Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightൈവരാഗ്യമല്ല,...

ൈവരാഗ്യമല്ല, സ്​നേഹമാണ്​ സ്വാതന്ത്ര്യം;  ഹനി​യെക്കാണാൻ ഉമ്മക്ക്​ ടിക്കറ്റ്​ പാക്​ യുവാവ്​ നൽകും 

text_fields
bookmark_border
ൈവരാഗ്യമല്ല, സ്​നേഹമാണ്​ സ്വാതന്ത്ര്യം;  ഹനി​യെക്കാണാൻ ഉമ്മക്ക്​ ടിക്കറ്റ്​ പാക്​ യുവാവ്​ നൽകും 
cancel
camera_alt??? ??, ???

ദുബൈ: യു.എ.ഇയിലിരുന്ന്​ കൂട്ടുകാരുമായി സംസാരിക്കു​േമ്പാൾ പാക്കിസ്​താനി വിഭവങ്ങളെയും നഗരങ്ങളെയും കുറിച്ച്​ മേനി പറയുന്ന,   പാക് സൈന്യത്തിന്​ അഭിവാദ്യങ്ങളർപ്പിച്ച​ും മുഹമ്മദലി ജിന്നയുടെ പൈതൃകത്തെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റിടുന്ന കൊടും പച്ച പാക്കിസ്​താനിയാണ്​ ത്വൽഹാ ഷാ.   രാജ്യത്തെ പല പ്രശ്​നങ്ങൾക്കും അയൽരാജ്യമാണ്​ കാരണക്കാരെന്ന്​ ഇന്ത്യയിലെ ഒരു കൂട്ടം ജനങ്ങൾ വിശ്വസിക്കുന്നതു പോലെ ത​​െൻറ രാജ്യത്തി​​െൻറ പല പ്രശ്​നങ്ങൾക്കു പിന്നിലും ഇന്ത്യക്ക്​ പങ്കുണ്ടാവാം എന്ന്​ ആശങ്കപ്പെടുന്ന ഇസ്​ലാമാബാദ്​ സ്വദേശി. പക്ഷെ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ച കഴിഞ്ഞ ദിവസം ത്വൽഹയൊരു സമ്മാനം നൽകാൻ തീരുമാനിച്ചു.
 16 വർഷങ്ങൾക്കു മുൻപ്​ കൈവിട്ടുപോയ കേരളത്തിലുള്ള ഉമ്മയെയും സഹോദരങ്ങളെയും സുഡാനിലിരുന്ന്​ സ​​​ുഹൃത്തുക്കളുടെ പിന്തുണയോടെ അ​േന്വഷിച്ച്​ തേടിപ്പിടിച്ച മകൻ ഹനിയെക്കാണാൻ വരാൻ ഉമ്മ നൂർജഹാനുള്ള വിമാന ടിക്കറ്റാണത്​. 

ഏറെ ത്യാഗം സഹിച്ച്​ ദുബൈയിലുള്ള സഹോദരിയുടെ അരികിലെത്തിയ, ഉമ്മയെ കാണണമെന്ന അതിയായ ആഗ്രഹം പങ്കുവെച്ച ഹനിയുടെ കഥ ‘ഗൾഫ്​ മാധ്യമം’ പ്രസിദ്ധീകരിക്കുകയും മാധ്യമ ലോകവും വായനാസമൂഹവും ഏറ്റെടുക്കുകയും ചെയ്​തയുടനെ തന്നെ  ഷാർജയിലെ ത​​െൻറ സ്​ഥാപനത്തിൽ ജോലി നൽകാൻ ത്വൽഹ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ   മറ്റൊരു സ്​ഥാപനത്തിൽ ഹനിക്ക്​ ജോലി ലഭിച്ചു.  ഉടനടി നാട്ടിലേക്ക്​ പോയി ഉമ്മയെയും മറ്റു സഹോദരിമാരെയും കാണാൻ ഹനിക്ക്​ കഴിയില്ലെന്നതിനാൽ ഉമ്മയെ ദുബൈയിൽ എത്തിക്കാൻ തീരുമാനിച്ചതറിഞ്ഞതോടെയാണ്​ ഉമ്മയുടെ യാത്രാ ചെലവ്​ വഹിക്കാൻ ത്വൽഹ മുന്നോട്ടുവന്നത്​.  ഇസ്​ലാമാബാദിലുള്ള  ഉമ്മ സൈദയുടെ   ഒറ്റമകനായ തനിക്ക്​ ഹനിയുടെ കോഴിക്കോടുള്ള ഉമ്മയുടെ മനസ്​ കാണാനാകുമെന്നും ഏതു രാജ്യക്കാരാണെങ്കിലും അമ്മമാരുടെ സ്വപ്​നങ്ങൾക്ക്​ ഒരേ നിറമാണെന്ന്​ ത്വൽഹ പറയുന്നു. സ്വാതന്ത്ര്യദിനത്തിൽ ഇത്തരമൊരു തീരുമാനമെടുക്കു​േമ്പാൾ ശാന്തിയുടെയും സമാധാനത്തി​​െൻറയും ഒരു സൽകർമം ചെയ്യാനാവുന്നതി​​െൻറ അതിയായ സന്തോഷമുണ്ട്​. പാക്കിസ്​ഥാന്​ ലോക കപ്പ്​ വിജയം നേടിക്കൊടുത്ത ഇമ്രാൻ ഖാൻ ഒരു നാൾ അധികാരത്തിലേറി രാജ്യത്തെ പുരോഗതിയിലേക്കും വിജയത്തിലേക്കും നയിക്കും എന്ന വി​ശ്വാസമാണ്​ ഇദ്ദേഹത്തിന്​. സ്വാതന്ത്ര്യം ലഭിച്ച്​ 70 വർഷം പിന്നിട്ട ശേഷവും പാക്കിസ്​താനിലും  ഇന്ത്യയിലും സാധാരണക്കാരായ മനുഷ്യർ ദുരിതപ്പെടേണ്ടി വരുന്നത്​ ഭരണാധികാരികളുടെ അഴിമതി മൂലമാ​െണന്നും അക്രമവും യുദ്ധവും ഇല്ലാത്ത നല്ലൊരു തെക്കനേഷ്യയും ലോകവുമാണ്​ കെട്ടിപ്പടുക്കേണ്ടതെന്നുമാണ്​ ത്വൽഹയുടെ പക്ഷം. വൈരാഗ്യമല്ല, ഇരു രാജ്യങ്ങൾക്കും ​സ്​നേഹവും ​െഎക്യവുമാണ്​ ഏറ്റവുമാവശ്യം. സുഡാനിൽ നിന്ന്​ കോഴിക്കോടെത്തി വിവാഹം കഴിച്ച പിതാവ്​ 16 വർഷം മുൻപ്​ കൂട്ടിക്കൊണ്ടുപോയതോടെയാണ്​ ഉമ്മയിൽ നിന്നും സഹോദരങ്ങളിൽ നിന്നും ഹനി വേർപെട്ടുപോയത്​. കുടുംബ രേഖകൾ സംഘടിപ്പിച്ച ഹനി സുഡാനിലെത്തിയ മണ്ണാർക്കാട്​ സ്വദേശി ഫാറൂഖ്​ നൽകിയ വിവരങ്ങളനുസരിച്ച്​ അബൂദബിയിൽ ജോലി ചെയ്യുന്ന സിയാംകണ്ടം സ്വദേശി റഹീം പൊയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ്​ ഹനിക്ക്​ പ്രിയപ്പെട്ടവരെ വീണ്ടെടുക്കാനായത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewshelp uae gulf news
News Summary - help uae gulf news
Next Story