Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മുഹമ്മദ്​ ബിൻ...

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ചേർത്തുനിർത്തി; കണ്ണൂർ സ്വദേശിക്ക്​ രാജകീയ യാത്രയയപ്പ്​

text_fields
bookmark_border
ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ചേർത്തുനിർത്തി; കണ്ണൂർ സ്വദേശിക്ക്​ രാജകീയ യാത്രയയപ്പ്​
cancel
camera_alt???????????? ?????????? ?????? ??????? ????????????? ?????????????????? ????? ????????? ??? ??????

അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാ​​​​െൻറ ഒാഫിസിൽ ജോലി ചെയ്​തിരുന്ന മലയാളിക്ക്​ രാജകീയ യാത്രയയപ്പ്​. നാല് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശി മുഹ്​യുദ്ദീനാണ്​ യു.എ.ഇ രാജകുടുംബം പ്രൗഢമായ യാത്രയയപ്പ് നല്‍കിയത്. അബൂദബി ബഹ്​ർ കൊട്ടാരത്തിലാണ്​ ചടങ്ങ്​ ഒരുക്കിയത്​.

മുഹ്​യുദ്ദീനെ ശൈഖ് മുഹമ്മദ്​ ബിൻ സായിദ്​ ആശ്ലേഷിക്കുന്നതി​​​​െൻറയും വികാരഭരിത യാത്രയയപ്പ് നല്‍കുന്നതി​​​​െൻറയും ദൃശ്യങ്ങള്‍ യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ പുറത്തുവിട്ടു. ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലും ഇതി​​​​െൻറ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചു. സമര്‍പ്പണത്തി​​​​െൻറയും കാര്യക്ഷമതയുടെയും ഉദാഹരണമാണ് മുഹ്​യുദ്ദീനെന്ന്​ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

മടക്കയാത്ര സുരക്ഷിതമാക​െട്ടയെന്നും ജീവിതത്തിൽ കൂടുതൽ വിജയങ്ങളു​ണ്ടാക​െട്ടയെന്നും ശൈഖ്​ മുഹമ്മദ്​  ആശംസിച്ചു. നാട്ടിലെ മക്ക​േളാടും കുടുംബങ്ങളോടും അ​േന്വഷണമറിയിക്കാനും അദ്ദേഹം മുഹ്​യുദ്ദീനോട്​ പറഞ്ഞു. യു.എ.ഇ അവരുടെ രണ്ടാം രാജ്യമായിരിക്കുമെന്നും അവരെ എല്ലായ്​പോഴും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

യു.എ.ഇയുടെ വികസനത്തിന്​ സംഭാവന നൽകിയ സഹോദരങ്ങളിലും സുഹൃത്തുക്കളിലും യു.എ.ഇക്ക്​ അഭിമാനമുണ്ട്​. അവരുടെ പ്രയത്​നങ്ങൾക്കും കഠിനാധ്വാനത്തിനും തങ്ങൾ എല്ലാ ആദരവും അഭിനന്ദനവും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.1978ലാണ് മുഹ്​യുദ്ദീൻ കിരീടാവകാശിയുടെ ഒാഫിസ്​ സംഘത്തി​​​​െൻറ ഭാഗമായത്. 40 വര്‍ഷത്തെ നല്ല ഓര്‍മകളുമായാണ് താന്‍ നാട്ടിലേക്ക് മടങ്ങുന്നതെന്ന്​ മുഹയ്​ദ്ദീൻ പറഞ്ഞു. അബൂദബി കിരീടാവകാശിയുടെ ഒാഫിസ്​ സംഘത്തി​​​​െൻറ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചതിലെ അഭിമാനവും അദ്ദേഹം പ്രകടിപ്പിച്ചു.അബൂദബി കിരീടാവകാശിയുടെ ദീവാൻ അണ്ടർ സെക്രട്ടറി മുഹമ്മദ്​ മുബാറക്​ ആൽ മസ്​റൂഇ, അബൂദബി കിരീടാവകാശിയുടെ കാര്യാലയ ഡയറക്​ടർ ജനറൽ ജാബിർ മുഹമ്മദ്​ ഗാനിം ആൽ സുവൈദി തുടങ്ങിവരും ചടങ്ങിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmuhyudeen
News Summary - muhyudeen-uae-gulf news
Next Story