Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​രു​ന്നി​െ​ൻ​റ...

മ​രു​ന്നി​െ​ൻ​റ ദോ​ഷ​ഫ​ലം റി​പ്പോ​ര്‍ട്ട് ചെ​യ്യാ​ൻ ആ​ശു​പ​ത്രി​ക​ള്‍ക്ക്  നി​ര്‍ദേ​ശം

text_fields
bookmark_border
മ​രു​ന്നി​െ​ൻ​റ ദോ​ഷ​ഫ​ലം റി​പ്പോ​ര്‍ട്ട് ചെ​യ്യാ​ൻ ആ​ശു​പ​ത്രി​ക​ള്‍ക്ക്  നി​ര്‍ദേ​ശം
cancel

ദു​ബൈ: മ​രു​ന്നു​ക​ള്‍ രോ​ഗി​ക​ളി​ലു​ണ്ടാ​ക്കു​ന്ന ദോ​ഷ​ഫ​ലം സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ അ​ബൂ​ദ​ബി ആ​രോ​ഗ്യ അ​തോ​റി​റ്റി ആ​ശു​പ​ത്രി​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. മ​രു​ന്നു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന ഫാ​ര്‍മ​കോ വി​ജി​ല​ന്‍സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​തോ​റി​റ്റി​യു​ടെ നി​ര്‍ദേ​ശം.വി​വി​ധ മ​രു​ന്നു​ക​ള്‍ രോ​ഗി​ക​ളി​ലു​ണ്ടാ​ക്കു​ന്ന ദോ​ഷ​ഫ​ലം നി​രീ​ക്ഷി​ക്കാ​നും മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ലൂ​ടെ​യു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ കു​റ​ക്കാ​നു​മാ​ണ് ഹെ​ല്‍ത്ത് അ​തോ​റി​റ്റി അ​ബൂ​ദ​ബി (ഹാ​ദ്)​യു​ടെ പു​തി​യ നി​ര്‍ദേ​ശം. മ​രു​ന്നു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന അ​പ്ര​തീ​ക്ഷി​ത പാ​ർ​ശ്വ​ഫ​ലം‍, മ​രു​ന്നു​ക​ളു​ടെ ദു​രു​പ​യോ​ഗം, അ​മി​ത അ​ള​വി​ലെ മ​രു​ന്നു​പ​യോ​ഗം, ര​ണ്ടു​ത​രം മ​രു​ന്നു​ക​ള്‍ സൃ​ഷ്​​ടി​ക്കു​ന്ന റി​യാ​ക്ഷ​നു​ക​ള്‍, മ​രു​ന്നു​ക​ള്‍ക്ക് പ്ര​തീ​ക്ഷി​ച്ച ഫ​ലം ല​ഭി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ എ​ല്ലാ കേ​സു​ക​ളും ആ​ശു​പ​ത്രി ഹാ​ദി​ന് റി​പ്പോ​ര്‍ട്ട് ചെ​യ്തി​രി​ക്ക​ണം.

ക​ഴി​ഞ്ഞ​വ​ര്‍ഷം മ​രു​ന്നു​ക​ളു​ടെ ദോ​ഷ​ഫ​ലം സം​ബ​ന്ധി​ച്ച് 616 കേ​സു​ക​ള്‍ അ​ബൂ​ദ​ബി​യി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. തെ​റ്റാ​യ മ​രു​ന്ന് പ്ര​യോ​ഗം സം​ബ​ന്ധി​ച്ച് 1,102 ര​ണ്ട് കേ​സു​ക​ളും റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടു. ഡോ​ക്ട​ര്‍മാ​ര്‍, ഫാ​ര്‍മ​സി​സ്​​റ്റു​ക​ള്‍, ന​ഴ്സു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​രു​ന്നു​ക​ള്‍ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ടു​ക​ള്‍ കൈ​മാ​റി​യ​ത്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യാ​ന്‍ അ​തോ​റി​റ്റി ഏ​കീ​കൃ​ത സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യും ഹാ​ദ് അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicinegulf newsmalayalam news
News Summary - medicine-uae-gulf news
Next Story