Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമനുഷ്യാവയവങ്ങൾ...

മനുഷ്യാവയവങ്ങൾ കൃത്രിമമായി നിർമിക്കാനാവുമെന്ന്​ ശാസ്​ത്രജ്ഞർ 

text_fields
bookmark_border
മനുഷ്യാവയവങ്ങൾ കൃത്രിമമായി നിർമിക്കാനാവുമെന്ന്​ ശാസ്​ത്രജ്ഞർ 
cancel

ദുബൈ: സമീപഭാവിയിൽ തന്നെ മനുഷ്യാവയവങ്ങൾ കൃത്രിമമായി പുനർനിർമിക്കാനാവുമെന്ന്​ ശാസ്​ത്രജ്ഞർ. മനുഷ്യ ശരീരത്തിലെ 10 ട്രില്ല്യൺ കോശങ്ങളിലെ 3.2 ബില്ല്യൺ ജനിതക കോഡുകൾ മനസിലാക്കാനാകുന്നതോടെ രോഗ ചികിൽസയുടെ രീതി തന്നെ മാറിപ്പോകും. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത്​ സാധ്യമാകും. ഇതോടൊപ്പം നമ്മുടെ ഡി.എൻ.എയിലെ ജീൻ കോഡുകൾ ഉപയോഗിച്ച്​ ഒാരോ അവയവവും പുനർസൃഷ്​ടിക്കാനുമാകും. മനുഷ്യ​​​െൻറ ആയുസ്​ കൂട്ടാനും മറ്റ്​ അനേകം നേട്ടങ്ങളുണ്ടാക്കാനും ഇത്​ വഴി സാധിക്കുമെന്ന്​ മെക്​സിക്കൻ അമേരിക്കൻ എഴുത്തുകാരനും ചിന്തകനും ബയോടെക്​ണോമി സി.ഇ.ഒയുമായ ജുവാൻ എൻറിക്വസ്​ പറഞ്ഞു. ദുബൈ ഹെൽത്ത്​ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബൈ ഹെൽത്ത്​ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത്​ ഹെൽത്ത്​ ഫോറത്തിലെ മുഖ്യ പ്രഭാഷകരിൽ ഒരാളാണ്​ അദ്ദേഹം. ഒാറഞ്ചി​​​െൻറ ജനിതക കോഡിൽ ചെറിയൊരു മാറ്റം വന്നാൽ അത്​ മധുര നാരങ്ങ​യോ നാരങ്ങയോ ആയി മാറും. ഇതേപോലെ തന്നെ മനുഷ്യ​​​െൻറ ജനിതക ഘടനയിൽ ഒരു അക്ഷരം മാറിയാൽ പോലും അയാൾ മറ്റൊരു മനുഷ്യനായി മാറും. നമ്മെ പൂർണമായോ ഭാഗികമായോ പുനർനിർമ്മിക്കാൻ ഇൗ മാർഗത്തിലൂടെ കഴിയും.

വീടി​​​െൻറ ജനലോ വാതിലോ മാറ്റിവെക്കുന്നതുപോലെ തലച്ചോർ ഒഴികെയുള്ള മനുഷ്യ​​​െൻറ അവയവങ്ങൾ മാറ്റിവക്കാനാവുന്ന കാലം വരുമെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ കോഡിങിലൂടെ ജനിതകഘടന പകർത്തിവക്കാൻ മാത്രമല്ല, തിരുത്തലുകൾ വരുത്തി മുഷ്യ​​​െൻറ വൈകല്ല്യം പരിഹരിക്കാനും സഹായിക്കും. ദുബൈ ഹെൽത്ത്​കെയർ അതോറിറ്റി ഡയറക്​ടർ ജനറലും ബോർഡ്​ ചെയർമാനുമായ ഹുമൈദ്​ അൽ ഖത്തമി ഫോറം ഉദ്​ഘാടനം ചെയ്​തു.18 രാജ്യങ്ങളിൽ നിന്ന്​ 2000 ആരോഗ്യ വിദഗ്​ധരും 35 ലോകപ്രശസ്​ത ശാസ്​ത്രജ്ഞരും ഫോറത്തിൽ പ​െങ്കടുക്കുന്നുണ്ട്​. വ്യക്തിഗത ആരോഗ്യപരിപാലനം, മാനസികാരോഗ്യം, റോബോട്ടിക്​സ്​ തുടങ്ങി വിവിധ വിഷയങ്ങൾ രണ്ട്​ ദിവസത്തെ ​േഫാറം ചർച്ച ചെയ്യുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshuman organs
News Summary - human organs-uae-gulf news
Next Story