Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശാരീരിക...

ശാരീരിക വ്യതിയാനമുള്ളവർക്ക്​​ കൂട്ടു പോകുന്നവർക്കും ദുബൈ നഗരസഭാ പാർക്കിൽ ടിക്കറ്റ്​ ഫീസ്​ വേണ്ട 

text_fields
bookmark_border
Ahmed Abdul Kareem
cancel
camera_alt???????? ??????? ????

ദുബൈ: നഗരസഭയുടെ പാർക്കുകളിൽ  ശാരീരിക വ്യതിയാനങ്ങളുള്ള നിശ്​ചയദാർഢ്യ വിഭാഗത്തിലെ ജനങ്ങൾക്ക്​ തുണയായി എത്തുന്നവർക്കും സൗജന്യ പ്രവേശനം അനുവദിക്കും.  നിശ്​ചയദാർഢ്യ  സമൂഹത്തി​​െൻറ ശാക്​തീകരണം ലക്ഷ്യമിട്ട്​ സർക്കാർ പ്രഖ്യാപിച്ച മാർഗ നിർദേശങ്ങൾക്ക്​ ചുവടുപിടിച്ചാണ്​ തീരുമാനം.

2020 ആകു​േമ്പാഴേക്കും ദുബൈയെ സമ്പൂർണ നിശ്​ചയദാർഢ്യ സൗഹൃദ നാടാക്കി മാറ്റുന്നതിന്​ കിരീടാവകാശിയും എക്​സിക്യുട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ​പ്രഖ്യാപിച്ച എ​​െൻറ സമൂഹം എല്ലാവർക്കുമുള്ള ഇടം എന്ന പദ്ധതിയുടെ കൂടെ ഭാഗമായാണിത്​. അനുഗമിക്കുന്ന രണ്ടു പേരുടെ പ്രവേശന ടിക്കറ്റിന്​ ഇളവു നൽകുന്ന തീരുമാനം നഗരസഭ ഡയറക്​ടർ ജനറൽ ഹുസൈൻ നാസർ ലൂത്തയാണ്​ പുറത്തിറക്കിയത്. ​

ദുബൈയിലെ പൊതു പാർക്കുകൾ, ചിൽഡ്രൻസ്​ സിറ്റി, ദുബൈ സഫാരി പാർക്ക്​ എന്നിവിടങ്ങളിലെല്ലാം ഇൗ ഇളവ്​ ലഭിക്കും. 
ശാരീരിക വ്യതിയാനങ്ങളുളള ആളുകളെ സമൂഹത്തി​​െൻറ എല്ലാ ധാരകളിലും ഒപ്പമെത്തിച്ച്​ അവരുടെ കഴിവുകൾ വികസിപ്പിച്ചെടുക്കുകയാണ്​ നഗരസഭ ലക്ഷ്യമിടുന്നതെന്ന്​ പീപ്പിൾ ഒഫ്​ ഡിറ്റർമിനേഷൻ ടീം ചെയർമാനും നഗരസഭാ ഉപ ഡി.ജിയുമായ അഹ്​മദ്​ അബ്​ദുൽ കരീം പറഞ്ഞു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsticket reduction
News Summary - ticket reduction
Next Story