Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ​െഎൻ മലയാളി സമാജം...

അൽ​െഎൻ മലയാളി സമാജം തെരുവ്​ നാടക മത്സരം: ‘മൂഷികപർവം’ മികച്ച നാടകം

text_fields
bookmark_border
അൽ​െഎൻ മലയാളി സമാജം തെരുവ്​ നാടക മത്സരം: ‘മൂഷികപർവം’ മികച്ച നാടകം
cancel
camera_alt?????? ?????? ????? ???????????? ????? ????????? ??????? ???? ??????????? ???????

അൽ​െഎൻ: അൽ​െഎൻ മലയാളി സമാജം സംഘടിപ്പിച്ച തിലകൻ അനുസ്​മരണ തെരുവ്​ നാടക മത്സരം അൽ​െഎൻ ഇന്ത്യൻ സോഷ്യൽ സ​​െൻററിൽ (​െഎ.എസ്​.സി) അരങ്ങേറി. യു.എ.ഇയിലെ വിവിധ സാംസ്​കാരിക സംഘടനകൾ അവതരിപ്പിച്ച ആറ്​ നാടകങ്ങളാണ്​ മത്സരത്തിൽ മാറ്റുരച്ചത്​.  അവതരണം കൊണ്ടും പ്രമേയം കൊണ്ടും അഭിനയമികവ്​ കൊണ്ടും  ശ്രദ്ധേയമായ അബൂദബി ശക്​തി തിയറ്റേഴ്​സി​​​െൻറ ‘മുഷികപർവം’  മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.  മധു പറവൂർ മികച്ച സംവിധായകനായും ഷാഹിദാനി വാസു മികച്ച രണ്ടാമത്തെ നടിയായും തെര​ഞ്ഞെടുക്കപ്പെട്ടു. തീർഥ ബാലതാരത്തിനുള്ള ജ്യൂറി പരാമർശത്തിന്​ അർഹയായി. സംഗീതമിശ്രണത്തിനുള്ള പുരസ്​കാരവും ഇതേ നാടകം സ്വന്തമാക്കി.

ഷാർജ ഹാഷ്​മി തിയറ്റർ അവതരിപ്പിച്ച ‘കോഴിയും കൗപീനവും’ ആണ്​ രണ്ടാമത്തെ മികച്ച നാടകം.  ബിജു കൊടില്ല മികച്ച രണ്ടാമത്തെ സംവിധായകനായി.  നാടകത്തിൽ ത​േമ്പാനായി എത്തിയ ഷാജി കുഞ്ഞിമംഗലമാണ്​ മികച്ച രണ്ടാമത്തെ നടൻ. കനൽ ദുബൈ അവതരിപ്പിച്ച ‘കലാപകാലം’ മൂന്നാമത്തെ മികച്ച നാടകമായി. കലാപകാലത്തിലെ രണ്ട്​ കഥാപാത്രങ്ങളെ മികവുറ്റതാക്കിയ സതീശനാണ്​ മികച്ച നടനുള്ള അവാർഡിന്​ അർഹനായത്​. ദേശാഭിമാനി ഫോറം യു.എ.ഇ ചാപ്​റ്ററി​​​െൻറ ‘തെരുവ്​ മക്കൾ ഇല്ലാത്ത ഇന്ത്യ’ പ്രത്യേക ജ്യൂറി പുരസ്​കാരത്തിന്​ അർഹമായി. ഇതേ നാടകത്തിലെ അഭിനയത്തിന്​ സുജിതാ രാഗേഷ്​ മികച്ച നടിയായും മനീഷ്​ അജിത്​ മികച്ച ബാലതാരമായും തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല ചമയത്തിനുള്ള പുരസ്​കാരം ക്ലിൻറ്​ പവിത്രൻ (തെരുമക്കൾ ഇല്ലാത്ത ഇന്ത്യ) കരസ്​ഥമാക്കി. അഡ്വ. പ്രേം പ്രസാദ്​, രാജീവ്​ മുളക്കുഴ, ഉമറുൽ ഫാറൂഖ്​ ഇവർ വിധികർത്താക്കളായിരുന്നു.

പ്രദർശന നാടകമായി അൽ​െഎൻ മലയാളി സമാജം അവതരിപ്പിച്ച ‘അങ്കക്കോഴികൾ’ (സംവിധാനം: പ്രേം പ്രസാദ്​) ഏറെ ശ്രദ്ധിക്കപ്പെട്ടു. സാജിദ്​ കൊടിഞ്ഞി, ഉല്ലാസ്​ എന്നിവർ പ്രധാന ​​വേഷങ്ങളിൽ വന്ന ഇൗ നാടകം തെരുവ്​ നാടക കലയ്​ക്ക്​  പുതിയ മുഖം നൽകുന്നതായിരുന്നു. െഎ.എസ്​.സി മുൻ ജനറൽ സെക്രട്ടറി മധു, ഡോ. ഗീത എന്നിവർ വിജയികൾക്ക്​ അവാർഡ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmalayalee samajam
News Summary - malayalee samajam-uae-gulf news
Next Story