Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയില്‍ കാറ്റും...

യു.എ.ഇയില്‍ കാറ്റും മഴയും

text_fields
bookmark_border
യു.എ.ഇയില്‍ കാറ്റും മഴയും
cancel
camera_alt????? ???? ??????? ???????? ?????????????

റോഡുകളിൽ ഗതാഗതക്കുരുക്കും അപകടവും •മാളുകളിലും സ്​കൂളുകളിലും വെള്ളം കയറി • ദുബൈ സഫാരി അടച്ചിട്ടു, രക്ഷാ പ്രവർത്തനം സജീവം  

ദുബൈ: വെള്ളിയാഴ്​ച വൈകീട്ട്​ ആരംഭിച്ച മഴ രാജ്യത്തി​​െൻറ പല ഭാഗങ്ങളിലും കൂടുതൽ ശക്​തമായി തുടരുന്നു. ശനിയാഴ്​ച ആലിപ്പഴം വർഷിച്ച റാസൽഖൈമയിൽ ഇന്നലെ മഴ ഒതുങ്ങി നിന്നു. ഷാർജ, കൽബ, ഖോർഫക്കാൻ മേഖലകളിൽ മഴ തുടരുമെന്ന്​ സൂചനയുണ്ട്​. യു.എ.ഇയുടെ ചില മേഖലകളിൽ ചാറലിലൊതുങ്ങി​യപ്പോൾ ഫുജൈറ, ഉമ്മുൽ ഖുവൈൻ തുടങ്ങിയ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട്​ അനുഭവപ്പെട്ടു. ദുബൈയിലും ഷാർജയിലും മഴ കനത്ത ഗതാഗത കുരുക്കിനും വഴിവെച്ചു.  കാലാവസ്​ഥ പ്രതികൂലമായതിനെ തുടർന്ന്​ ദുബൈ സഫാരി പാർക്ക്​ അടച്ചിട്ടു. 

ഇനിയും ശൈത്യകാല അവധി ആരംഭിച്ചിട്ടില്ലാത്ത ചില സ്​കൂളുകളുടെ പ്രവർത്തനം ഇന്നലെ നേരത്തേ അവസാനിച്ചു. പല സ്​കൂൾ മുറ്റങ്ങളും വെള്ളത്തിലായിരുന്നു. ഗതാഗത കുരുക്കുമൂലം കുട്ടികൾ വീട്ടിലെത്താൻ വൈകുമെന്നു കണക്കാക്കി കൂടിയാണ്​ സ്​കൂളുകൾ നേര​​േത്ത വിട്ടത്​. 
വേൾഡ്​ ​െഎലൻറിനു സമീപം അപകടത്തിൽപ്പെട്ട ബോട്ടിൽ നിന്ന്​ ഏഴുപേരെ ദുബൈ പൊലീസി​​െൻറ സമുദ്ര രക്ഷാ സേന രക്ഷപ്പെടുത്തി. പരിക്കുകളില്ലാതെ ഇവരെ ജുമൈറയിൽ എത്തിച്ചതായി രക്ഷാ വിഭാഗം ഡയറക്​ടർ കേണൽ അലി അബ്​ദുല്ല അൽ നഖ്​ബി അറിയിച്ചു. ശനിയാഴ്​ച രാത്രി  പാം ജുമൈറക്ക്​ സമീപം ആടിയുലഞ്ഞ മറ്റൊരു ബോട്ടും പൊലീസ്​ ഇടപെടലിൽ രക്ഷപ്പെട്ടു. കയാക്കിങിന്​ പോയ യൂറോപ്​ സ്വദേശിക്കും പൊലീസ്​ രക്ഷയായി. കാലാവസ്​ഥ മാറിമറിയുന്ന സ്​ഥിതിയിൽ കടൽ യാത്രകൾ ഒഴിവാക്കണമെന്നും മുൻകരുതലുകൾ ശക്​തമാക്കണമെന്നും ​െപാലീസ്​ അറിയിച്ചു. അടിയന്തിര സഹായങ്ങൾക്ക്​   999 എന്ന നമ്പറിൽ വിളിച്ച്​ സഹായം തേടാം. 

കാലാവസ്​ഥ സാധാരണ നിലയിൽ ആകും വരെ ദുബൈ സഫാരി പാർക്കിൽ സന്ദർശകരെ അനുവദിക്കില്ലെന്ന്​ അധികൃതർ അറിയിച്ചു. സന്ദർശകരുടെയും ജീവനക്കാരുടെയും ജീവികളുടെയും സുരക്ഷ മുന്നിൽ കണ്ടാണിത്​. കനത്ത വെള്ളക്കെട്ടുണ്ടായ പല പ്രദേശങ്ങളിലും നഗരസഭാ ജീവനക്കാർ എത്തി വെള്ളം നീക്കിയത്​ ഏറെ അനുഗ്രഹമായി. വിവിധ ഷിഫ്​റ്റുകളിലായി നൂറുകണക്കിന്​ ജീവനക്കാരും മേലധികാരികളുമാണ്​ രാത്രിയും പകലും നഗരം സുഗമവും വൃത്തിയുമാക്കാൻ പണിപ്പെട്ടത്​. വെള്ളക്കെട്ട്​ ഉള്ള വിവരം താമസക്കാർ അറിയിക്കുന്ന മേഖലകളിലെല്ലാം നഗരസഭ ജീവനക്കാർ വാഹനവും പമ്പുകളുമായി എത്തിയാണ്​ പ്രശ്​നപരിഹാരമൊരുക്കിയത്​. ദുബൈ വൈദ്യുതി ജല അതോറിറ്റിയുടെ സഹകരണവും ഇവർക്കു ലഭിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raingulf newsmalayalam news
News Summary - rain-uae-gulf news
Next Story