Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതേനിൽ മായമുണ്ടോ...

തേനിൽ മായമുണ്ടോ എന്ന്​ എങ്ങിനെ അറിയാം?? 

text_fields
bookmark_border
തേനിൽ മായമുണ്ടോ എന്ന്​ എങ്ങിനെ അറിയാം?? 
cancel

ദുബൈ: ഒ​േട്ടറെ ഗുണഗണങ്ങളുള്ള ഒൗഷധവസ്​തുവാണ്​ തേൻ. തേൻ ഉപയോഗിച്ചുള്ള മരുന്നുകളും ഭക്ഷണ വിഭവങ്ങളും ഇപ്പോ ൾ വ്യാപകവുമാണ്​. 
പക്ഷെ തേൻ എന്ന പേരിൽ ലഭിക്കുന്ന മധുരദ്രാവകങ്ങൾ മുഴുവൻ യഥാർഥമാണോ? നിങ്ങളുപയോഗിക്കുന്ന തേൻ ശുദ്ധമോ എന്ന്​ അറിയാൻ മാർഗമുണ്ടോ? ഉണ്ട്​^  ലോകമൊട്ടുക്ക്​ നിന്നുമുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന ഗൾഫൂഡിൽ ദുബൈ നഗരസഭയാണ്​ ഇതിനുള്ള വഴികൾ പറഞ്ഞു തരുന്നത്​. വെള്ളത്തിൽ എളുപ്പം അലിഞ്ഞു ചേരുന്നുവെങ്കിൽ മായമുണ്ടെന്ന്​ വ്യക്​തമാണ്​. വെള്ളവും അഞ്ചു തുള്ളി വിനാഗിരിയും ചേർത്തു നോക്കൂ^ പതഞ്ഞു വരുന്നുണ്ടെങ്കിൽ പറ്റിക്കപ്പെട്ടു^ തേനിൽ മായമുണ്ട്​. എന്നാൽ ഒരു തീപ്പെട്ടി കൊണ്ട്​ കത്തിക്കാൻ നോക്കുേമ്പാൾ തേൻ ഉടനടി കത്തുന്നുവെങ്കിൽ ശുദ്ധമാണെന്ന്​ മനസിലാക്കാം. 

ഇത്തരത്തിൽ വിവിധ ഭക്ഷ്യപദാർഥങ്ങളുടെ സുരക്ഷ സംബന്ധിച്ച മുന്നറിയിപ്പുകളും ബോധവത്​കരണവും ഗൾഫൂഡിലെ നഗരസഭാ സ്​റ്റാളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഒരുക്കിയിട്ടുണ്ട്​. ഭക്ഷ്യഉൽപന്ന രജിസ്​ട്രേഷനും ക്ലാസി​ഫിക്കേഷനുമുള്ള സാദ്​ സ്​മാർട്ട്​ പോർട്ടൽ നഗരസഭാ സ്​റ്റാൻറിൽ ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തും ഉദ്​ഘാടനം ചെയ്​തു.  യു.എ.ഇയിൽ ഭക്ഷ്യവ്യവസായം നടത്തുന്നതു സംബന്ധിച്ച വിവിധ നടപടിക്രമങ്ങൾ വിവരിക്കുന്ന ശിൽപശാലകളും ഇവിടെ നടക്കും. ഭക്ഷ്യലേബലിങ്​ സംബന്ധിച്ച ബോധവത്​കരണം എല്ലാ ദിവസവും വൈകീട്ട്​ മൂന്നുമണിക്കാണ്​.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newshoney testing gulf news
News Summary - honey testing uae gulf news
Next Story