Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുസ്​ഥിരത വാരം: ലോക...

സുസ്​ഥിരത വാരം: ലോക ഭാവി  ഉൗർജ സമ്മേളനം തുടങ്ങി

text_fields
bookmark_border
സുസ്​ഥിരത വാരം: ലോക ഭാവി  ഉൗർജ സമ്മേളനം തുടങ്ങി
cancel

അബൂദബി: അബൂദബി സുസ്​ഥിരത വാരത്തി​​​െൻറ ഭാഗമായി ഭാവി ഉൗർജ സമ്മേളനം ആരംഭിച്ചു. സമ്മേളനത്തി​​​െൻറ ഉദ്​ഘാടന പരിപാടിയിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ മറ്റു നിരവധി ലോകനേതാക്കളോടൊപ്പം പ​െങ്കടുത്തു. മന്ത്രിമാർ, അന്താരാഷ്​ട്ര സംഘടനകളുടെയും കമ്പനികളുടെയും പ്രതിനിധികൾ, ശാസ്​ത്രജ്ഞർ, വിദഗ്​ധർ തുടങ്ങി 175 രാജ്യങ്ങളിൽനിന്നുള്ള 35,000ത്തിലധികം പേർ സമ്മേളനത്തിൽ പ​െങ്കടുക്കുന്നുണ്ട്​. 

ലോകം നേരിടുന്ന സുസ്​ഥിരത വെല്ലുവിളി ചർച്ച ചെയ്യാനും കൂടുതൽ സുസ്​ഥിരമായി ഭാവി ഉറപ്പാക്കുന്നതിനുള്ള പ്ര​ായോഗിക പദ്ധതികൾ മുന്നോട്ടുവെക്കാനുമായി അബൂദബിയിൽ സമ്മേളിക്കുന്ന നേതാക്കളെയും വിദഗ്​ധരെയും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ സ്വാഗതം ചെയ്​തു. സുസ്​ഥിര വികസനത്തി​​​െൻറ മുന്നോട്ടുള്ള ഗതിയിൽ യുവാക്കളുടെ പങ്കിൽ ആത്​മവിശ്വാസം പ്രകടിപ്പിച്ച ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ഇൗ വർഷത്തെ സുസ്​ഥിരത വാരാചരണം യുവാക്കളിലാണ്​ ശ്രദ്ധയൂന്നുന്നതെന്ന്​ വ്യക്​തമാക്കി. യുവാക്കളുടെ സജീവമായ പങ്കാളിത്തവും അവരുടെ കഴിവുകളെ അടിസ്​ഥാനമാക്കിയുള്ള നിക്ഷേപങ്ങളും രാഷ്​ട്രങ്ങൾ നിർബന്ധമായും ഉറപ്പ്​ വരുത്തണം. 

ഹൈ​േഡ്രാ കാർബൺ, നിർദോഷ-പുനരുപയോഗ സ്രോതസ്സുകൾ എന്നിവ ഉപയോഗപ്പെടുത്തി വൈവിധ്യപൂർണമായ ഉൗർജമിശ്രിതങ്ങളിലൂടെ ഉൗർജസുരക്ഷ ഉറപ്പാക്കുന്ന യത്​നങ്ങൾക്ക്​ വഴികാട്ടാൻ തുടർന്നും യു.എ.ഇ ഉണ്ടായിരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.  ഉദ്​ഘാടന പരിപാടിയിൽ മൗറിത്താനിയ പ്രസിഡൻറ്​ മുഹമ്മദ്​ ഒൗദ്​ അബ്​ദുൽ അസീസ്​, ഷീസെൽസ്​ പ്രസിഡൻറ്​ ഡാനി ഫോർ, ജോർദാൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്​ദുല്ല രണ്ടാമൻ, റാസൽഖൈമ കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സഉൗദ്​ ബിൻ സഖർ ആൽ ഖാസിമി, കിഴക്കൻ മേഖലയിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിനിധി ശൈഖ്​ തഹ്​നൂൻ ബിൻ മുഹമ്മദ്​ ആൽ നഹ്​യാൻ, അബൂദബി എക്​സിക്യൂട്ടീവ്​ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ്​ ഹസ്സ ബിൻ സായിദ്​ ആൽ നഹ്​യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്​ സൈഫ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, അബൂദബി കിരീടാവകാശിയുടെ കാര്യാലയ മേധാവി ശൈഖ്​ ഹാമിദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങിയവർ പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - uae-gulf news
Next Story