർവകലാശാലകളിൽ പഠിച്ച ഇവർ ഡിസൈൻ ആൻറ്​ ഡവലപ്​മ​​െൻറ്​ എഞ്ചിനീയറിങിലാണ്​ ശ്രദ്ധയൂന്നുന്നത്​.  
പരിസ്​ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന വിവിധ ​പദ്ധതികൾക്ക്​ ചുക്കാൻ പിടിച്ചിട്ടുണ്ട്​. വിദ്യാഭ്യാസ മേഖലയിൽ പരിസ്​ഥിതി ബോധവത്​കരണം സംബന്ധിച്ച ദേശീയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും പങ്കു വഹിച്ചിട്ടുണ്ട്​.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsnew Ministers
News Summary - UAE new Ministers
Next Story