Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right14 ജില്ലാ ടീമുകളും...

14 ജില്ലാ ടീമുകളും തയാർ;  പ്രൊ കേരള ലീഗ്​ 20 ന്​ തുടങ്ങും 

text_fields
bookmark_border
14 ജില്ലാ ടീമുകളും തയാർ;  പ്രൊ കേരള ലീഗ്​ 20 ന്​ തുടങ്ങും 
cancel
camera_alt????? ???? ????? ?????? ????? ????? ????????????? ??????????????? ??????? ????????????? ????????? ??????? ???????? ??????????

ദുബൈ: ഇൻഡോർ ക്രിക്കറ്റി​​െൻറ ആവേശവുമായി പ്രൊ കേരള ലീഗിന്​ വെള്ളിയാഴ്​ച​ തുടക്കമാവും. കേരളത്തിലെ മുഴുവൻ ജില്ലകളെയും പ്രതിനിധീകരിച്ച്​ 14 ടീമുകളാണ്​ മൽസരത്തിൽ പ​െങ്കടുക്കുക. ടീമുകളുടെ ലേലം കഴിഞ്ഞ ഏഴാം തീയതി നടന്നിരുന്നു. മിഡിൽ ഇൗസ്​റ്റിലെ മലയാളി അമ്മമാരുടെ കൂട്ടായ്​മയായ മലയാളി മംസ്​ മിഡിൽ ഇൗസ്​റ്റി​​െൻറ ഉടമസ്​ഥതയിലുള്ള വയനാട്​ ​ബ്ലേസേഴ്​സ്​ ആണ്​ കളിക്ക്​ മു​േമ്പ താരമായിരിക്കുന്നത്​. പൂർണമായും വനിതകളുടെ ഉടമസ്​ഥതയിലുള്ള പുരുഷ ടീം എന്ന വിശേഷണവുമായാണ്​ ഇവർ ബാറ്റെടുക്കുക. പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയി ആലുക്കാസ്​​ ഇവർക്ക്​ പിന്തുണ നൽകുന്നു​. 
ക്രിക്കറ്റ്​ ലഹരിയായി കൊണ്ടുനടക്കുന്ന യു.എ.ഇയിലെ പ്രവാസികളിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവരാണ്​ ഒാരോ ടീമിലെയും അംഗങ്ങൾ.

സെലക്ഷൻ ട്രയൽസിൽ കഴിവ്​ തെളിയിച്ച 1000 പേരിൽ നിന്ന്​ 168 പേരെ വിവിധ ടീമുടമകൾ ലേലത്തിലൂടെ സ്വന്തമാക്കുകയായിരുന്നു​. ഒാരോ ടീമിലും 12 പേരാണുള്ളത്​. വയനാടിന്​ പുറമെ ലിംസ്​ കഫേ കണ്ണൂർ ടസ്​ക്കർ, ഡാന്യുബ്​ കോഴിക്കോട്​ വാറിയേഴ്​സ്​, സ​െൻറിന കൊച്ചി യുണൈറ്റഡ്​, യു.എ.ഇ. എക്​സ്​ചേഞ്ച്​ ട്രിവാൻഡ്രം ബഷേഴ്​സ്​, എ.വി. പ്രോ പത്തനംതിട്ട സ്​റ്റാർസ്​, പാലക്കാട്​ മസ്​ക്കറ്റേഴ്​സ്​, ഫിലി കാസർഗോഡ്​ ബ്ലാസ്​റ്റേഴ്​സ്​, മൈക്രോ എക്​സൽ തൃശൂർ തണ്ടേഴ്​സ്​, ക്രിക്ബ്രോ ഇടുക്കി ട്രക്കേഴ്​സ്​, ഹൗസ്​ ഒാഫ്​ പർമാർ മലപ്പുറം നൈറ്റ്​സ്​,കലന്തൂർ ഗ്രൂപ്പ്​ കോട്ടയം കമാൻഡോസ്​, എഫ്​.എ.ബി12 കൊല്ലം സ്​ട്രൈക്കേഴ്​സ്​, ഫൊകോ ആലപ്പുഴ ഹരിക്കേൻ എന്നീ ടീമുകളാണ്​ മൽസരിക്കാൻ ഒരുങ്ങുന്നത്​. കടുത്ത പരിശീലനത്തിന്​ ശേഷമാണ്​ ഒാരോ ടീമും എത്തുന്നത്​. 20,21,27,28 തീയതികളിലായി ദുബൈ യുണൈറ്റഡ്​ പ്രോ സ്​പോർട്​സിലാണ്​ മൽസരങ്ങൾ നടക്കുക.

ബിയോണ്ട്​ ബ്ലാക്​ ഇവ​ൻറ്​സ്​ ആൻറ്​ ആക്​ടിവേഷൻസ്​ സംഘടിപ്പിക്കുന്ന മൽസരം ലെനോവയും മിലാനോയുമാണ്​ സ്​പോൺസർ ചെയ്യുന്നത്​. എട്ട്​ ഒാവർ വീതം നടക്കുന്ന മൽസരത്തിന്​ വൻ സ്വീകാര്യതയാണ്​ ക്രിക്കറ്റ്​ പ്രേമികൾക്കിടയിലുള്ളത്​. കളിക്കൊപ്പം സ്​തനാർബുദത്തിനെതിരായ പ്രചാരണവും നടത്തുമെന്ന്​​ മലയാളി മംസ്​ മിഡിൽ ഇൗസ്​റ്റ്​ പ്രസിഡൻറ്​ ദിയ പറഞ്ഞു. നിലവിൽ 20000 വനിതകൾ ഇൗ സംഘടനക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്​. കാൻസർ വിരുദ്ധ ബോധവൽക്കരണത്തിൽ പങ്കാളികൾ ആകുന്നതിൽ അഭിമാനമുണ്ടെന്ന്​ പ്രോകേരള ലീഗ്​ സി.ഇ.ഒ. മനീഷ്​ കിഷോറും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newspro kerala league
News Summary - pro kerala league-uae-gulf news
Next Story