Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമനോജ് വാസുദേവന് ...

മനോജ് വാസുദേവന്  ദുബൈയില്‍ സ്വീകരണം

text_fields
bookmark_border
മനോജ് വാസുദേവന്  ദുബൈയില്‍ സ്വീകരണം
cancel
camera_alt????? ????????

ദുബൈ: പൊതു പ്രഭാഷണരംഗത്തെ ലോക ചാമ്പ്യനായി   തെരഞ്ഞെടുക്കപ്പെട്ട മലയാളിക്ക് ദുബൈയില്‍ സ്വീകരണം നല്‍കുന്നു. പ്രഭാഷക പരിശീലന വേദിയായ ടോസ്​റ്റ്​ മാസ്​റ്റേഴ്സ് ഇൻറര്‍നാഷണലാണ് തിരുവനന്തപുരം സ്വദേശിയായ മനോജ് വാസുദേവന് സ്വീകരണം ഒരുക്കുന്നത്.  സിങ്കപ്പൂരിനെ പ്രതിനിധീകരിച്ച മനോജ്  കാനഡയിലെ വാന്‍കോവറില്‍ നടന്ന അന്താരാഷ്​ട്ര പ്രഭാഷണ മല്‍സരത്തില്‍ ഒൻപത് ഫൈനലിസ്​റ്റുകളെ പിൻതള്ളിയാണ്​  ചാമ്പ്യന്‍പട്ടം നേടിയത്.   അപൂര്‍വമായാണ് ഇംഗ്ലീഷ് മാതൃഭാഷയല്ലാത്തവര്‍ ഈ പട്ടം കരസ്ഥമാക്കാറ്. 2020 നുള്ളില്‍ 200 ലക്ഷം പേരെ സഭാകമ്പത്തിൽ നിന്ന് മുക്തനാക്കാനുള്ള പദ്ധതിയും ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 

വെള്ളിയാഴ്ച രാവിലെ ദുബൈ എമിറേറ്റ്സ് ആസ്ഥാനത്ത് ഒരുക്കുന്ന പരിപാടിയിൽ  മൂവായിരത്തോളം പേരുമായി സംവദിക്കുമെന്ന്​   ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറര്‍നാഷണല്‍ ഡിസ്ട്രിക്ട്​ ഭാരവാഹികളായ സുനില്‍ കൊട്ടാരത്തില്‍, സജു വര്‍ഗീസ്, ധര്‍മജന്‍ പട്ടേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmanoj vasudevan
News Summary - manoj vasudevan-uae-gulf news
Next Story