Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​ട​നം നാ​ളെ; മ​ഞ്​​ജു...

ന​ട​നം നാ​ളെ; മ​ഞ്​​ജു വാ​രി​യ​ർ യു.​എ.​ഇ​യി​ൽ നൃ​ത്ത​മാ​ടു​ന്ന​ത്​ ഇ​താ​ദ്യം 

text_fields
bookmark_border
ന​ട​നം നാ​ളെ; മ​ഞ്​​ജു വാ​രി​യ​ർ യു.​എ.​ഇ​യി​ൽ നൃ​ത്ത​മാ​ടു​ന്ന​ത്​ ഇ​താ​ദ്യം 
cancel

ദു​ബൈ: മ​ല​യാ​ള​ത്തി​െ​ൻ​റ പ്രി​യ​ന​ടി​യും അ​നു​ഗ്ര​ഹീ​ത ന​ർ​ത്ത​കി​യു​മാ​യ മ​ഞ്​​ജു​വാ​രി​യ​ർ ഇ​താ​ദ്യ​മാ​യി യു.​എ.​ഇ​യു​ടെ മ​ണ്ണി​ൽ ശാ​സ്​​ത്രീ​യ നൃ​ത്തം അ​വ​ത​രി​പ്പി​ക്കാ​ൻ ചി​ല​ങ്ക​യ​ണി​യു​ന്നു. നാ​ളെ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ഉൗ​ദ്​ മേ​ത്ത ഇ​ന്ത്യ​ൻ ഹൈ​സ്​​കൂ​ളി​ലെ ശൈ​ഖ്​ റാ​ശി​ദ്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ റൂ​ട്ട്​ ഇ​വ​ൻ​റ്​​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ന​ട​നം പ​രി​പാ​ടി​യി​ലാ​ണ്​ മ​ഞ്​​ജു കു​ച്ചി​പ്പു​ടി അ​വ​ത​രി​പ്പി​ക്കു​ക. കൂ​ടി​യാ​ട്ട  കു​ല​പ​തി പ​ത്മ​ശ്രീ ശി​വ​ൻ ന​മ്പൂ​തി​രി​യു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച്​ ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ രാ​ജ​ൻ കാ​രി​മൂ​ല സം​വി​ധാ​നം ചെ​യ്​​ത ‘ശി​വം’ ഡോ​ക്യൂ​മെ​ൻ​റ​റി​യോ​ടെ​യാ​ണ്​ പ​രി​പാ​ടി ആ​രം​ഭി​ക്കു​ക. പ​ത്മശ്രീ ​മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​രും  വ​യ​ലി​ൻ ക​ലാ​കാ​ര​ൻ  ശ​ബ​രീ​ഷ് പ്ര​ഭാ​ക​റും ചേ​ർ​ന്നൊ​രു​ക്കു​ന്ന ഫ്യൂ​ഷ​ൻ "കേ​ളി വാ​ദ്യ ആ​സ്വാ​ദ​ക​ർ​ക്ക്​ ആ​വേ​ശം പ​ക​രും.  ന​ട​ൻ ജ​യ​രാ​ജ് വാ​രി​യ​ർ ആ​ണ് അ​വ​താ​ര​ക​ൻ. വി​വ​ര​ങ്ങ​ൾ​ക്ക്​: 0529996968 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmanju varyier Dance Programme- gulf news
News Summary - manju varyier Dance Programme- uae gulf news
Next Story