Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനൂറിലേറെ ഇന്ത്യൻ...

നൂറിലേറെ ഇന്ത്യൻ പ്രസാധകർ; 80 ഇന്ത്യൻ പുസ്​തകങ്ങൾ പ്രകാശനം ചെയ്യും

text_fields
bookmark_border
നൂറിലേറെ ഇന്ത്യൻ പ്രസാധകർ; 80 ഇന്ത്യൻ പുസ്​തകങ്ങൾ പ്രകാശനം ചെയ്യും
cancel
camera_alt???? ????????????? ?????????? ????????? ????? ?????, ??? ?? ??????,???? ????????, ??.??. ???????? ?????? ??? ??.?? ??????? ??????? ????????????

ദുബൈ: ഷാർജ അന്താരാഷ്​ട്ര പുസ്​തകമേളയിൽ ഇക്കുറി പങ്കുചേരുന്നത്​ നൂറിലേറെ ഇന്ത്യൻ പ്രസാധകർ. അവർ പ്രകാശനം ചെയ്യുന്നത്​ 80 ​പുസ്​തകങ്ങൾ. അതിലേറെയും മലയാളത്തി​​െൻറ സംഭാവനയും. സാംസ്​കാരിക പ്രവർത്തകരും എഴുത്തുകാരും രാഷ്​ട്രീയ പ്രവർത്തകരും കലാകാരുമുൾപ്പെടെ പ്രൗഢമായ ഇന്ത്യൻ സംഘമാണ്​ പുസ്​തകോത്സവ സംഘാടകരുടെ ആതിഥ്യം സ്വീകരിച്ചെത്തുന്നുണ്ട്​. 

നേരത്തേ എത്തുമെന്നറിയിച്ച ഗുൽസാർ, അരുന്ധതി റോയ്​, വികാസ്​ സ്വരൂപ്​, രാജ്​ദീപ്​ സർദേശായി, സാഘരിക ഘോഷ്​ തുടങ്ങിയവർക്കു പുറമെ മലയാളത്തിൽ നിന്നുൾപ്പെടെ പ​െങ്കടുക്കുന്ന അതിഥികളുടെ പട്ടിക ഷാർജ ബുക്​ അതോറിറ്റി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഡെറിക്​ ഒബ്രിയോൺ, ജയറാം ര​േമശ്​, ഇന്നസ​െൻറ്​, ഹേമമാലിനി എന്നിങ്ങനെ നാല്​ ഇന്ത്യൻ എം.പിമാർ വിവിധ സെഷനുകളിലായി പ​െങ്കടുക്കും.മലയാളത്തി​​െൻറ സ്വന്തം എം.ടിയാണ്​ ഇൗ വർഷത്തെ മേളയിലെ മുഖ്യ ആകർഷണീയതകളിലൊന്ന്​. 

നവംബർ നാലിനാണ്​ അദ്ദേഹമെത്തുക. സി. രാധാകൃഷ്​ണൻ, സാറാ ജോസഫ്​, ആല​േങ്കാട്​ ലീലാ കൃഷ്​ണൻ, ജോർജ്​ ഒാണക്കൂർ, എം.എ. ബേബി, എം.കെ. മുനീർ, വി.ജെ.ജെയിംസ്​, ഗോപിനാഥ്​ മുതുക്കാട്​, സംഗീത ശ്രീനിവാസൻ, അനിൽ പനച്ചൂരാൻ എന്നിങ്ങനെ നീളുന്നു മലയാളി സാഹിത്യ^സാംസ്​കാരിക നിര.
മാധ്യമപ്രവർത്തകനും എഴുത്തുകാരനും മലയാളിയുമായ മനുജോസഫ്​ എത്തുന്നുണ്ട്​.  പ്രശസ്​ത നടി ആശാ പരേഖ്​, തമിഴ്​നാട് പ്രതിപക്ഷ നേതാവ്​ എം.കെ. സ്​റ്റാലിൻ, നടൻ മാധവൻ, സംവിധായകൻ രാകേഷ്​ ഒാം പ്രകാശ്​ മെഹ്​റ, ​പ്രമുഖ തമിഴ്​ സാഹിത്യകാരൻ എസ്​. രാമകൃഷ്​ണൻ, ​െഎ.ടി മേഖലയിലെ പ്രമുഖൻ അശോക്​ സൂത, പ്രീതി ഷെനോയ്​, അനൂജ ചൗഹാൻ തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമാവും. 

മലയാള സിനിമയുടെ പുതുകാലത്തെക്കുറിച്ച്​ നടക്കുന്ന ചർച്ചയിൽ ചലചിത്ര അക്കാദമി ചെയർമാൻ കമൽ, സംവിധായകൻ ആഷിക്​ അബു, നടി റിമാ കല്ലിങ്കൽ, നടൻ അനൂപ്​ മേനോൻ എന്നിവർ പ​​െങ്കടുക്കും. സിനിമാ പ്രവർത്തകയും എഴുത്തുകാരിയുമായ ഭാഗ്യലക്ഷ്​മിയുടെ പുതിയ പുസ്​തകവും അന്നു പുറത്തിറങ്ങും. 
മേളയുടെ സമാപന ദിനമായ 11ന്​ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പ​െങ്കടുക്കുന്ന സംഗീത സംഗമവുമുണ്ട്​. 

മേളയിലേക്ക്​ കൂടുതൽ ആളുകളെ ആകർഷിക്കാനും അതു വഴി വായനയുടെ സന്ദേശം പ്രചരിക്കാനും സഹായകമാകും എന്നതിനാലാണ്​ ജനപ്രിയ രാഷ്​ട്രീയ നായകരെയും സിനിമാ താരങ്ങളെയും മേളയിൽ അതിഥികളായി ക്ഷണിക്കുന്നതെന്ന്​ എക്​സ്​റ്റേണൽ അഫയഴ്​സ്​ എക്​സിക്യുട്ടിവ്​ മോഹൻ കുമാർ പറഞ്ഞു.
ബുക്​ അതോറിറ്റി മാർക്കറ്റിങ്​ ഒഫീസ്​ മേധാവി ലീന അൽ മർസൂഖി, ആക്​ടിവിറ്റി ഒഫീസ്​ മേധാവി ഇമാൻ അഹ്​മദ്​, ഡി.സി. ബുക്​സ്​ മേധാവി രവി ഡി.സി എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

ഇന്ത്യൻ പുസ്​തകങ്ങൾക്ക്​ 30 ശതമാനം വിലക്കിഴിവ്​
ദുബൈ: ഷാർജ അന്താരാഷ്​ട്ര പുസ്​തകമേളയിൽ ഇക്കുറിയും ഇന്ത്യൻ പ്രസാധകരുടെ പുസ്​തകങ്ങൾക്ക്​  കുറഞ്ഞത്​ 30 ശതമാനം വിലക്കിഴിവുണ്ടാകും.ഇന്ത്യയും പാക്കിസ്​ഥാനും ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പുസ്​തകങ്ങൾക്ക്​ 25 ശതമാനം വിലക്കിഴിവ്​ നിർബന്ധമാണ്​. ഇൗ വിലക്കിഴിവ്​ ഉറപ്പാക്കുമെന്നത്​ മേളയിൽ പ​െങ്കടുക്കുന്ന ഒാരോ പ്രസാധകരോടും ഷാർജ ബുക്​ അതോറിറ്റി നിബന്ധന വെച്ചിട്ടുണ്ട്​. ഇവ ലംഘിക്കപ്പെടുന്നതായി പരാതി ഉയർന്നാൽ അതോറിറ്റി ഇടപെടും. പ്രസാധകരിൽ നിന്ന്​ പണം ഇൗടാക്കാതെയാണ്​ ഷാർജ വിമാനത്താവളം മുഖേന പുസ്​തക കെട്ടുകൾ കൊണ്ടുപോകുന്നത്​. പ്രസാധകർക്ക്​ സാമ്പത്തിക ബാധ്യത ഇല്ലാതിരിക്കാനും വായനക്കാർക്ക്​ കുറഞ്ഞ നിരക്കിൽ പുസ്​തകങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണിത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssharjah international book fairmalayalam news
News Summary - sharjah international book fair-uae-gulf news
Next Story