Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലുലു 139ാം...

ലുലു 139ാം ഹൈപ്പർമാർക്കറ്റ്​ ഷാർജയിൽ തുറന്നു

text_fields
bookmark_border
ലുലു 139ാം ഹൈപ്പർമാർക്കറ്റ്​ ഷാർജയിൽ തുറന്നു
cancel
camera_alt???????????????? 139????? ?????? ??????????? ???? ???????????? ????????? ????????? ?????????????????? ????????? ????????????????? ?????? ???????? ????? ????? ??? ?????? ?? ?????? ????????? ??????????. ???? ????????? ??????? ??????? ??.?, ??.?.? ???? ???????, ??????.???????? ???????? ??? ??.?, ???????? ???? ??.? ??????? ?????

ഷാർജ: റീ​​െട്ടയിൽ രംഗത്തെ പ്രബലരായ ലുലുഗ്രൂപ്പി​​െൻറ 139ാമത്​ ഹൈപ്പർ മാർക്കറ്റ്​ ഷാർജ ബുഹൈറയിൽ തുറന്നു. ഷാർജ ഗവർമ​െൻറ്​ റിലേഷൻസ്​ ഡിപ്പാർട്ട്​മ​െൻറ്​ ചെയർമാനും എക്​സിക്യൂട്ടിവ്​ കൗൺസിൽ അംഗവുമായ ശൈഖ്​ ഫാഹിം ബിൻ സുൽതാൻ അൽ ഖാസിമിയാണ്​ ഉദ്​ഘാടനം നിർവഹിച്ചത്​. ലുലു ഗ്രൂപ്പ്​ ചെയർമാൻ യൂസുഫലി എം.എ, സി.ഇ.ഒ സൈഫീ രൂപാവാല, എക്​സി.ഡയറക്​ടർ അഷ്​റഫ്​ അലി എം.എ, ഡയറക്​ടർ സലിം എം.എ, ഉദ്യോഗസ്​ഥർ, വ്യാപാര പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഉദ്​ഘാടന ശേഷം ​വിശിഷ്​ടാതിഥികൾ യൂസുഫലിയോടൊന്നിച്ച്​ ഹൈപ്പർ മാർക്കിറ്റിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ചു. ലോക നിലവാരത്തിലെ ഷോപ്പിങ്​ അനുഭവം ഒാരോ പ്രദേശങ്ങളിലും സാധ്യമാക്കാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്​ കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നതെന്ന്​ യൂസുഫലി പറഞ്ഞു. അമേരിക്ക, ​​​ബ്രിട്ടൻ, ആഫ്രിക്ക, ഫാർ ഇൗസ്​റ്റ്​ രാജ്യങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ ലോകത്തി​​െൻറ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 37 ​േസാഴ്​സിങ്​ ഒാഫീസുകളിലൂടെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ ശേഖരിച്ച്​ ഇൗ രാജ്യത്തെ താമസക്കാരുടെ വൈവിധ്യമാർന്ന താൽപര്യങ്ങൾക്കനുസരിച്ച്​ വിതരണം ചെയ്യാൻ കഴിയുന്നു.

ഷാർജയിലെ അഞ്ചാമത്​ ഷോപ്പിങ്​ കേന്ദ്രം കൂടി തുറന്നതോടെ എമിറേറ്റിലെ എല്ലാ മേഖലയിൽ നിന്നുള്ളവർക്കും ലുലുവി​​െൻറ ലോകനിലവാരമുള്ള സേവനം തൊട്ടരികിൽ ലഭിക്കും. ഒരു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള ബുറൈഹയിലെ പുതിയ ഹൈപ്പർമാർക്കറ്റി​​െൻറ താഴെ നിലയിൽ ഗ്രോസറി, സൂപ്പർ മാർക്കറ്റ്​ വിഭാഗങ്ങളും ഒന്നാം നിലയിൽ ഫാഷൻ, ഗൃഹോപകരണങ്ങൾ, ഇലക്​ട്രോണിക്​സ്​, ​െഎ.ടി, കളിപ്പാടം, പാദരക്ഷ തുടങ്ങിയവയുടെ വിഭാഗവും പ്രവർത്തിക്കും. 
പ്രത്യേക തരം ഭക്ഷണ ശീലങ്ങൾ പുലർത്തുന്നവർക്കായി ലോകത്തി​​െൻറ പല ഭാഗങ്ങളിൽ നിന്ന്​ ഇറക്കുമതി ചെയ്​ത ഒാർഗാനിക്​ ഭക്ഷണങ്ങളും ഗ്ലുട്ടൺ ​ഫ്രീ, ഡയറി ഫ്രീ, ഷുഗർഫ്രീ, വീറ്റ്​ ​ഫ്രീ, ഫാറ്റ്​ ഫ്രീ, എഗ്ഗ്​ ഫ്രീ, ജി.എം. ​​ഫ്രീ എന്നിങ്ങനെ വൈവിധ്യമാർന്ന ആരോഗ്യ ഭക്ഷണ ശേഖരവും ബുറൈഹ ലുലു വി​​െൻറ സവിശേഷതയാണ്​. ആലുക്കാസ്​ ജ്വല്ലറി,ലുലു എക്​്സ്​ചേഞ്ച്​, ജവാഹറ ജ്വല്ലറി,  മലബാർ ഗോൾഡ്​, ലുലു ഫാർമസി തുടങ്ങിയ ബ്രാൻറുകളുടെ ഷോറൂമും ഇവിടെയുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newslulu hypermarket
News Summary - lulu hypermarket-uae-gulf news
Next Story