ശൈഖ് സായിദ് സ്മാരകം 26ന് ഉദ്ഘാടനം ചെയ്യും
text_fieldsഅബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ സ്ഥിരം സ്മാരകം അബൂദബി കോർണിഷിൽ ഫെബ്രുവരി 26ന് ഉദ്ഘാടനം ചെയ്യും. സ്മാരക ചത്വരത്തിെൻറ മധ്യത്തിൽ സ്ഥാപിച്ച കലാസൃഷ്ടി അനാച്ഛാദനം ചെയ്തുകൊണ്ടായിരിക്കും ഉദ്ഘാടനം. പ്രമുഖ ടെലിവിഷൻ ചാനലുകളിലും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സമൂഹ മാധ്യമങ്ങളിലും @FounderMemorial പേജിലും പൊതുജനങ്ങൾക്ക് ചടങ്ങ് കാണാൻ സാധിക്കും. രാത്രി 9.30ന് സംപ്രേഷണം ആരംഭിക്കും. ഇൗ വർഷം വസന്തത്തിൽ സ്മാരകം സന്ദർശകർക്കായി തുറന്നുനൽകുമെന്ന് യു.എ.ഇ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട് ചെയ്തു.സന്ദർശകർക്ക് കല, ലാൻഡ്സ്കേപ്, കഥകൾ, ഉദ്ധരണികൾ, അപൂർവ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയവയിലൂടെ ശൈഖ് സായിദിനെ അറിയാൻ സാധിക്കുന്ന വിധത്തിലാണ് സ്മാരകത്തിെൻറ രൂപകൽപന. ശൈഖ് സായിദിെൻറ നൂറാം ജന്മദിനത്തോടനുബന്ധിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ പ്രഖ്യാപിച്ച സായിദ് വർഷത്തിലാണ് സ്മാരകം തുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.