Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുട്ടികളുടെ ​േപടി...

കുട്ടികളുടെ ​േപടി മാറ്റാൻ ‘പാവകളുടെ ആശുപത്രി’ ദുബൈയിലും

text_fields
bookmark_border
കുട്ടികളുടെ ​േപടി മാറ്റാൻ ‘പാവകളുടെ ആശുപത്രി’ ദുബൈയിലും
cancel
camera_alt???????????? ???????? ???? ??????? ??????? ?????? ???????? ??????????? ?????? ???????? ?? ??????? ???????????
ദുബൈ: കുഞ്ഞുങ്ങളുടെ​ ആശുപത്രി ഭീതി മാറ്റാനും വൈദ്യ പരിശോധനാ രീതികളെ പരിചയപ്പെടുത്താനുമുള്ള ലോക പ്രശസ്​ത ആശയമായ ‘ടെഡിബിയർ ആശുപത്രി’ ദുബൈയിലും തുറന്നു.  മുഹമ്മദ്​ ബിൻ റാശിദ്​ യൂനിവേഴ്​സിറ്റി ഒഫ്​ മെഡിസിൻ ആൻറ്​ ഹെൽത്ത്​ സയൻസസ്​ (എം.ബി.ആർ.യു) ആണ്​ രാജ്യത്തെ കുട്ടികൾക്ക്​ ആശുപത്രി സന്ദർശം ആശങ്കാ രഹിതമാക്കാനുള്ള പദ്ധതിക്കു പിന്നിൽ. സർവകലാശാലയുടെ ഖലാഫ്​ അഹ്​മദ്​ അൽ ഹബ്​തൂർ മെഡിക്കൽ സിമുലേഷൻ ​െസൻററാണ്​ ഇതിനു വേദിയായത്​. ശൈഖ്​ മുഹമ്മദിനെ അനുകരിച്ച്​ ഏവരുടെയും മനം കവർന്ന കുഞ്ഞു മിടുക്കി മുഹ്​റ അഹ്​മദ്​ അൽ ഷെഹിയും എട്ടുവയസിൽ താഴെ പ്രായമുള്ള മൂന്ന്​ മറ്റു കുട്ടികളുമാണ്​ ആദ്യ പരിപാടിയിൽ പങ്കുചേർന്നത്​. തങ്ങളുടെ ടെഡിബിയർ പാവകൾക്ക്​ ചികിത്സ തേടി കുട്ടികൾ എത്തുന്ന വിധമാണ്​ ആശുപത്രി ക്രമീകരിക്കുക. 
പിന്നീട്​ ഡോക്​ടർമാർ ചികിത്സാ രീതികൾ കുഞ്ഞുങ്ങൾക്ക്​ വിവരിച്ചു നൽകും. പാവയെ സി.ടി സ്​കാൻ ചെയ്യുന്നതും ശസ്​ത്രക്രിയക്കു മുൻപായി അനസ്​തേഷ്യ നൽകുന്നതുമെല്ലാം എന്തിനെന്ന്​ വ്യക്​തമാക്കുന്നതോടെ പോകാൻ പേടിക്കേണ്ട ഇടമാണ്​ ആശുപത്രി എന്ന ഭയം കുട്ടികളിൽ നിന്ന്​ നീങ്ങും. സ്​കൂളുകളിൽ പാവകൾക്ക്​ ആശുപത്രി തുടങ്ങണമെന്ന സ്​മാർട്​ മജ്​ലിസിൽ വന്ന ആശയമാണ്​ നോളജ്​ ആൻറ്​ ഹ്യൂമൻ ഡവലപ്​മ​െൻറ്​ അതോറിറ്റിയുടെ നിർദേശാനുസരണം സർവകലാശാലയിൽ പ്രാവർത്തികമായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - teddyhospital
Next Story