Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅകലെയെങ്കിലും അകം...

അകലെയെങ്കിലും അകം നിറയെ റമദാൻ

text_fields
bookmark_border
അകലെയെങ്കിലും അകം നിറയെ റമദാൻ
cancel

ദുബൈ: സഹോദരനും കൂട്ടുകാർക്കുമൊപ്പം ദാൽ തടാകത്തി​ലെ ഹൗസ്​ ബോട്ടിൽ ഒരു കയ്യിൽ ഇൗന്തപ്പഴവും മറു കയ്യിൽ കശ്​മീരി കഹ്​വയും പിടിച്ച്​ കാത്തിരുന്നതും ഹസ്​റത്ത്​ ബാൽ പള്ളി മിനാരത്തിൽ നിന്ന്​ ബാ​െങ്കാലി മുഴങ്ങിയതും അവ ചുണ്ടോടു ചേർത്തതും വർഷങ്ങൾക്കു മുൻപാണ്​. പക്ഷെ ആ ഇൗന്തപ്പഴത്തി​​​െൻറയും കശ്​മീരി സുഹൃത്തുക്കളുടെ ആതിഥ്യത്തി​​​െൻറയും മധുരം ഇപ്പോഴൂം നെഞ്ചിൽ സൂക്ഷിക്കുന്നു പ്രശസ്​ത പാരൻറിംഗ്​^ യാത്രാ ​ബ്ലോഗറായ ഹന്ന ജേകോബ്​സൻ. ഫിൻലൻറിൽ ജനിച്ച ഹന്ന ദുബൈയിൽ താമസമാക്കിയത്​ അഞ്ചര വർഷം മുൻപാണ്​. എന്നാൽ അതിനുമെത്രയോ വർഷം മുൻപ്​ അവിചാരിതമായി റമദാനിലും ഇൗദാഘോഷത്തിലും പങ്കു ചേർന്നിട്ടുണ്ട്​.

17 വർഷം മുൻപ്​ യാ​ത്രാ മോഹം തലക്കു പിടിച്ച്​ ഒറ്റക്ക്​ സഞ്ചരിക്കവെ ഒമാനിൽ എത്തിയപ്പോൾ നോമ്പുകാലമായിരുന്നു. അവിടുത്തെ സ്വദേശി കുടുംബങ്ങൾക്കൊപ്പം പെരുന്നാളിനും പിന്നീട്​ ഒരു കല്യാണ വിരുന്നിലും അതിഥിയായി. അപരിചിതരായ അതിഥികൾക്കു പോലും നൽകുന്ന മുന്തിയ പരിഗണനയാണ്​ ഇഫ്​താറി​​​െൻറ ചന്തം. ഡെൻമാർക്കുകാരനായ  ഭർത്താവി​​​െൻറ ജോലിയെ തുടർന്നാണ്​ ദുബൈയിൽ എത്തിയത്​. പലവുരു സഞ്ചാരിയായി വന്നിട്ടുണ്ടെങ്കിലും വൈവിധ്യ സമ്പുഷ്​ടമായ ഇൗ നഗരത്തിലെ താമസക്കാരിയായി മാറുമെന്ന്​ സ്വപ്​നത്തിൽ പോലും കരുതിയിരുന്നില്ല.  ദുബൈയുടെ ​ഗുണഗണങ്ങളുമായി ചേർന്നു നിൽക്കുന്നതാണ്​ ഹന്നയുടെ ജീവിതവും.

താനും ഭർത്താവും രണ്ടു രാജ്യക്കാരെന്ന പോലെ മക്കളും രണ്ടു രാജ്യങ്ങളിൽ ജനിച്ചവർ. ഒരാൾ   സ്വീഡനിലും രണ്ടാമത്തെ കുഞ്ഞ്​ യു.എ.ഇയിലും. മക്കളുമായി ചേർന്ന്​ നടത്തുന്ന യാത്രകളും അതിനിടയിലെ കാഴ്​ചകളുമാണ്​ ഹന്നയുടെ ​​tripsnkids.com സൈറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. ക​ുഞ്ഞുങ്ങളുമായി ദുബൈയിൽ താമസിക്കുന്നവരും ലോക സഞ്ചാരം നടത്തുന്നവരും ഇൗ സൈറ്റിനെ മികച്ച ഗൈഡായി കണക്കാക്കുന്നു. മനുഷ്യർ അവരവരിലേക്ക്​ ചുരുങ്ങുന്ന കാലത്ത്​ ലോകത്തെ മുഴുവൻ അറിഞ്ഞ്​ സ്​നേഹിക്കാൻ ശ്രമിക്കുകയാണ്​ തങ്ങളെന്ന്​ ഹന്ന.

കൈക്കുഞ്ഞുങ്ങളുള്ളതിനാൽ ഇൗയടുത്ത കാലം വരെ ദുബൈയിലെ ഇഫ്​താർ വിരുന്നുകൾക്ക്​ പോകാറില്ലായിരുന്നു. എന്നാൽ ത​​​െൻറ ഗവേഷണാർഥം  റമദാനിൽ  അഭിമുഖങ്ങൾ സംഘടിച്ചപ്പോൾ നിരവധി മുസ്​ലിം വനിതകൾ വീട്ടിലെത്തി. ഒരു കപ്പ്​ കാപ്പി പോലും കുടിക്കാതെ  ചുറു ചുറുക്കോ​െട അവർ ഒപ്പം ചേർന്നു. പഠനത്തിൽ അവർ നൽകിയ പിന്തുണ ഏറെ വലുതാണ്​. നോ​െമ്പടുക്കാറില്ലെങ്കിലും ഭക്ഷണത്തിലും ജീവിതത്തിലും മിതത്വം സ്വീകരിക്കാൻ താൻ ​ശ്രദ്ധിക്കാറുണ്ടെന്ന്​ ഹന്ന പറയുന്നു. ലോകത്തി​​​െൻറ പല ഭാഗങ്ങളിലുള്ള കൂട്ടുകാരുടെ റമദാൻ ശീലങ്ങളും ചിട്ടവട്ടങ്ങളും ചോദിച്ചറിഞ്ഞു വെക്കും. 
 ഇക്കുറി റമദാനിൽ വേനൽ കടുത്തതിനാൽ യൂറോപ്പിലേക്ക്​ മടങ്ങിയെങ്കിലും പെരുന്നാളിന്​ മുൻപ്​ തിരിച്ചെത്തി ആഘോഷങ്ങളും ഒഴിഞ്ഞ റോഡുകളും ആസ്വദിക്കാൻ തന്നെയാണ്​ തീരുമാനം. ഒാരോ ക്രിസ്​തുമസ്​ പുലരിയിലും തനിക്ക്​ ആശംസയുമായി ആദ്യമെത്തുന്ന അയൽകാർക്കും പിന്നെ മുഴു ലോകത്തിനും ഇൗദാശംസകളും നേരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan 2017
News Summary - ramadan 2017
Next Story