Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജലദൗർലഭ്യം ഉയർത്തുന്ന...

ജലദൗർലഭ്യം ഉയർത്തുന്ന ചോദ്യങ്ങൾക്ക്​ യു.എ.ഇയുടെ ‘മഴമൊഴി’

text_fields
bookmark_border
ജലദൗർലഭ്യം ഉയർത്തുന്ന ചോദ്യങ്ങൾക്ക്​ യു.എ.ഇയുടെ ‘മഴമൊഴി’
cancel

അബൂദബി: ജനസംഖ്യ വർധന, ജലസ്രോതസ്സുകളുടെ കുറവ്​, കാലാവസ്​ഥ വ്യതിയാനം തുടങ്ങിയ ഭീഷണികൾ അടുത്ത ദശാബ്​ദത്തി​ൽ ലോകത്തിലെ പകുതിയോളം ജനങ്ങൾക്ക്​ ജലദൗർലഭ്യ പ്രശ്​നമുയർത്തുമെന്നന പ്രമുഖ അന്താരാഷ്​ട്ര സംഘടനകളുടെ മുന്നറിയിപ്പുകൾക്ക്​ മുന്നിൽ പ്രത്യാശയായി യു.എ.ഇയുടെ മഴശാക്​തീകരണ ഗവേഷണ പദ്ധതികൾ. വിവിധ രാജ്യങ്ങളിലും മേഖലകളിലുമായി 160 കോടി ജനങ്ങൾ കടുത്ത ജലദൗർലഭ്യം അനുഭവിക്കുന്നതായി ലോകബാങ്ക്​ റിപ്പോർട്ട്​ ചെയ്യുന്നു. 2025ഒാടെ ഇവരുടെ എണ്ണം 280 കോടിയായി ഉയരുമെന്നാണ്​ മുന്നറിയിപ്പ്​. ഇൗ സാഹചര്യത്തിലാണ്​ മഴശാക്​തീകരണ ശാസ്​ത്ര^സാ​േങ്കതിക വിദ്യയുടെ വികസനത്തിലൂടെ ജലസുരക്ഷ വെല്ലുവി​ളിയെ നേരിടാനുള്ള യു.എ.ഇയുടെ നവീനമായ സമീപനം ശ്രദ്ധേയമാകുന്നത്​. 

ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്​യാ​​​െൻറ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച മ​ഴശാക്​തീകരണ ശാസ്​ത്ര ഗവേഷണ പദ്ധതികൾക്ക്​ 50 ലക്ഷം യു.എസ്​ ഡോളറാണ്​ ഗ്രാൻഡ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. കാലാവസ്​ഥ പ്രതിഭാസത്തെ കുറിച്ച്​ കൂടുതൽ പഠനം നടത്താനും ക്ലൗഡ്​ സീഡിങ്​ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ്​ തുക അനുവദിച്ചത്​. ഗവേഷണ പദ്ധതി ആരംഭിച്ചത്​ മുതൽ ദേശീയ കാലാവസ്​ഥ കേന്ദ്രം (എൻ.സി.എം) പ്രാദേശിക മേഘഘടനയുടെ താരമതമ്യം, വിശകലനം, ക്ലൗഡ്​ സീഡിങ്ങിനുള്ള പദാർഥങ്ങളുടെ​ തെരഞ്ഞെടുപ്പും വിന്യാസവും, അനുയോജ്യമായ മേഘത്തെ തിരിച്ചറിയലും പിന്തുടരലും തുടങ്ങിയ പ്രക്രിയകളിൽ വൻ പുരോഗതിയാണ്​ കൈവരിച്ചത്​. ഇൗ മാസം നടക്കുന്ന അബൂദബി സുസ്​ഥിരത വാരത്തിലെ പുരസ്​കാര വിതരണ ചടങ്ങിൽ അവാർഡിന്​ അർഹമായ മൂന്ന്​ ഗവേഷണ പദ്ധതികൾ കൂടി പ്രഖ്യാപിക്കുന്നതോടെ മഴശാക്​തീകരണ പരിപാടിയിൽ രാജ്യത്തിന്​ കൂടുതൽ മുന്നോട്ട്​ കുതിക്കാനാകും. 

കഴിഞ്ഞ വർഷം 68 രാഷ്​ട്രങ്ങളിലെ 316 സ്​ഥാപനങ്ങളുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന 710 ശാസ്​ത്രജ്ഞർ സമർപ്പിച്ച 201 ഗവേഷണ പദ്ധതകളിൽനിന്നാണ്​ പുരസ്​കാരത്തിന്​ അർഹമായ മൂന്നെണ്ണം തെരഞ്ഞെടുത്തത്​. യു.എ.ഇയിലെ മഴവാഹക മേഘങ്ങളിൽ ഏറ്റവും സാധാരണമായ കൂനമേഘങ്ങളെ ഉയർത്തുന്നതിലാണ്​ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന്​ എൻ.സി.എമ്മിലെ ഗവേഷണ-വികസന-പരിശീലന ഡയറക്​ടർ ഉമർ ആൽ യസീദി പറഞ്ഞു. പ്രകൃതിപരമായി ഒാരോ മേഘത്തിനും വ്യത്യസ്​ത ഗുണവിശേഷങ്ങളാണുള്ളത്​. 

തെളിഞ്ഞ അന്തരീക്ഷത്തിൽ 30^35 ശതമാനവും കലങ്ങിയ അന്തരീക്ഷത്തിൽ 10-15 ശതമാനവും മഴ വർധിപ്പിക്കാൻ ക്ലൗഡ്​ സീഡിങ്ങിലൂടെ സാധിക്കുമെന്ന്​ എൻ.സി.എമ്മി​​​െൻറ മുൻകാല പ്രവർത്തനങ്ങളെ അടിസ്​ഥാനമാക്കി കണക്കാക്കിയിട്ടുണ്ട്​. ഗവേഷണ പദ്ധതികളെ പിന്തുണക്കാനും കാലാവസ്​ഥ പ്രതിഭാസങ്ങൾ നിരീക്ഷിക്കാനും 75 സ്വയംനിയന്ത്രിത കാലാവസ്​ഥ കേന്ദ്രങ്ങളുടെയും ആറ്​ കാലാവസ്​ഥ ഡോപ്ലർ റഡാർ സ്​റ്റേഷനുകളുടെയും ഒരു കൃത്രിമോപഗ്രഹ നിയന്ത്രിത മേഘനിരീക്ഷണ കേന്ദ്രത്തി​​​െൻറയും ശൃംഖല എൻ.സി.എം സ്​ഥാപിച്ചിട്ടുണ്ടെന്നും ഉമർ ആൽ യസീദി കൂട്ടിച്ചേർത്തു. ലോക കാലാവസ്​ഥ സംഘടന, ജി.സി.സി അന്തരീക്ഷവിജ്ഞാനീയ-കാലാവസ്​ഥ സ്​റ്റാൻഡിങ്​ കമ്മിറ്റി പോലുള്ള പ്രമുഖ അന്താരാഷ്​ട്ര^മേഖല  സംഘടനകളുമായി എൻ.സി.എം സഹകരിച്ച പ്രവർത്തിക്കുന്നുമുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmazhamozhi
News Summary - mazhamozhi-uae-gulf news
Next Story