Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസെൻറ്​ ജോർജ്​...

സെൻറ്​ ജോർജ്​ ഒാർത്തഡോക്​സ്​ കത്തീഡ്രൽ കൊയ്​ത്തുത്സവം ഇന്ന്​

text_fields
bookmark_border
സെൻറ്​ ജോർജ്​ ഒാർത്തഡോക്​സ്​ കത്തീഡ്രൽ കൊയ്​ത്തുത്സവം ഇന്ന്​
cancel
camera_alt?????? ?????? ??????? ??????????????? ????????? ?????????????????????? ??????? ??????? ??????????????????? ?????????? ??? ???????? ???????? ??????????????
അബൂദബി: കൊയ്​ത്തു പെരുന്നാളും കായ്​കനി പെരുന്നാളും ആചരിക്കണമെന്നും ആദ്യ വിളവി​​െൻറ പ്രഥമ ഫലം യഹോവയുടെ ആലയത്തിലെത്തിക്കണമെന്നുമുള്ള അരുൾപ്പാടി​​െൻറ ചൈതന്യമുൾക്കൊണ്ട്​ അബൂദബി സ​െൻറ്​ ജോർജ്​ ഒാർത്തഡോക്​സ്​ കത്തീഡ്രൽ വെള്ളിയാഴ്​ച കൊയ്​ത്തുത്സവം സംഘടിപ്പിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ  പള്ളിയങ്കണത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്​. സമൂഹത്തി​​െൻറ വിവിധ മേഖലകളിലുള്ളവരുടെ ഒത്തുകൂടലിനുള്ള അപൂർവ അവസരമാണ്​ കൊയ്​ത്തുത്സവം നൽകുന്നതെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളീയ രുചിയുടെയും നാടൻ വിഭവങ്ങളുടെയും മേളനമായിരിക്കും ഉത്സവം. തട്ടുകട വിഭവങ്ങളും നസ്രാണി പലഹാരങ്ങളും പുഴുക്ക്​, കുമ്പിളപ്പം തുടങ്ങിയ ഭക്ഷ്യപദാർഥങ്ങളും ലഭ്യമാകും. വിവിധ ഇനം പായസവും ബിരിയാണിയും ഉണ്ടാകും. കൂടാതെ കരകൗശല വസ്​തുക്കൾ, ഒൗഷധ ചെടികൾ, പുസ്​തകങ്ങൾ, ഇലക്​ട്രോണിക്​സ്​ ഉപകരണങ്ങൾ തുടങ്ങിവയും ലഭിക്കും.രാവിലെ 11ന്​ ഉത്സവത്തി​​െൻറ ആദ്യ ഘട്ടം ആരംഭിക്കും. വൈകുന്നേരം നാലിന്​ പ്രധാന സ്​റ്റാളുകളുടെ ഉദ്​ഘാടനം ബ്രഹ്​മവാർ ഭദ്രാസന മെ​ത്രാപ്പോലീത്ത യാക്കോബ്​ മാർ ഏലിയാസ്​ തിരുമേനി നിർവഹിക്കും.വാർത്താസമ്മേളനത്തിൽ യാക്കോബ്​ മാർ ഏലിയാസ്​ തിരുമേനി, ഇടവക വികാരി ഫാ. ബെന്നി മാത്യു, സഹ വികാരി ഫാ. പോൾ ജേക്കബ്​, കത്തീഡ്രൽ ട്രസ്​റ്റി സ്​റ്റീഫൻ മല്ലേൽ, സെക്രട്ടറി സന്തോഷ്​ പവിത്രമംഗലം, ജോയൻറ്​ കൺവീനർ കെ.കെ. സ്​റ്റീഫൻ, ​ഫൈനാൻസ്​ ജോയൻറ്​ കൺവീനർ ജോർജ്​ വി. ജോർജ്​ എന്നിവർ വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsst. jeorge cathreedal uae gulf news
News Summary - st. jeorge cathreedal uae gulf news
Next Story