Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിലെ വ്യവസായ...

ദുബൈയിലെ വ്യവസായ ലൈസൻസിന്​ നാട്ടിൽ തന്നെ അപേക്ഷിക്കാം 

text_fields
bookmark_border
ദുബൈയിലെ വ്യവസായ ലൈസൻസിന്​ നാട്ടിൽ തന്നെ അപേക്ഷിക്കാം 
cancel

ദുബൈ: ദുബൈയിൽ ബിസിനസ്​ രജിസ്​റ്റർ ചെയ്യ​ാനും ​വ്യവസായ ലൈസൻസ്​ നേടാനും ആഗ്രഹിക്കുന്നവർക്ക്​ യു.എ.ഇയിൽ എത്താതെ തന്നെ ഇനി മുതൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാം. 129 രാജ്യങ്ങളിൽ സാന്നിധ്യമുള്ള വി.എഫ്​.എസ്​ ഗ്ലോബൽ ശാഖകൾ മുഖേനയാണ്​ ഇവ ചെയ്യാനാവുക. വിസ ^തിരിച്ചറിയൽ പൗരത്വ സേവനങ്ങൾ നിർവഹിക്കുന്ന ആഗോള സ്​ഥാപനമായ വി.എഫ്​.എസ്​ ഗ്ലോബലുമായി ദുബൈ ഇക്കണോമി ഇതു സംബന്ധിച്ച്​ കരാറിലേർപ്പെട്ടു. നടപടികൾ സുഗമമാക്കാനും നിക്ഷേപകരുടെ സമയം നഷ്​ടപ്പെടാതിരിക്കാനുമുള്ള ദുബൈ ഇക്കണോമിയുടെ തന്ത്രങ്ങളുടെ ഭാഗമായാണിത്​. 

വി.എഫ്​.എസ്​ ഗ്ലോബൽ നിക്ഷേപകർക്കു വേണ്ട ഇ സേവനങ്ങളെല്ലാം നൽകും. ഫീസുകളും അവരുടെ 2300 അപേക്ഷാ കേന്ദ്രങ്ങളിലും സ്വീകരിക്കും. ട്രേഡ്​നെയിം റിസർവു ചെയ്യൽ, ട്രേഡ്​നെയിം പുതുക്കൽ, പ്രാഥമിക അനുമതി, ലൈസൻസ്​ പുതുക്കൽ, ഇലക്​ട്രോണിക്​ അക്കൗണ്ട്​ രജിസ്​ട്രേഷൻ, അപ്പോയിൻമ​​െൻറുകളുടെ ബുക്കിങും റദ്ദാക്കലും, ലൈസൻസ്​ പ്രിൻറിംങ്​, ലൈസൻസ്​ വിവരങ്ങൾ പുതുക്കൽ തുടങ്ങിയ നിരവധി സേവനങ്ങൾ സ്വന്തം നാട്ടിലിരുന്നു തന്നെ ചെയ്യാമെന്നത്​ നിക്ഷേപകരുടെ ബുദ്ധിമുട്ടുകൾ നന്നെ കുറക്കും. ദുബൈ ഇക്കണോമി ഡയറക്​ടർ ജനറൽ സാമി അൽ ഖംസിയുടെ സാന്നിധ്യത്തിൽ ബിആർഎൽ സി.ഇ.ഒ ഒമർ ബുഷാഹബ്​, വി.എസ്​.എഫ്​ ഗ്ലോബൽ മിഡിൽ ഇൗസ്​റ്റ്​ സിറ്റിസൺ സർവീസ്​ മേധാവി സുമന്ത്​ കപൂർ എന്നിവരാണ്​ കരാറിൽ ഒപ്പുവെച്ചത്​.  

പ്രകൃതിയുടെ വിളികേൾക്കാം..
 ഗോ വൈൽഡ്​ ദുബൈ കാമ്പയിൻ കാലയളവിൽ വൈവിധ്യമാർന്ന പരിപാടികളാണ്​ ഒരുക്കിയിരിക്കുന്നത്​. ദിവസേന രാവിലെ ഒമ്പതു മുതൽ ആറു വരെ ജബൽ അലി മറൈൻ സ​േങ്കതത്തിൽ   ശിൽപശാലകളും ക്ലാസുകളും പ്രകൃതി സഞ്ചാരവും നടക്കും. സ്​കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും സൗകര്യപൂർവം പ​െങ്കടുക്കാവുന്ന രീതിയിലാണ്​ പരിപാടികൾ​ ക്രമീകരിച്ചിരിക്കുന്നത്​. വനജീവി ഫോ​േട്ടാഗ്രഫിയാണ്​ മുഖ്യ ആകർഷങ്ങളിലൊന്ന്​. പടമെടുക്കാൻ മാത്രമല്ല, മൃഗങ്ങള​ുടെ ആവാസ വ്യവസ്​ഥയെ ശല്യപ്പെടുത്താതെ എങ്ങിനെ ജീവിക്കണം എന്നും വന്യജീവി വിദഗ്​ധരും പ്രമുഖ ഫോ​േട്ടാഗ്രാഫർമാരും ക്ലാസെടുക്കും. 
 പക്ഷി നിരീക്ഷണമാണ്​ മറ്റൊരു പരിപാടി. വിവിധയിനം പക്ഷികളെക്കുറിച്ചും അവയുടെ രീതികളെക്കുറിച്ചും അവിടെ നിന്നറിയാം. പിന്നീട്​ കിളികളുടെ ശബ്​ദം സംബന്ധിച്ച്​ വിവരണം നൽകും. പ്രകൃതി ക്വിസും ഒരുക്കുന്നുണ്ട്​. വിജയികൾക്ക്​ ആകർഷകമായ സമ്മാനങ്ങളും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsindustrial licence
News Summary - industrial licence-uae-gulf news
Next Story