Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമധുരത്തി​െൻറയും...

മധുരത്തി​െൻറയും പൈതൃകത്തി​െൻറയും  ഉത്സവം കാണാൻ ലിവയിലേക്ക്​ ആയിരങ്ങൾ

text_fields
bookmark_border
മധുരത്തി​െൻറയും പൈതൃകത്തി​െൻറയും  ഉത്സവം കാണാൻ ലിവയിലേക്ക്​ ആയിരങ്ങൾ
cancel

അബൂദബി: യു.എ.ഇയിലെ ഏറ്റവും പ്രധാനപ്പെട്ട വിളവെടുപ്പുത്സവമായ ലിവ ഇൗന്തപ്പഴ മേളയിൽ മത്സരിക്കാനും കാഴ്​ചകൾ കാണാനും ആദ്യ ദിവസങ്ങളിൽ തന്നെ എത്തിയത്​ ആയിരങ്ങൾ.  മേളയുടെ 13ാം പതിപ്പിൽ മികച്ച പഴമായി തെരഞ്ഞെടുക്കപ്പെടുന്നതിനായി 6000 കൂട ഇൗന്തപ്പഴമാണ്​ എത്തുക. മത്സരത്തിനായി ഇൗന്തപ്പഴ കുലകളും വൻതോതിൽ കൊണ്ടുവരുന്നു. 

ഇൗന്തപ്പഴത്തി​​​െൻറ   വലിപ്പം, നിറം, ആരോഗ്യ മൂല്യം തുടങ്ങിയവ വിലയിരുത്തിയാണ്​ വിജയിയെ കണ്ടെത്തുക.  52 ലക്ഷം ദിർഹത്തി​​​െൻറ സമ്മാനങ്ങളാണ്​ ഒരുക്കിയിരിക്കുന്നത്​. പാക്കറ്റിലാക്കി മാളുകളിൽ നിന്ന്​ ലഭിക്കുന്ന വസ്​തുവായി മാത്രം ഇൗന്തപ്പഴത്തെ അറിയുന്ന പുതുതലമുറക്കും  വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും ഇൗന്തപ്പന കൃഷിയുടെയും സംസ്​കരണത്തി​​​െൻറയും വിവിധ ഘട്ടങ്ങൾ വിശദമാക്കി നൽകാൻ പ്രായം ചെന്ന വയോധിക കർഷകരും വിഷയ വിദഗ്​ധരും മേളയിലുണ്ട്​.  

മേളയുടെ ചരിത്രത്തിലാദ്യമായി കാർഷിക സെമിനാറുകളും ശിൽപശാലകളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്​. വളം ഉപയോഗിക്കുന്നത്​ കുറച്ചും ശാസ്​ത്രീയ രീതിയിൽ ജലം പാഴാവാതെ ജലസേചനം ചെയ്​തുമാണ്​ ഇപ്പോൾ ഏറെ കർഷകരും ഉൽപാദനം നടത്തുന്നതെന്നും ഇത്തരത്തിലെ മികച്ച കൃഷിമാതൃകകൾക്ക്​ പ്ര​േത്യക സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും  ഫെസ്​റ്റിവൽ ഡയറക്​ടർ ഉബൈദ്​ ഖൽഫാൻ അൽ മസ്​റൂഇ അറിയിച്ചു.  

34000 ചതുരശ്ര മീറ്റർ വലിപ്പമുള്ള എ.സി കൂടാരത്തിൽ നടക്കുന്ന മേളയിൽ അത്യപൂർവമായ കരകൗശല വസ്​തുക്കളും രുചികരമായ പലഹാരങ്ങളും ഒരുക്കി സ്വദേശി ഗ്രാമീണ വനിതകളുടെ നേതൃത്വത്തിൽ നടക്കുന്ന സ്​റ്റാളുകൾ സന്ദർശകരെ ഏറെ ആകർഷിക്കുന്നു. കലാപരിപാടികളും ഹരം പകരുന്നു. ഇൗ മാസം29 വരെ തുടരുന്ന മേളയിൽ വൈകീട്ട്​ നാലു മുതൽ 10 മണി വരെയാണ്​ പൊതുജനങ്ങൾക്ക്​ പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsuae festivalmalayalam news
News Summary - uae festival-uae-gulf news
Next Story