Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകളരിപ്പയറ്റും യോഗയും...

കളരിപ്പയറ്റും യോഗയും സമന്വയിപ്പിച്ച്​ ഫിറോസ്​ ഗുരുക്കൾ

text_fields
bookmark_border
കളരിപ്പയറ്റും യോഗയും സമന്വയിപ്പിച്ച്​ ഫിറോസ്​ ഗുരുക്കൾ
cancel
camera_alt??????? ????????

ദുബൈ: നിത്യജീവിതത്തിൽ വ്യായാമത്തി​​െൻറ പ്രസക്​തിയെക്കുറിച്ച്​ പ്രവാസികൾക്കിടയിൽ ബോധവൽക്കരണവുമായി ഫിറോസ്​ ഗുരുക്കൾ. കളരിയും യോഗയും സമന്വയിപ്പിച്ചുള്ള പ്രത്യേക വ്യായാമ പദ്ധതി തന്നെ കോഴിക്കോട്​ കുറ്റിച്ചിറ സ്വദേശിയായ പുതിയപുരയിൽ ഫിറോസ്​ ഗുരുക്കൾ ഇതിനായി തയാറാക്കിയിട്ടുണ്ട്​. ദുബൈയിലെ വിവിധ ലേബർ ക്യാമ്പുകളിൽ 40 മിനിറ്റ്​ നീളുന്ന വ്യായാമ പദ്ധതി സൗജന്യമായി പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്​ ഇൗ 38കാരൻ.

പന്ത്രണ്ടാം വയസ്സ്​ മുതൽ കുറ്റിച്ചിറ ഹസൻകോയ ഗുരുക്കളുടെ കീഴിൽ കളരി അഭ്യസിച്ച ഫിറോസ്​ 17 വർഷം മുമ്പാണ്​ ജോലി​ തേടി ദുബൈയിലെത്തുന്നത്. ദുബൈയിലെ ഡൽഹി പ്രൈവറ്റ്​ സ്​കൂളിൽ ബസ്​ ഡ്രൈവറായ ഫിറോസ്​ ​ൈവകിട്ട്​ മൂന്നു മണിക്ക്​ ജോലി കഴിഞ്ഞാൽ പിന്നെ കളരി,യോഗ പരിശീലനവും ഉഴിച്ചിലുമായി തിരക്കിലാകും. 

അറബികളും യൂറോപ്യൻമാരും വരെ വ്യായാമ പരിശീലനത്തിനും കളരി ചികിത്സക്കുമായി ഫിറോസിനെ തേടിയെത്തുന്നു. ദുബൈയ​ിലെ വിവിധ ജിംനേഷ്യങ്ങളിൽ പരിശീലകനുമാണ്​. കളരിപ്പയറ്റിൽ തെക്കൻ, മധ്യകേരള ശൈലിയിൽ പ്രാവീണ്യം നേടിയ ഫിറോസ്​ ഗൾഫിലെത്തും മുമ്പ്​ നാട്ടിൽ കളരി പരിശീലകനായിരുന്നു. 

ഇതിനിടയിൽ വെസ്​റ്റ്​ഹിൽ ഗംഗാധരൻ ആശാനിൽ നിന്ന്​ യോഗയും പഠിച്ചു.ഇൗയിടെ നാട്ടിൽ ​േപായപ്പോൾ കരാ​െട്ടയിൽ ബ്ലാക്ക്​ ബെൽറ്റും സ്വന്തമാക്കി. 
നാട്ടുവൈദ്യത്തിലും തല്​പരനായ ഇൗ യുവാവ്​ പച്ചമരുന്നുകളുടെ ചികിത്സാവിധികളെക്കുറിച്ച്​ സ്വന്തം നിലയിൽ  ഗവേഷണം നടത്തിവരികയാണ്​. 
മൂന്നുറോളം അപൂർവ ഒൗഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ മരുന്നറിവുകളെക്കുറിച്ചും ഗുരുക്കന്മാരിൽ നിന്നും പാരമ്പര്യ വൈദ്യന്മാരിൽ നിന്നും ലഭിച്ച അറിവുകൾ കൂടുതൽ അന്വേഷണത്തിന്​ ശേഷം രേഖപ്പെടുത്തിവെക്കാനാണ്​ ശ്രമം. 

25ഒാളം ഒൗഷധ ചെടികളുടെ വിവരങ്ങൾ ഇതിനകം ​േ​ക്രാഡീകരിച്ചുകഴിഞ്ഞതായി ഫിറോസ്​ ഗുരുക്കൾ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. വാർഷിക അവധിക്ക്​ നാട്ടിൽപോകു​േമ്പാൾ ഒൗഷധ സസ്യങ്ങളെ കണ്ടെത്താനും പാരമ്പര്യ വൈദ്യന്മാരോട്​ സംസാരിക്കാനുമായി കേരളത്തി​​െൻറ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യും.  മനുഷ്യ ശരീരത്തിലെ അതിസൂക്ഷമ മർമ സ്​ഥാനങ്ങളെയും ആന്തരിക വ്യവസ്​ഥകളെയും കളരിപ്പയറ്റിലധിഷ്​ഠിതമായ മുറകളിലൂടെയും യോഗയിലെ ശ്വാസ നിയന്ത്രണ വിദ്യയിലൂടെയും സമന്വയിപ്പിച്ചുള്ള വ്യായാമ പദ്ധതിയിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാനും ജീവിത ശൈലീ​േരാഗം ബാധിച്ചവർക്ക്​ അതിൽ നിന്ന്​ രക്ഷനേടാനും സാധിക്കുമെന്ന്​ ഗുരുക്കൾ പറയുന്നു.

വനം വകുപ്പിൽ സീനിയർ സൂപ്രണ്ടായിരുന്ന പിതാവ്​ അബൂബക്കറാണ്​​ ഒൗഷധ സസ്യങ്ങളിലേക്ക്​ ശ്രദ്ധതിരിച്ചത്​. വനംവകുപ്പ്​ പ്രസിദ്ധീകരണങ്ങളിൽ നിന്ന്​ വിവിധ സസ്യങ്ങളെക്കുറിച്ച്​ ​വായിച്ചത്​ കൂടുതൽ അറിയാൻ പ്രചോദനമായി.ഒൗഷധ സസ്യങ്ങളുടെ സംരക്ഷണത്തിനായി ഒൗഷധോദ്യാനവും അതിനോടനുബന്ധിച്ച്​ നാട്ടുവൈദ്യവും കളരിയും യോഗയും സമന്വയിപ്പിച്ചുകൊണ്ടുള്ള കേന്ദ്രവും പണിയുകയാണ്​ ത​​െൻറ സ്വപ്​നമെന്ന്​ ഫിറോസ്​ ഗുരുക്കൾ പറഞ്ഞു. 
കോഴി​ക്കോട്​ കൊമ്മേരി സ്വദേശിനി ഷെമിലാ മറിയമാണ്​ ഭാര്യ. ഇഹ്​സാ ലിഷൈൽ, സെഹ്​ക്ക്​ എന്നിവർ മക്കളാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newskalari yoga
News Summary - kalari yoga-uae-gulf news
Next Story