Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമനുഷ്യക്കടത്ത്​:...

മനുഷ്യക്കടത്ത്​: നിതാന്ത ജാഗ്രതയുമായി യു.എ.ഇ

text_fields
bookmark_border
മനുഷ്യക്കടത്ത്​: നിതാന്ത ജാഗ്രതയുമായി യു.എ.ഇ
cancel

ദുബൈ: മനുഷ്യക്കടത്ത്​ തടയാൻ നിതാന്ത ജാഗ്രതയുമായി യു.എ.ഇ. ഇരകളെ രക്ഷിക്കുന്നതി​​െൻറ ഭാഗമായി, രാജ്യ​ത്ത്​  എത്തിപ്പെടുന്ന കുട്ടികൾക്ക്​ യൂറോപ്പിലും ആസ്​ത്രേലിയയിലും  രക്ഷാകേന്ദ്രങ്ങൾ ഒരുക്കുകയാണ്​ സർക്കാർ. ​െഎക്യരാഷ്​ട്ര സഭയുടേയും കുട്ടികളുടെ പുനരധിവാസത്തിൽ താൽപര്യമുള്ള രാജ്യങ്ങളുമായി ചേർന്നാണ്​ പദ്ധതി നടപ്പാക്കുന്നത്​. കുട്ടികളെ ചൂഷണം ചെയ്യുന്നതും അവഗണിക്കുന്നതും തടയുന്നതുമായി ബന്ധപ്പെട്ട്​ നടക്കുന്ന അഞ്ചാമത്​ അറബ്​ മേഖലാ സമ്മേളനത്തിൽ കുട്ടിക്കടത്തിനെക്കുറിച്ച്​ ഞെട്ടിക്കുന്ന വിവരങ്ങളാണ്​ പൊലീസും സാമൂഹിക പ്രവർത്തകരും പങ്കുവെച്ചത്​. മസാജ്​ പാർലറുകൾ, ക്ലബ്ബുകൾ, ബ്യൂട്ടിപാർലറുകൾ എന്നിവിടങ്ങളിൽ യുവതികളെയും മറ്റും അവരുടെ താൽപര്യത്തിന്​ വിരുദ്ധമായി ജോലി ചെയ്യിക്കുന്നു​ണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്​. ചിലരെ അപ്പാർട്ട്​മ​െൻറുകളിൽ പൂട്ടിയിട്ടിരിക്കുന്നതായും മർദ്ദിക്കുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. 
രക്ഷപ്പെടുത്തിയെടുക്കുന്ന കുട്ടികളെ അവരുടെ വീടുകളിലേക്ക്​ തിരിച്ചയക്കാൻ കഴിയില്ലെന്ന്​ ദുബൈ ​ഫൗ​ണ്ടേഷൻ ഫോർ വുമൻ ആൻഡ്​ ചിൽഡ്രൻ ഡയറക്​ടർ ഖനിമ അൽ ബഹ്​റി പറഞ്ഞു. വീട്ടുകാരും കുട്ടിക്കടത്തിൽ ഉൾപ്പെടുന്നവരായതിനാൽ സുരക്ഷിതമല്ല. കടുത്ത പീഢനങ്ങൾ സഹിക്കേണ്ടിവന്നതിനാൽ  രക്ഷപെടുത്തിയവരുടെ മാനസിക നില പോലും തകരാറിലാണ്​. വിദേശകാര്യ മന്ത്രാലയത്തി​​െൻറ കണക്ക്​ പ്രകാരം കഴിഞ്ഞ വർഷം പിടികൂടിയ മനുഷ്യക്കടത്തുകേസുകളിൽ 34 എണ്ണത്തിൽ സ്​ത്രീകളായിരുന്നു ഇര. മൂന്നെണ്ണം കുട്ടികളെ കടത്തിയ കേസുകളാണ്​. 

106 പേർ അറസ്​റ്റിലായി മൂന്ന്​ പേരെ ജീവപര്യന്തം തടവിലിടുകയും ചെയ്​തു. ലൈംഗിക ചൂഷണത്തിന്​ ഇരയായ കുട്ടികളെയും കൗമാരക്കാരെയും പുനരധിവസിപ്പിക്കു​േമ്പാൾ അവരുടെ സംസ്​ക്കാരവുമായി ചേർന്നുപോകുന്ന വിധത്തിലുള്ള കുടുംബങ്ങളെയാണ്​ തെരഞ്ഞെടുക്കാറുള്ളത്​. കഴിഞ്ഞ വർഷം ഇത്തരത്തിൽ വിദേശത്തേക്കയച്ച കുട്ടികൾ സ്​കൂളുകളിൽ പോകുന്നു​ണ്ടെന്ന്​ അൽ ബഹ്​റി പറഞ്ഞു. പല തവണ വിൽപ്പനക്ക്​ ഇരയായ കുട്ടികളുടെ കാര്യം പരിതാപകരമാണ്​. മാതാപിതാക്കൾ ആരെന്ന്​ അറിയാൻ പോലും കഴിയാത്ത അവർക്ക്​ മെച്ചപ്പെട്ട ജീവിതവും അവസരങ്ങളും ലഭ്യമാകുന്ന കുടുംബങ്ങൾ കണ്ടെത്താൻ ഏറെ പ്രയത്​നിക്കേണ്ടിവരും. 

കുടുംബാംഗങ്ങൾ തന്നെ വിൽപനക്ക്​ വച്ച കൗമാരക്കാർക്ക്​ വീടുകളിലേക്ക്​ തിരിച്ചുപോകാൻ താൽപര്യമില്ലെന്നാണ്​ സാമൂഹികപ്രവർത്തകരെ അറിയിക്കാറ്​. വേശ്യാവൃത്തിയിലേക്ക്​ വീണ്ടും തള്ളിവിടുമെന്ന ഭയമാണ്​ കാരണം. ഒളിച്ചോടുന്ന വീട്ടുജോലിക്കാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇത്തരം കേന്ദ്രങ്ങളിൽ എത്തിക്കാറുണ്ട്​.യഥാർത്ഥത്തിൽ നൽകുന്നതിലും പത്തിരട്ടിവരെ ശമ്പളം വാഗ്​ദാനം ചെയ്​താണ്​ മനുഷ്യക്കടത്തുകാർ വീട്ടുജോലിക്കാരെ പ്രലോഭിപ്പിക്കുന്നത്​. വിദ്യാഭ്യാസം കുറവുള്ള ഇവർ ഇത്​ വിശ്വസിച്ച്​ ഇവർക്കൊപ്പം പോവുകയും ഒടുവിൽ പീഢനത്തിന്​ ഇരയാവുകയുമാണ്​ പതിവ്​. പുനരധിവസിപ്പിക്കുന്നവർക്ക്​ മെച്ചപ്പെട്ട ജീവിതം കിട്ടുന്നതിനായി വിവിധ തൊഴിലധിഷ്​ഠിത കോഴ്​സുകൾ പരിശീലിപ്പിക്കുന്നുണ്ട്​. 137 രാജ്യങ്ങളിൽ നിന്ന്​ മനുഷ്യക്കടത്ത്​ നടക്കുന്നുണ്ടെന്നാണ്​ ​െഎക്യരാഷ്​ട്രസഭയുടെ കണക്കുകൾ വ്യക്​തമാക്കുന്നത്​.

മനുഷ്യക്കടത്തുകാർക്ക്​ ശിക്ഷയും ഇരകൾക്ക്​​ സഹാനുഭൂതിയും സംരക്ഷണവുമാണ്​ നൽകേണ്ടതെന്ന്​ ദുബൈ പൊലീസ്​ സ്​കോളർഷിപ്പ്​ വിഭാഗം ഉദ്യോഗസ്​ഥൻ മൻസൂർ അൽ ബലൂഷി പറഞ്ഞു.ഇരകളായ കുട്ടികൾക്ക്​ എങ്ങനെയാണ്​ രക്ഷപെടേണ്ടത്​ എന്ന് ​പോലും അറിയില്ല. ക്ലബ്ബുകളിലും പാർട്ടികളിലും നിന്നും തെരുവിൽ നിന്നും വേശ്യാലയങ്ങളിൽ നടത്തുന്ന റെയ്​ഡുകളിൽ നിന്നുമാണ്​ ഇവരെ കണ്ടെത്താറെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളിലും മറ്റും ഹെൽപ്​ലൈനുകളെക്കുറിച്ചും അബൂദബിയിലും ഷാർജയിലുമുള്ള സംരക്ഷണകേന്ദ്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ പൊലീസ്​ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshuman traffic
News Summary - human traffic-uae-gulf news
Next Story