Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇസ്​ലാമിക സംസ്​കാരം...

ഇസ്​ലാമിക സംസ്​കാരം ഉപയോഗിച്ച്​ ഭീകരതയെ ചെറുക്കണം – ഷാർജാ സുൽത്താൻ

text_fields
bookmark_border
ഇസ്​ലാമിക സംസ്​കാരം ഉപയോഗിച്ച്​ ഭീകരതയെ ചെറുക്കണം – ഷാർജാ സുൽത്താൻ
cancel

ഷാർജ: അറബ്​-ഇസ്​ലാമിക സംസ്​കാരം ഉപയോഗിച്ച്​ ഭീകരവാദത്തെ ചെറുക്കാനാകുമെന്ന്​ ഉറപ്പുണ്ടെന്ന്​ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ​ഡോ.ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസിമി പറഞ്ഞു. സുസ്​ഥിരതയും സുരക്ഷയും അറിവും സംസ്​കാരവും സൃഷ്​ടിക്കാൻ കെൽപ്പുള്ള സത്യവും സമാധാനപൂർണവുമായ വിശ്വാസം പുനസ്​ഥാപിക്കൽ മാത്രമാണ്​ നിലവിലെ പ്രശ്​നങ്ങൾക്കുള്ള പ്രതിവിധിയെന്നും ജർമനിയിലെ ​ഫ്രാങ്ക്​ഫുർട്ട്​ പുസ്​തകമേളയിൽ ഷാർജ ബുക്​ അതോറിറ്റി (എസ്​.ബി.എ) പവലിയൻ സന്ദർ​ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഡോ. ശൈഖ്​ സുൽത്താൻ. 

അന്താരാഷ്​ട്ര പ്രദർശനങ്ങളും മേളകളും വിവിധ സംസ്​കാരങ്ങളുമായി സംവദിക്കാനും സാഹിത്യ-ശാസ്​ത്രീയ മൂല്യങ്ങളും കൈമാറാനും സഹായകമാവുന്നുണ്ട്​.  
പിന്തിരിപ്പൻ ശക്​തികളെ മറികടക്കാനുള്ള ശക്​തമായ മാർഗം വിദ്യാഭ്യാസമാണ്​. അതുവഴി വ്യക്​തികൾ ശാക്​തീകരിക്കപ്പെടുകയും വിമർശനാത്​മകമായ ചിന്തയും തീരുമാനമെടുക്കാനുള്ള കഴിവുകളും വികസിക്കുകയും ചെയ്യും. പുസ്​തകങ്ങളെ സംസ്​കാരത്തി​​​െൻറയും ബൗദ്ധിക മുന്നേറ്റത്തി​​​െൻറയും പ്രഭവ സ്രോതസ്സായി പരിഗണിച്ചതാണ്​ ഷാർജയെ ലോക പുസ്​തക തലസ്​ഥാനമാക്കി നാമനിർദേശം ചെയ്യാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.  അർഹിക്കുന്ന ബഹുമാനവും പരിഗണനയും ലഭിക്കാതെ പോയ അറബ്​ ലോകത്തെ നിരവധി എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും പിന്തുണ നൽകാനും ആത്​മവിശ്വാസം ഉറപ്പാക്കാനും ഷാർജയുടെ സാംസ്​കാരിക പദ്ധതികൾ ​െകാണ്ട്​ സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terrorgulf newsmalayalam news
News Summary - terror-uae-gulf news
Next Story