Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right10000 ദിർഹം പിഴയും...

10000 ദിർഹം പിഴയും നാടുകടത്തലും; ‘മസാജ്​ കാർഡ്​’ ശല്യംതടയാൻ കർശന നടപടി പരിഗണനയിൽ

text_fields
bookmark_border
10000 ദിർഹം പിഴയും നാടുകടത്തലും; ‘മസാജ്​ കാർഡ്​’ ശല്യംതടയാൻ കർശന നടപടി പരിഗണനയിൽ
cancel
ദുബൈ: നഗരത്തെ മാലിന്യത്തിൽ മുക്കുന്ന ‘മസാജ്​ കാർഡ്​’ ശല്യം തടയാൻ കർശന നടപടിക്കൊരുങ്ങി ദുബൈ നഗരസഭ. പ്രതികൾക്ക്​ 10,000 ദിർഹം പിഴ ചുമത്താനും നാടുകടത്താനും ഉൾപ്പെടെയുള്ള ശിപാർശകളാണ്​ മുന്നിലുള്ളതെന്ന്​ മാലിന്യം തടയൽ വിഭാഗം ഡയറക്​ടർ അബ്​ദുൽ മജീദ്​ അബ്​ദുൽ അസീസ്​ അൽ സൈഫാഇ വ്യക്​തമാക്കി. ശിക്ഷ ഉയർത്തിക്കൊണ്ടുള്ള നിയമഭേദഗതിക്ക്​ അനുമതി തേടി നിയമവിഭാഗത്തിന്​ സമർപ്പിച്ചിരിക്കുകയാണ്​. വാതിൽപടികള​ിലും കാറുകളുടെ വിൻഡോകളിലും മാജിക്​ കാർഡുകൾ വിതറുന്നവരെ പിടികൂടിയാലുടൻ നാടുകടത്തും. നിയമവിരുദ്ധപ്രവർത്തനം ഏതു മസാജ്​ പാർലറിനുവേണ്ടിയാണോ നടത്തുന്നത്​ അവരിൽ നിന്ന്​ 10000 ദിർഹം ഇൗടാക്കും. നിലവിൽ 500 ദിർഹമാണ്​ പിഴ. സ്​ത്രീകളുടെ അശ്ലീല ചിത്രങ്ങൾ ഉൾക്കൊള്ളിച്ച്​ തയ്യാറാക്കുന്ന ഇൗ കാർഡുകൾ നഗരത്തിൽ കനത്ത മാലിന്യശല്യമാണ്​. ഒപ്പം നഗരസൗന്ദര്യത്തിനും സാമൂഹിക ജീവിതത്തിനും വിഘാതം സൃഷ്​ടിക്കുന്നുണ്ട്​. അനധികൃത മസാജ്​ കേന്ദ്രങ്ങളും നഗരസഭയുടെ ലൈസൻസുള്ള സ്​ഥാപനങ്ങളും ഇൗ പ്രചാരണ രീതി ഉപയോഗിക്കാറുണ്ട്​. ഇത്തരക്കാരുടെ ലൈസൻസ്​ റദ്ദാക്കാനും ആലോചിക്കും. ഒാരോ മേഖലയിലും പതിനായിരക്കണക്കിന്​ കാർഡുകളാണ്​ കാറുകളിലും വീടുകൾക്ക്​ മുന്നിലുമായി പതിക്കുന്നത്​. കുട്ടികളും കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക്​ ഇത്​ ഏറെ പ്രയാസം സൃഷ്​ടിക്കുന്നുണ്ട്​. നഗരസഭാ തൊഴിലാളികൾക്ക്​ കടുത്ത തലവേദനയും. മസാജ്​ സ​​​​െൻററുകൾക്ക്​ പിഴ ചുമത്തിയിട്ടും ഇൗ ശല്യത്തിന്​ കുറവുവരുന്നില്ല. ഇതാണ്​ നടപടി കടുപ്പിക്കാൻ നഗരസഭയെ പ്രേരിപ്പിക്കുന്നത്​.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmasage card uae gulf news
News Summary - masage card uae gulf news
Next Story