You are here

റിലേ ഫോർ ലൈഫിൽ അണി ചേരാൻ ശൈഖാ ജവാഹറി​െൻറ ആഹ്വാനം

09:36 AM
15/11/2017
Sheikha Jawan
ശൈഖാ ജവാഹർ ബിൻത്​ മുഹമ്മദ്​ ആൽ ഖാസിമി കാൻസർ ബാധിച്ച കുഞ്ഞിനെ ആലിംഗനം ചെയ്യുന്നു

ഷാർജ:  കാൻസർ ബാധിതരോടും അവർക്കായി ജീവിതം ഉഴിഞ്ഞുവെച്ച കുടുംബാംഗങ്ങളോടും ​െഎക്യദാർഢ്യപ്പെട്ട്​ സംഘടിപ്പിക്കുന്ന റിലേ ഫോർ ലൈഫ്​ വാക്കത്തോണിൽ അണിചേരാൻ ഷാർജ ഭരണാധികാരിയുടെ പത്​നിയും ഫ്രണ്ട്​സ്​ ഒഫ്​ കാൻസർ പേഷ്യൻസ്​ (എഫ്​.ഒ.സി.പി) സ്​ഥാപകയും റോയൽ പേട്രണുമായ ശൈഖാ ജവാഹർ ബിൻത്​ മുഹമ്മദ്​ ആൽ ഖാസിമിയുടെ ആഹ്വാനം.

മീന മേഖലയിൽ ആദ്യമായി നടത്തുന്ന ഉദ്യമം അമേരിക്കൻ  കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ അമേരിക്കൻ യൂനിവേഴ്​സിറ്റി ഷാർജയിൽ ഇൗ മാസം 17,18 തീയതികളിലാണ്​ വാക്കത്തോൺ. കാൻസറിനോട്​ പൊരുതുന്നവർക്ക്​ ഏറ്റവും പ്രധാനമാണ്​ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന പിന്തുണ, നമ്മുടെ ​െഎക്യദാർഢ്യം പ്രഖ്യാപിക്കാൻ ഇൗ സംരംഭവുമായി സമ്പൂർണമായി സഹകരിക്കണമെന്ന്​ വിവിധ ആഗോള കാൻസർ കെയർ സംഘടനകളുടെ രക്ഷാധികാരിയും അംബാസഡറുമായ ശൈഖ സന്ദേശത്തിൽ പറഞ്ഞു. 

പ​െങ്കടുക്കുന്നവർ   www.focp.ae/relayforlifeuae എന്ന സൈറ്റ്​ മുഖേനയാണ്​ പേര്​ ചേർക്കേണ്ടത്​. മുതിർന്നവർക്കും 100ദിർഹവും കുട്ടികൾക്ക്​ 60ദിർഹവുമാണ്​ വാക്കതോണിൽ പ​െങ്കടുക്കുന്നതിന്​ നൽകേണ്ട ഫീസ്​.

COMMENTS