Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ കാലാവധി...

അബൂദബിയിൽ കാലാവധി രേഖപ്പെടുത്താത്ത  സ്​ഥിരം വാഹന രജിസ്​ട്രേഷൻ കാർഡ്​

text_fields
bookmark_border
അബൂദബിയിൽ കാലാവധി രേഖപ്പെടുത്താത്ത  സ്​ഥിരം വാഹന രജിസ്​ട്രേഷൻ കാർഡ്​
cancel
camera_alt?????? ???????? ???????????????? ????? ???????????? ??????
അബൂദബി: എമിറേറ്റിൽ കാലാവധി രേഖപ്പെടുത്താത്ത സ്​ഥിരം വാഹന രജിസ്​ട്രേഷൻ കാർഡ്​ അവതരിപ്പിക്കുന്നതായി അബൂദബി പൊലീസ്​ അറിയിച്ചു. ഡിസംബർ ഒന്ന്​ മുതലാണ്​ കാർഡ്​ നൽകിത്തുടങ്ങുക. കാർഡിൽ കാലാവധി രേഖപ്പെടുത്താത്തതിനാൽ വാഹന രജിസ്​ട്രേഷൻ പുതുക്കിയാലും കാർഡ്​ മാറ്റേണ്ടി വരില്ല. 
വാഹനത്തി​​െൻറ സാ​േങ്കതിക പരിശോധന, ഇൻഷുറൻസ്​ തുടങ്ങിയവയുമായി ബന്ധപ്പെട്ട്​ രജിസ്​ട്രേഷൻ കാലാവധി തീരുന്ന തീയതി ഗതാഗത^ലൈസൻസിങ്​ സംവിധാനത്തിൽ രേഖപ്പെടുത്തിയിരിക്കും. ഇൗ തീയതിക്ക്​ ഒരു മാസം മുമ്പ്​ വാഹന ഉടമകൾക്ക്​ എസ്​.എം.എസ്​ ലഭിക്കും. അബൂദബി പൊലീസി​​െൻറ സ്​മാർട്ട്​ ആപ്ലിക്കേഷൻ, വെബ്​സൈറ്റ്​ എന്നിവയിൽനിന്നും ഇൗ തീയതി ലഭ്യമാകുകയും ചെയ്യും. 
സ്​മാർട്ട്​ ഗവൺമ​െൻറ്​ സംവിധാനത്തി​​െൻറ ഭാഗമായും ഉപഭോക്​താക്കൾക്ക്​ മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ്​ പുതിയ കാർഡ്​ അവതരിപ്പിക്കുന്നതെന്ന്​ അബൂദബി പൊലീസ്​ ജനറൽ കമാൻഡ്​ പുറത്തുവിട്ട പ്രസ്​താവനയിൽ അറിയിച്ചു. പ്രയാസങ്ങളില്ലാതെ കുറഞ്ഞ സമയത്തിനകം നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ പുതിയ സംവിധാനം ഉപകരിക്കുമെന്ന്​ അബൂദബി പൊലീസ്​ സെൻട്രൽ ഒാപറേഷൻസ്​ ഡയറക്​ടൾ ബ്രിഗേഡിയർ അലി ഖൽഫാൻ ദാഹിരി അഭിപ്രായപ്പെട്ടു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newspermanent vehicle registration card
News Summary - permanent vehicle registration card
Next Story