Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ-കേരളം അഥവാ...

ഷാർജ-കേരളം അഥവാ മോചനത്തിലേക്കുള്ള  സ്​നേഹതാക്കോൽ

text_fields
bookmark_border
ഷാർജ-കേരളം അഥവാ മോചനത്തിലേക്കുള്ള  സ്​നേഹതാക്കോൽ
cancel
camera_alt??????? ???? ????????? ??????? ???, ????????? ??????? ??????????, ??????? ??????? ????????,

ദുബൈ: 68 വയസുള്ള   ടാക്​സി ഡ്രൈവർ മുഹമ്മദ്​ മുസ്​തഫ ഷൗക്കത്ത്​ കേരളം എന്ന നാടിനെ മരണം വരെ മറക്കില്ല. 15 വർഷമായി ഷാർജയിലെ ജയിലിൽ കഴിയുന്ന അദ്ദേഹത്തിനു മോചനത്തി​​​െൻറ വാതിൽ തുറന്നു നൽകിയത്​ ഷാർജ ഭരണാധികാരി ഡോ. ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസിമിയുടെ കേരള സന്ദർശനമാണ്​. 

മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ അഭ്യർഥനയെയും മലയാള നാട്​ പകർന്ന സ്​നേഹവായ്​പും മാനിച്ച്​ ശൈഖ്​ സുൽത്താൻ മോചിപ്പിച്ച 149 തടവുകാരിൽ മുസ്​തഫ ഷൗക്കത്തുമുണ്ട്​. പിന്നെ ഉറ്റവരെ കാണാനാകുമെന്ന പ്രതീക്ഷപോലുമില്ലാതെ കഴിഞ്ഞുപോന്ന മലയാളികളുൾപ്പെടെ നിരവധി അന്തേവാസികളും.
ഷാർജയിൽ ടാക്​സി ഒാടിച്ച്​ ജീവിച്ചു പോന്ന മുഹമ്മദ്​ മുസ്​തഫയെ സാമ്പത്തിക കുറ്റകൃത്യത്തെ തുടർന്നാണ്​ ഏതാനും വർഷത്തെ ശിക്ഷക്ക്​ വിധിച്ചത്​. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ബാധ്യത കൊടുത്തു തീർക്കാൻ കഴിയാതെ ജയിൽ വാസം നീളുകയായിരുന്നു.  പ്രമേഹവും പ്രഷറും അലട്ടിയിരുന്ന തനിക്ക്​ ജയിലധികൃതർ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കി നൽകിയിരുന്നുവെന്ന്​ ഇദ്ദേഹം പറയുന്നു. പക്ഷെ മറുവശത്ത്​ നാളുകൾ കടന്നുപോയിരുന്നു. 

രാജേഷ്​ ഫ്രാങ്ക്​ലിൻ, ചിദംബരം
 

കുട്ടികൾ വളരുന്നതും മാതാപിതാക്കൾ വിടപറയുന്നതുമൊന്നും കാണാൻ കഴിയാഞ്ഞ ഷൗക്കത്ത്​ ഇനി നാട്ടിലേക്ക്​ മടങ്ങും. മക്കൾക്ക്​  ഒരു പക്ഷേ ത​​​െൻറ മുഖം മറന്നു പോയിക്കാണും എന്നു സംശയമുണ്ട്​, നെറുകയിൽ മുത്തം ചൊരിയു​േമ്പാൾ അവർ ബാപ്പയെ തിരിച്ചറിയും. 62 വയസുള്ള ഇഖ്​ബാൽ ഹസ്സൻ ​ൈഖർ ഒരു കാലത്ത്​ ഷാർജയിലെ ഒരു വൻ സ്​ഥാപനത്തിലെ പങ്കാളിയായിരുന്നു. 16.4 ലക്ഷം ദിർഹം കടബാധ്യതയെ തുടർന്ന്​ ജയിലിലായി. കേരളത്തി​​​െൻറ സ്​നേഹത്താ​ക്കോലിനാൽ ഇഖ്​ബാലി​​​െൻറ കാരാ​ഗൃഹവാതിലും തുറക്കപ്പെട്ടു.   2011മുതൽ ജയിലിൽ കഴിയുന്ന ചിദംബരം റിവോന്തന്​ ആറു വർഷമാണ്​ ജയിലിൽ കഴിയേണ്ടി വന്നത്​.  

ഉടനെങ്ങും സാധ്യമാവില്ല എന്നു കരുതിയ മോചനമാണ്​ ഷാർജ ഭരണാധികാരിയുടെ അപ്രതീക്ഷിത സമ്മാനമായി ഇവരെയെല്ലാം തേടിയെത്തിയത്​. ഏവരും ദൈവത്തിനോട്​ നന്ദി പറയുന്നു, ഒപ്പം ഷാർജാ സുൽത്താ​​​െൻറയും കേരളത്തി​​​െൻറയും അഭിവൃദ്ധിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു. 
ശൈഖി​​​െൻറ നടപടി  തടവുകാർക്ക്​ പുതു ജീവിതം ആരംഭിക്കാൻ അവസരമൊരുങ്ങുമെന്ന്​ പ്രത്യാശ പ്രകടിപ്പിച്ച ഷാർജ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ ബ്രിഗേഡിയർ ജനറൽ സൈഫ്​ അസരി അശ്ശാംസി  ഷാർജ ഭരണാധികാരിക്ക്​ കേരളത്തിൽ ഒരുക്കിയ ഉജ്വല സ്വീകരണം യു.എ.ഇയോടും ഇവിടുത്തെ നായകരോടും ഇന്ത്യൻ ജനത പുലർത്തുന്ന സ്​നേഹത്തി​​​െൻറ മികച്ച തെളിവാണെന്നും  അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Sultangulf newsmalayalam news
News Summary - Sheikh Sultan-uae-gulf news
Next Story