Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുസഫയിൽ...

മുസഫയിൽ ഗ്രീക്ക്​ ഒാർത്തഡോക്​സ്​ ചർച്ച്​ തുറന്നു

text_fields
bookmark_border
മുസഫയിൽ ഗ്രീക്ക്​ ഒാർത്തഡോക്​സ്​ ചർച്ച്​ തുറന്നു
cancel
camera_alt??????? ?????? ???????? ????????? ??????????????? ??????? ????????? ??????? ????? ??????? ??? ???????? ?? ??????? ????????? ??????????

അബൂദബി: മുസഫയിൽ സ​െൻറ്​ ഏലിയാസ്​ ഗ്രീക്ക്​ ഒാർത്തഡോക്​സ്​ ചർച്ച്​ സഹിഷ്​ണുത മന്ത്രി ശൈഖ്​ നഹ്​യാൻ ബിൻ മുബാറക്​ ആൽ നഹയാൻ ഉദ്​ഘാടനം ചെയ്​തു. അ​േന്ത്യാഖ്യ ഗ്രീക്ക്​ ഒാർത്തഡോക്​സ്​ പാട്രിയാർക്​ ജോൺ എക്​സ്​. യാസിഗി സന്നിഹിതനായിരുന്നു. രാജ്യത്തി​​െൻറ സഹിഷ്​ണുത, സ്​നേഹം, സമാധാനം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്​ യു.എ.ഇ നേതൃത്വം അബൂദബി ഇൻഡസ്​ട്രിയൽ ഏരിയയിൽ സംഭാവന നൽകിയ സ്​ഥലത്താണ്​ കത്തീഡ്രൽ സ്​ഥാപിച്ചത്​. അബൂദബിയിൽ വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ സ്​ഥാപിക്കുന്നതിന്​ നൽകുന്ന പിന്തുണക്ക്​ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ എന്നിവർക്ക്​ ശൈഖ്​ നഹ്​യാൻ നന്ദി അറിയിച്ചു. യു.എ.ഇയും ലെബനാനും നിലനിർത്തുന്ന പൊതു തത്വങ്ങളും മൂല്യങ്ങളും അടിസ്​ഥാനമാക്കിയുള്ള ​ഇരു രാജ്യങ്ങളുടെയും ശക്​തമായതും സവിശേഷമായതുമായ ബന്ധത്തെ ഉൗട്ടിയുറപ്പിക്കുന്നതാണ്​ ഇൗ ആത്​മീയാഘോഷം.

നിങ്ങളോടൊപ്പമുള്ള ആഘോഷത്തിൽ ഞങ്ങ​ൾ വളരെയധികം സന്തോഷിക്കുന്നുവെന്നും ശൈഖ്​ നഹ്​യാൻ പറഞ്ഞു. പ്രസിഡൻറ്​ ശൈഖ്​ ഖലീഫ നൽകുന്ന പിന്തുണക്കും ലോകത്താകമാനം സഹിഷ്​ണുതയുടെയും സഹവർത്തിത്വത്തി​​െൻറയും സന്ദേശം പ്രചരിപ്പിക്കുന്നതിനും പാട്രിയാർക്​ ജോൺ എക്​സ്​. യാസിഗി നന്ദി അറിയിച്ചു. സമാധാനപരമായ സഹവർത്തിത്വം, സഹിഷ്​ണുത, എല്ലാ മതങ്ങളോടും സംസ്​കാരങ്ങളോടുമുള്ള ആദരവ്​ തുടങ്ങിയ ഉന്നത മൂല്യങ്ങൾ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാ​​​െൻറ പൈതൃകം യു.എ.ഇ സമൂഹത്തിൽ സംസ്​ഥാപിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. അറേബ്യൻ രാജ്യങ്ങളിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും സ്​ഥാനപതികൾ, ഗ്രീക്ക്​ ഒാർത്തഡോക്​സ്​ ചർച്ച്​ അംഗങ്ങൾ, മറ്റു പ്രമുഖ വ്യക്​തിത്വങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ശൈഖ്​ നഹ്​യാന്​ പാട്രിയാർക്​ ജോൺ എക്​സ്​. യാസിഗി സ്​മാരക സമ്മാനം നൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsGreekorthodox churchMusafa
News Summary - new Greek orthodox church in Musafa
Next Story