You are here

ശാന്തിയുടെ മരണം അബൂദബി മലയാളികൾക്കും വേദനയായി

08:41 AM
30/08/2017
Santhi Bijipal
ശാന്തി

അബൂദബി: സംഗീതസംവിധായകൻ ബിജിബാലി​​​​െൻറ ഭാര്യ ശാന്തിയുടെ പൊടുന്നനെയുള്ള നിര്യാണം അബൂദബിയിലെ മലയാളി സമൂഹത്തിന്​ വേദനയായി. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അബൂദബിയിലെ വേദികളില്‍ ചുവട് വെച്ച് വളര്‍ന്ന കലാകാരിയായിരുന്നു ശാന്തി.

ഓയില്‍ കമ്പനി ജീവനക്കാരനായ അച്ഛന്‍ മോഹന്‍ദാസിനൊപ്പം ഇവിടെയുണ്ടായിരുന്ന ശാന്തി  കേരളാ സോഷ്യൽ സ​​െൻറർ ബാലവേദിയുടെയും, ശക്തി ബാലസംഘത്തി​​​െൻറയും ആദ്യകാല സജീവ പ്രവർത്തകയായിരുന്നു. കേരള സോഷ്യൽ സ​​െൻററും   മലയാളി സമാജവും സംഘടിപ്പിച്ച കലോത്സവങ്ങളിൽ നിരവധി തവണ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​. 

അബുദബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ അമ്മയായി വേഷമിട്ട ശാന്തി ശക്തിയുടെ 'ശാകുന്തളം' ബാലെയിൽ ശകുന്തളയുടെ തോഴിയായും അഭിനയിച്ചു. ചുറുചുറുക്കോടെ വേദികളിൽ നിറഞ്ഞു നിന്ന കുഞ്ഞു കലാകാരിയായാണ്​ അബൂദബിയിലെ സാംസ്​കാരിക പ്രവർത്തകരെല്ലാം അവരെ ഇപ്പോഴും ഒാർക്കുന്നത്​. 

COMMENTS