Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ ഭരണാധികാരി...

ഷാർജ ഭരണാധികാരി ഞായറാഴ്​ച കേരളത്തിലേക്ക്​ പുറപ്പെടും

text_fields
bookmark_border
ഷാർജ ഭരണാധികാരി ഞായറാഴ്​ച കേരളത്തിലേക്ക്​ പുറപ്പെടും
cancel
camera_alt???? ???. ???????? ??? ???????? ?? ??????

ദുബൈ: മുഖ്യമന്ത്രി പിണറായി വിജയ​​െൻറ ക്ഷണം സ്വീകരിച്ച്​ കേരള സന്ദർശനത്തിനായി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി 24ന്​ ഞായറാഴ്​ച രാവിലെ 10 മണിക്ക്​ തിരുവനന്തപുരത്തേക്ക്​ പുറപ്പെടും. കാലിക്കറ്റ്​ സർവകലാശാലയുടെ ഒാണററി ഡിലിറ്റ്​ ബിരുദം 26ന്​ അദ്ദേഹം രാജ്​ഭവനിൽ വെച്ച്​ സ്വീകരിക്കും.മുന്നു ദിവസം കേരളത്തിലുണ്ടാകുന്ന അദ്ദേഹം തിരുവനന്തപുരവും കൊച്ചിയുമാണ്​ സന്ദർശിക്കുന്നത്​. കാലിക്കറ്റ്​ സർവകലാശാല കാമ്പസിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ ഡിലിറ്റ്​ ബിരുദം സമ്മാനിക്കാനാണ്​ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും വേങ്ങ​​​ര ഉപതെരഞ്ഞെടുപ്പ്​ കാരണം മുഖ്യമ​ന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക്​ പ​െങ്കടുക്കാൻ പെരുമാറ്റചട്ടം തടസ്സമായതിനാൽ ചടങ്ങ്​പ തിരുവനന്തപുരത്തേക്ക്​ മാറ്റുകയായിരുന്നു.ഞായറാഴ്​ച ഉച്ച കഴിഞ്ഞ്​ മൂന്ന്​ മണിക്ക്​ അനന്തപുരിയിൽ വിമാനമിറങ്ങുന്ന അദ്ദേഹത്തിന്​ അന്നേ ദിവസം ഒൗദ്യോഗിക പരിപാടികളൊന്നുമില്ലെന്നാണ്​ അറിയുന്നത്​.

പിറ്റേന്ന്​ തിങ്കളാഴ്ച രാവിലെ 10.30ന്​  കേരള മന്ത്രിസഭാംഗങ്ങളുമായി സെക്രട്ടറിയേറ്റിൽ കൂടിക്കാഴ്ച നടത്തും. തുടർന്ന്​ രാജ്​ഭവനിലേക്ക്​ പോകുന്ന ഷാർജ ഭരണാധികാരി ഗവർണർ പി.സദാശിവവുമായി കൂടിക്കാഴ്​ച നടത്തും. ഗവർണറുടെ ഉച്ചവിരുന്നുമുണ്ടാകും. കോവളത്തെ ഹോട്ടൽ ലീലയിലായിരിക്കും ഷാർജ ഭരണാധികാരിയും കുടുംബവും താമസിക്കുക.

വൈകീട്ട് 6.30ന്​ ഹോട്ടൽ ലീലയിൽ കേരളത്തി​​െൻറ തനതു കലാരൂപങ്ങളുൾപ്പെടുന്ന സാംസ്കാരിക പ്രദർശനം ശൈഖ്​ സുൽത്താൻ വീക്ഷിക്കും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക്​ മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ്ഹൗസിൽ ചായസൽക്കാരവും കൂടിക്കാഴ്​ചയും. തുടർന്ന് മുഖ്യമന്ത്രിയൊടൊപ്പമായിരിക്കും ശൈഖ്​ സുൽത്താൻ ഡോക്ടറേറ്റ്​ സ്വീകരിക്കാനായി രാജ്ഭവനിലേക്ക് പുറപ്പെടുക.

50 ലേറെ പുസ്​തകങ്ങളുടെ രചയിതാവായ ​ഷാർജ സുൽത്താ​​െൻറ പുസ്​തകങ്ങളുടെ പ്രദർശനവും തിരുവനന്തപുരത്ത്​ ഒരുക്കിയിട്ടുണ്ട്​. അദ്ദേഹത്തി​​െൻറ ‘മൈ ഏളി ലൈഫ്​’ എന്ന ഗ്രന്​ഥത്തി​​െൻറ മലയാളം പരിഭാഷയുടെ പ്രകാശനവുമുണ്ടാകും. 27ന്​ ബുധനാഴ്ച കൊച്ചിയിലെത്തുന്ന അ​ദ്ദേഹത്തിനായി ഹൗസ്​ബോട്ട്​ യാത്ര ഉൾപ്പെടെയുള്ള പരിപാടികൾ ആസൂത്രണം ചെയ്​തിട്ടുണ്ട്​. ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ.യൂസഫലിയുടെ ക്ഷണം സ്വീകരിച്ചാണ്​ ഷാർജ ഭരണാധികാരി കൊച്ചിയിലെത്തുന്നത്​. അന്ന്​ വൈകിട്ട്​ ഷാർജയിലേക്ക്​ മടങ്ങും. 

ഷാർജ ഭരണാധികാരിയെ അനുഗമിക്കാനുള്ള ഒൗദ്യോഗിക പ്രതിനിധിയായി ​മന്ത്രി ഡോ.കെ.ടി.ജലീലിനെ സംസ്​ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്​. 
ഷാർജ മീഡിയ കോർപറേഷൻ ചെയർമാൻ ശൈഖ്​ സുൽത്താൻ ബിൻ അഹമ്മദ്, ഷാർജ റൂളേഴ്സ് കോർട്ട് ചെയർമാൻ ശൈഖ്​ സാലിം ബിൻ അബദുറഹ്​മാൻ, ഷാർജ പെട്രോളിയം കൗൺസിൽ വൈസ്​ ചെയർമാൻ ശൈഖ്​ ഫാഹിം അൽ ഖാസിമി,  ഷാർജ കൾച്ചറൽ അതോറിറ്റി ചെയർമാൻ അബ്​ദുല്ല അൽ ഉവൈസ്​, ഷാർജ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേഷ്​ടാവ്​ ഉമർ സെയ്​ത്​ മുഹമ്മദ്, ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസഫലി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: വൈ.എ. റഹീം എന്നിവരാണ്​  ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ ഔദ്യോഗിക പ്രതിനിധിസംഘത്തിലുണ്ടാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsSultan to visit Kerala
News Summary - Sultan to visit Kerala-uae-gulf news
Next Story