Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെരുന്നാൾ കച്ചവടത്തിൽ...

പെരുന്നാൾ കച്ചവടത്തിൽ പടക്കം വേണ്ട

text_fields
bookmark_border
പെരുന്നാൾ കച്ചവടത്തിൽ പടക്കം വേണ്ട
cancel

അബൂദബി: പെരുന്നാൾ ആഘോഷത്തിനായി വിപണി സജീവമായതോട മുന്നറിയിപ്പുമായി അധികൃതർ. ഫെഡറൽ നിയമങ്ങൾ പ്രകാരം പടക്കങ്ങൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ  വസ്​തുക്കൾ വിൽക്കുന്നവർക്ക്​ ആറു മാസം വരെ തടവും 10000 ദിർഹം പിഴയും ലഭിക്കുമെന്ന്​ അഭ്യന്തര മന്ത്രാലയം ഉദ്യോഗസ്​ഥർ ഒാർമിപ്പിക്കുന്നു. വിൽപന മാത്രമല്ല, പടക്കം വാങ്ങുന്നതും രാജ്യത്ത്​ നിയമവിരുദ്ധമാണെന്ന്​ അഭ്യന്തര മന്ത്രാലയത്തിലെ ഫെഡറൽ ​ക്രിമിനൽ പൊലീസ്​ ഡയറക്​ടർ ജനറൽ ​ബ്രിഗേഡിയർ ജനറൽ ഹമദ്​ അജ്​ലാൻഅൽ  അമീമി വ്യക്​തമാക്കി. ഇതിനായി പ്രത്യേക ലൈസൻസ്​ ഉള്ള സ്​ഥാപനങ്ങൾക്ക്​ മാത്രമേ പടക്കവും കരിമരുന്ന്​ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യാനും കൈകാര്യം ചെയ്യാനും അനുമതിയുള്ളൂ.  

മരണകാരണമായ അപകടങ്ങൾക്കും പൊള്ളലിനും അംഗവൈകല്യത്തിനും വഴിവെക്കുമെന്നതിനാലാണ്​ കർശന നിയന്ത്രണം. സമൂഹത്തി​നും സ്വത്തിനും ഒരു പോലെ ഭീഷണിയാണിത്​. ക​ഴിഞ്ഞ വർഷം പടക്കം പൊട്ടി ഒരു ബാല​​​െൻറ കണ്ണ്​ നഷ്​ടപ്പെട്ടിരുന്നു. പടക്ക ഉപയോഗം നിയമവിരുദ്ധമായി നടക്കുന്നില്ലെന്ന്​ ഉറപ്പു വരുത്താൻ രാജ്യത്തെ പൊലീസ്​ വിഭാഗങ്ങൾ നിരന്തര പരിശോധനകൾ നടത്തി വരുന്നുണ്ടെന്നും ഇവയുടെ വിൽപന സംബന്ധിച്ച്​ സൂചന ലഭിച്ചാൽ ​ജനങ്ങൾ പൊലീസിന്​ വിവരമറിയിക്കണമെന്നും ​​ബ്രിഗേഡിയർ ജനറൽ അൽ അമീമി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae eid celebrations
News Summary - uae eid
Next Story